HOME
DETAILS
MAL
പാലട മുതല്‍ സേമിയ വരെ മലപ്പുറത്തെത്തിയാല്‍ പായസം കഴിക്കാം
backup
September 08 2016 | 00:09 AM
മലപ്പുറം: ഓണത്തോടനുബന്ധിച്ചു ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ നടത്തുന്ന പായസമേള തുടങ്ങി. ഡെപ്യൂട്ടി കലക്ടര്‍ വി. രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഡി.ടി.പി.സി ഓഫിസ് പരിസരത്തു പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണു മേള നടക്കുന്നത്. സെപ്റ്റംബര്‍ 14 വരെയാണു മേള.
പാലട പ്രഥമന്‍, അടപ്രഥമന്‍, പാല്‍പ്പായസം, പരിപ്പുപ്രഥമന്‍, പഴംപ്രഥമന്, പൈനാപ്പിള്‍ പായസം, ഇളനീര് പായസം, ഗോതമ്പുപായസം, സേമിയപായസം, കാരറ്റ് പായസം എന്നിങ്ങനെ പത്തു തരം പായസമാണു മേളയിലുണ്ടാവുക. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് പാക്ക് ചെയ്തും പായസം നല്‍കും. ശര്‍ക്കര ഉപ്പേരി, വറുത്തുപ്പേരി, മുളകുപച്ചടി, പുളിയിഞ്ചി, നാരങ്ങാക്കറി എന്നിവയും മേളയില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."