പ്രകൃതി സംരക്ഷണ പ്രാധാന്യം വിളിച്ചോതി ഷാര്‍ജ സഫാരിയില്‍ 'ഗോ ഗ്രീന്‍, ഗ്രോ ഗ്രീന്‍' പ്രമോഷന്‍
ഷാര്‍ജ: 'നടാം നമുക്കൊരു തൈ, തുടരാം നമുക്കീ ഭൂമിയില്‍' എന്ന പ്രകൃതി സംരക്ഷണത്തിന്റെയും, പ്രകൃതി സ്‌നേഹത്തിന്റെയും പ്രാധാന്യത്തെ വിളംബരം ചെയ്ത് ഷാര്‍ജ സഫാരിയില്‍ 'ഗോ ഗ്രീന്‍, ഗ്രോ ഗ്രീന്‍' പ്രമോഷന്‍ ആരംഭിച്ചു. മുവൈല സഫാരി മാളില്‍ വെച്ച് നടന്ന ചടങ്ങില്‍ സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, എക്‌സി.ഡയരക്ടര്‍മാരായ ഷമീം ബക്കര്‍, ഷാഹിദ് ബക്കര്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ ചാക്കോ ഊളക്കാടന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റ് പര്‍ച്ചേയ്‌സ് മാനേജര്‍ ജീനു മാത്യു, അസി.പര്‍ച്ചേയ്‌സ് മാനേജര്‍ ഷാനവാസ്, അസി.ഓപ്പറേഷന്‍ മാനജേര്‍ ശ്രീജി പ്രതാപന്‍, മീഡിയ മാര്‍ക്കറ്റിങ്ങ് മാനേജര്‍ ഫിറോസ് തുടങ്ങി മറ്റ് സഫാരി സ്റ്റാഫ് പ്രതിനിധകിള്‍ സന്നിഹിതരായിരുന്നു. ഉപയോക്താക്കള്‍ക്ക് വേണ്ടി എന്നും വ്യത്യസ്ത രീതിയില്‍ പ്രമോഷന്‍ നടത്തുന്ന സഫാരി ഇത്തവണ പ്രവാസ സമൂഹത്തിന് ജൈവ കൃഷി അനുഭവ ഭേദ്യമാക്കുകയാണ് ലക്ഷ്യമെന്നും ജൈവ കൃഷി പ്രോല്‍സാഹിപ്പിക്കുക, പ്രകൃതിയോടിണങ്ങി ജീവിക്കുക തുടങ്ങിയ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അതിനു ആവശ്യമായ വിത്തുകളും പച്ചക്കറി, വൃക്ഷ തൈകളും വളരെ ചുരുങ്ങിയ നിരക്കില്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ പ്രമോഷനിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അബൂബക്കര്‍ മടപ്പാട്ട് പറഞ്ഞു. വിവിധ ഇനം പച്ചക്കറി തൈകള്‍, ഓറഞ്ച്, നാരങ്ങ, പപ്പായ തുടങ്ങിയ പഴ വര്‍ഗ തൈകള്‍, പനിക്കൂര്‍ക്ക, തുളസി, ഹെന്ന, കറ്റാര്‍ വാഴ, ആര്യ വേപ്പ് തുടങ്ങിയ ഔഷധ മൂല്യമുള്ള ചെടികള്‍, അസ്പരാഗസ്, ആന്തൂറിയ, ബോണ്‌സായി പ്ലാന്റ്, കാക്റ്റസ്, ബാമ്പു സ്റ്റിക്കസ് തുടങ്ങിയ അലങ്കാര ചെടികള്‍, ഇന്‍ഡോര്‍ പ്ലാന്റുകള്‍, വിവിധ വിത്തുകള്‍ തുടങ്ങിയവയെല്ലാം സഫാരിയില്‍ ഒരുക്കിയിട്ടുണ്ട്. 200ല്‍ പരം ചെടികളാണ് പ്രദര്‍ശിപ്പിച്ചി്ട്ടുള്ളത്. കൂടാതെ ഗാര്‍ഡനിലേക്കാവശ്യമായ ഫെര്‍ട്ടിലൈസര്‍, വളങ്ങള്, പോട്ടിംഗ് സോയില്, തുടങ്ങി എല്ലാവിധ അനുബന്ധ സാമഗ്രികളും ഒരു കുടക്കീഴില് നിരത്താന് സഫാരിക്ക് കഴിഞ്ഞിട്ടുണ്ട്.
Sharjah Safari launches 'Go Green, Grow Green' initiative to promote the importance of nature conservation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."