HOME
DETAILS

'മിഡില്‍ ഈസ്റ്റില്‍ സവിശേഷമായ ഒന്ന് സംഭവിക്കാന്‍ പോകുന്നു' ട്രംപിന്റെ സൂചന ഗസ്സ വെടിനിര്‍ത്തലിലേക്കോ? 

  
Web Desk
September 29, 2025 | 6:54 AM

trump hints at major development in middle east  possible ceasefire in gaza

വാഷിങ്ടണ്‍: മിഡില്‍ ഈസിറ്റില്‍ സവിശേഷമായൊന്ന് സംഭവിക്കാന്‍ പോകുന്നുവെന്ന് സൂചന നല്‍കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വലിയൊരു മാറ്റമായിരിക്കും അതെന്നാണ് ട്രംപ് പറയുന്നത്. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തിലാണെന്നും ടംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ കുറിക്കുന്നു.

 മിഡില്‍ ഈസ്റ്റിനെ മഹത്വവല്‍ക്കരിക്കുന്നതിനായി നമുക്ക് ഒരു അവസരമുണ്ട്. സവിശേഷമായൊന്നിന് വേണ്ടി എല്ലാവരും ഒരുമിക്കുകയാണ്. ഇതാദ്യമായാണ് ഇത്തരമൊന്ന്. നമുക്ക് എല്ലാവര്‍ക്കും ചേര്‍ന്ന് ഇത് പൂര്‍ത്തിയാക്കാം- ട്രംപിന്റെ പോസ്റ്റ് ഇങ്ങനെയാണ്. 

അതേസമയം, എന്ത് പ്രഖ്യാപനമാണ് മിഡില്‍ ഈസ്റ്റിനെ കുറിച്ച് ഉണ്ടാവുകയെന്നത് സംബന്ധിച്ച് ഒരു സൂചനയും ട്രംപ് നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ഗസ്സയുമായി ബന്ധപ്പെട്ടതാവാം സന്ദേശമെന്ന് നിരീക്ഷകര്‍ അനുമാനിക്കുന്നു. ഗസ്സയിലെ വെടിനിര്‍ത്തലിനെ സംബന്ധിച്ചാവും പ്രഖ്യാപനമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വൈറ്റ്ഹൗസില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിന്റെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.

വെള്ളിയാഴ്ച, നെതന്യാഹു യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുന്നതിനിടെ നിരവധി രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇറങ്ങിപ്പോയിരുന്നു. ചില പ്രതിനിധികള്‍ മാത്രമാണ് നെതന്യാഹുവിനെ പിന്തുണച്ചത്. ആയിരക്കണക്കിന് പലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ ടൈംസ് സ്‌ക്വയര്‍ ഉപരോധിച്ചു. 

അതേസമയം, ഹമാസിനെതിരായ ഇസ്‌റാഈലിന്റെ നടപടികളെ നെതന്യാഹു ന്യായീകരിച്ചു,ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അംഗീകാരത്തെ അപലപിച്ചു. ഇത് അംഗീകരിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ലോക നേതാക്കളുടെ സ്വകാര്യ പിന്തുണയും നെതന്യാഹു അവകാശപ്പെട്ടു. 

ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം ശക്തമാക്കുന്നതിനിടെ രണ്ട് ബന്ദികളുടെ ജീവന്‍ അപകടത്തിലാവുമെന്ന മുന്നറിയിപ്പുമായി ഹമാസ് രംഗത്തെത്തി. സംഘടനയുടെ ഖ്വാസിം ബ്രിഗേഡാണ് മുന്നറിയിപ്പ് നല്‍കിയത്. ഒമ്രി മിരാന്‍, മതന്‍ ആംഗ്രെസ്റ്റ് എന്ന ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്തെ പോരാളികളുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്.

രണ്ട് ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് അധിനിവേശ സേനയില്‍ നിന്നുണ്ടാവുന്നത്. ഗസ്സയിലെ സൗത്ത് റോഡ് 8 ല്‍ നിന്ന് സേന ഉടന്‍ തന്നെ പിന്‍വാങ്ങണമെന്നും ഹമാസ് ആവശ്യപ്പെട്ടു.ഇസ്‌റാഈലിന്റെ 48 ബന്ദികള്‍ ഇപ്പോഴും ഗസ്സയിലാണ്. ഇതില്‍ 20 പേരെങ്കിലും ജീവിച്ചിരിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. എങ്കിലും ഗസ്സയിലെ ആക്രമണം നിര്‍ത്താന്‍ ഇതുവരെ ഇസ്രായേല്‍ തയാറായിട്ടില്ല. ഇതിനിടയിലാണ് വീണ്ടും മുന്നറിയിപ്പുമായി ഹമാസ് രംഗത്തെത്തുന്നത്.

അതേസമയം, ഖത്തര്‍, ഈജിപ്ത് തുടങ്ങി മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങളില്‍ നിന്നൊന്നും വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച നിര്‍ദേശങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ഹമാസ് അറിയിച്ചു. എന്നാല്‍, ഇത്തരം നിര്‍േദശങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അത് സംബന്ധിച്ച് പരിശോധിക്കുമെന്നും ഹമാസ് അറിയിച്ചു.

അതിനിടെ, ഗസ്സയില്‍ ഇസ്റാഈല്‍ വംശഹത്യയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 66,000 കവിഞ്ഞു. ഞായറാഴ്ച 79 പേര്‍ കൂടി കൊല്ലപ്പെട്ടതോടെ ആകെ മരണസംഖ്യ 66,005 ആയതായി ഹമാസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. 2023 ഒക്ടോബര്‍ 7 നാണ് ഗസ്സയില്‍ ഇസ്റാഈല്‍ ആക്രമണം ശക്തമാക്കിയത്. അന്നു മുതല്‍ കൊല്ലപ്പെട്ടവരുടെ കണക്കാണിത്. 1,68,162 പേര്‍ക്ക് ഇതുവരെ പരുക്കേറ്റിട്ടുണ്ട്. ഗസ്സ സിറ്റി പിടിച്ചെടുക്കാന്‍ ഇസ്റാഈല്‍ കനത്ത ആക്രമണം തുടരുകയാണ്.

former us president donald trump hints that "something very special" is about to happen in the middle east, raising speculation about a potential ceasefire in gaza amid ongoing conflict.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫീസില്‍ ബാക്കിയുള്ള 7000 കൂടി അടക്കാന്‍ കഴിഞ്ഞില്ല പരീക്ഷ എഴുതാന്‍ അനുവദിക്കാതെ പ്രിന്‍സിപ്പല്‍; യു.പിയില്‍ വിദ്യാര്‍ഥി തീ കൊളുത്തി മരിച്ചു; കോളജ് ധര്‍മശാലയല്ലെന്ന്, ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് അപമാനിച്ചെന്നും പരാതി

National
  •  5 days ago
No Image

സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തും; കൂടിക്കാഴ്ച നടത്തി ഇന്ത്യ - സഊദി സാംസ്കാരിക മന്ത്രിമാർ

latest
  •  5 days ago
No Image

രമേശ് ചെന്നിത്തല ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

Kerala
  •  5 days ago
No Image

രൂപ വീണ്ടും താഴേക്ക്, മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 10

Economy
  •  5 days ago
No Image

ദുബൈ: ടാക്സി യാത്രയിൽ പണം ലാഭിക്കാം: കുറഞ്ഞ നിരക്കിൽ ടാക്സി ബുക്ക് ചെയ്യാൻ അനുയോജ്യമായ സമയം അറിയാം

uae
  •  5 days ago
No Image

രോഗിയുമായി പോയിരുന്ന ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ ആക്രമിച്ച് കവർച്ച; 2 പേർ അറസ്റ്റിൽ, മുഖ്യപ്രതി ഒളിവിൽ

crime
  •  5 days ago
No Image

ദേശീയ ദിനം; നവംബർ 26, 27 തീയിതികളിൽ പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ

oman
  •  5 days ago
No Image

ബൊക്കാറോയിൽ ഞെട്ടിക്കുന്ന കൊലപാതകം: മക്കളുടെ മുന്നിൽ വച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്

crime
  •  5 days ago
No Image

മൂന്ന് ജനറേറ്ററുകള്‍ക്ക് അറ്റകുറ്റപ്പണി; ഇടുക്കി വൈദ്യുതിനിലയം നാളെ മുതല്‍ ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  5 days ago
No Image

'ആരാണ് രോഹിത് ശർമ്മയെ ക്യാപ്റ്റനായി കിട്ടാൻ ആഗ്രഹിക്കാത്തത്'; മുംബൈയിൽ നിന്ന് ഹിറ്റ്മാനെ റാഞ്ചാൻ മുൻ ഐപിഎൽ ചാമ്പ്യന്മാർ

Cricket
  •  5 days ago