16 വർഷത്തെ ധോണിയുടെ റെക്കോർഡ് തകർത്തു; ടി-20യിൽ ചരിത്രമെഴുതി സഞ്ജു
ഏഷ്യ കപ്പിൽ കഴിഞ്ഞ ദിവസം നടന്ന ഫൈനൽ പോരാട്ടത്തിൽ പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യ ചാമ്പ്യന്മാരായായിരുന്നു. ഫൈനൽ പോരാട്ടത്തിൽ അഞ്ച് വിക്കറ്റുകൾക്കായിരുന്നു സൂര്യകുമാർ യാദവും സംഘവും ജയം സ്വന്തമാക്കിയത്. ടൂർണമെന്റിൽ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ ഒമ്പതാം ഏഷ്യ കപ്പ് കിരീടം കൈപ്പിടിയിലാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്താൻ 19.1 ഓവറിൽ 146 റൺസിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ രണ്ട് പന്തുകളും അഞ്ച് വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയ തിലക് വർമ്മയുടെ കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 53 പന്തുകളിൽ നിന്നും പുറത്താവാതെ 69 റൺസാണ് തിലക് വർമ്മ സ്വന്തമാക്കിയത്. മൂന്ന് ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എന്നിവരെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ഈ സമ്മർദ്ദഘട്ടത്തിൽ തിലക് വർമ്മക്കൊപ്പം ഇന്ത്യൻ ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ചത് മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ആയിരുന്നു.
21 പന്തിൽ നിന്നും 24 റൺസാണ് മലയാളി താരം നേടിയത്. രണ്ടു ഫോറുകളും ഒരു സിക്സുമാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഫൈനലിൽ നേടിയ ഒറ്റ സിക്സറിന് പിന്നാലെ ഒരു വമ്പൻ നേട്ടവും മലയാളി താരം കൈപ്പിടിയിലാക്കി.
ഒരു ടി-20 ടൂർണമെന്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന വിക്കറ്റ് കീപ്പറായി മാറാനാണ് സഞ്ജുവിന് സാധിച്ചത്. ഏഴ് സിക്സുകളാണ് ടൂർണമെന്റ് അവസാനിച്ചപ്പോൾ സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്. ആറ് സിക്സുകൾ നേടിയ എംഎസ് ധോണി, റിഷബ് പന്ത് എന്നിവരുടെ റെക്കോർഡ് തകർത്തെറിഞ്ഞാണ് സഞ്ജു ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. 2009 ടി-20 ലോകകപ്പിലാണ് ധോണി ആറ് സിക്സുകൾ നേടിയത്. പന്ത് 2024 ടി-20 ലോകകപ്പിലും ആറ് സിക്സുകൾ നേടി. നീണ്ട 16 വർഷമായി ധോണിയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് സഞ്ജു തകർത്തിരിക്കുന്നത്.
ടൂർണമെന്റിൽ നാല് ഇന്നിംഗ്സുകളിൽ നിന്നും ഒരു അർദ്ധ സെഞ്ച്വറി അടക്കം 131 റൺസാണ് സഞ്ജു നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒമാനെതിരെയുള്ള അവസാന മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി സഞ്ജു തിളങ്ങിയിരുന്നു. മത്സരത്തിൽ 45 പന്തിൽ 56 റൺസ് നേടിയാണ് സഞ്ജു ഇന്ത്യൻ ടീമിന്റെ ടോപ് സ്കോററായത്. മൂന്ന് വീതം ഫോറുകളും സിക്സുകളും ആണ് സഞ്ജു നേടിയത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡും സഞ്ജുവിനെ തേടിയെത്തി. ടി-20 ഫോർമാറ്റിൽ നടക്കുന്ന ഏഷ്യ കപ്പിൽ അർദ്ധ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറായും ഇതോടെ സഞ്ജു മാറി.
India defeated Pakistan in the final of the Asia Cup yesterday and became champions. Along with Tilak Verma, it was Malayali superstar Sanju Samson who led the Indian innings forward in the pressure phase of the match. The Malayali star scored 24 runs from 21 balls. Two fours and a six came from Sanju's bat. After the single six he scored in the final, the Malayali star also achieved a huge achievement.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."