'ജമ്മു കശ്മീര്‍, ലഡാക്ക് വിഷയങ്ങളില്‍ കേന്ദ്രം വഞ്ചന കാണിച്ചു' രൂക്ഷവിമര്‍ശനവുമായി ഉമര്‍ അബ്ദുല്ല
ശ്രീനഗര്‍: കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ക്ശമീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. ജമ്മു കശ്മീര്‍, ലഡാക്ക് വിഷയങ്ങളില്‍ കേന്ദ്രം വഞ്ചന കാണിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന പദവി നല്‍കുന്നതില്‍ കാലതാമസം വരുത്തുകയാണ്. എത്രയും പെട്ടെന്ന് സംസ്ഥാന പദവി നല്‍കണമെന്നും ഉമര്‍ അബ്ദുല്ല ആവശ്യപ്പെട്ടു.
ജമ്മു കശ്മീരിനും ലഡാക്കിനും സംസ്ഥാന പദവി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. എന്തിനാണ് ഇതില്‍ കാലതാമസം വരുത്തുന്നത് - ഉമര്‍ അബ്ദുല്ല ചോദിച്ചു.
മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹരീന്ദര്‍ ബവേജയുടെ ഏറ്റവും പുതിയ പുസ്തകമായ 'ദേ വില്‍ ഷോട്ട് യു, മാഡം: മൈ ലൈഫ് ത്രൂ കോണ്‍ഫ്‌ലിക്റ്റിന്റെ' പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഹില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിച്ചപ്പോള്‍, നിങ്ങള്‍ അവര്‍ക്ക് ആറാം ഷെഡ്യൂള്‍ വാഗ്ദാനം ചെയ്തു. ആറാം ഷെഡ്യൂള്‍ ലഡാക്കിന് നല്‍കുന്നത് ഏതാണ്ട് അസാധ്യമാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. ഒരു വശത്ത് ചൈനയുമായും മറുവശത്ത് പാകിസ്ഥാനുമായും അതിര്‍ത്തി പങ്കിടുന്ന ഒരു പ്രദേശത്തിന് ഗണ്യമായ പ്രതിരോധ സാന്നിധ്യം ആവശ്യമാണ്, അത് ആറാം ഷെഡ്യൂള്‍ അസാധ്യമാക്കുന്നു. എന്നിട്ടും, നിങ്ങള്‍ തെരഞ്ഞെടുപ്പ് പങ്കാളിത്തം ലഭിക്കുമെന്ന് വാഗ്ദാനങ്ങള്‍ നല്‍കി,' അദ്ദേഹം പറഞ്ഞു.
സുപ്രിം കോടതിയുടെ നിര്‍ദേശപ്രകാരം ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തുകയും ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്തിരുന്നു. ബി.ജെ.പി അധികാരത്തിലില്ലാത്തതുകൊണ്ടാണോ സംസ്ഥാനപദവി നല്‍കാത്തതെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പ്രതികരിച്ചിരുന്നു. ജമ്മു കശ്മീരിനെ വിഭജിച്ച് 2019 ലാണ് സര്‍ക്കാര്‍ ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയത്. സംസ്ഥാന പദവിക്കും ആറാം ഷെഡ്യൂള്‍ ബാധകമാക്കുന്നതിനുമായി വര്‍ഷങ്ങളായി സമരം നടന്നുകൊണ്ടിരിക്കുകയാണ് ഇവിടെ.
ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലായി നിരന്തരമായ സമരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സമരനേതാവ് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്യുകയും പ്രക്ഷോഭത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഇപ്പോള്‍ സംസ്ഥാന പദവി നല്‍കുന്നത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച നടക്കും. കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സിലെയും അപെക്‌സ് ബോഡി ലേയിലെയും പ്രതിനിധി സംഘവുമായാണ് ചര്‍ച്ച.
former jammu and kashmir chief minister umar abdullah sharply criticizes the central government, accusing it of betrayal over its handling of jammu, kashmir, and ladakh issues.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."