എഐ, എന്റർടൈൻമെന്റ് തുടങ്ങി വിവിധ മേഖലളിലെ വിദഗ്ദർക്കിത് സുവർണാവസരം; നാല് പുതിയ സന്ദർശന വിസാ വിഭാഗങ്ങൾ അവതരിപ്പിച്ച് യുഎഇ
ദുബൈ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വിനോദം, ഇവന്റുകൾ, ക്രൂയിസ് കപ്പലുകൾ, യാച്ചുകൾ തുടങ്ങിയ മേഖലയിലെ വിദഗ്ധർക്കായി നാല് പുതിയ സന്ദർശന വിസാ വിഭാഗങ്ങൾ അവതരിപ്പിച്ച് യുഎഇ. തിങ്കളാഴ്ചയാണ് (29/09/2025) യുഎഇ ഈ പ്രഖ്യാപനം നടത്തിയത്.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി പുറത്തിറക്കിയ എൻട്രി വിസ ചട്ടങ്ങളിലെ ചില പ്രധാന ഭേദഗതികളുടെയും കൂട്ടിച്ചേർക്കലുകളുടെയും ഭാഗമായാണ് ഈ നീക്കം.
ഒരു വർഷ കാലാവധിയുള്ള ഒരു റെസിഡൻസ് പെർമിറ്റും രാജ്യം അവതരിപ്പിക്കും. ഇത് അതോറിറ്റിയുടെ തീരുമാനപ്രകാരം ചില പ്രത്യേക വ്യവസ്ഥകൾക്ക് വിധേയമായി പിന്നീട് നീട്ടാൻ സാധിക്കും.
വിദേശ വിധവകൾക്കോ വിവാഹമോചിതർക്കോ ഒരു വർഷത്തേക്ക് റെസിഡൻസ് പെർമിറ്റ് നൽകുന്നതാണ് മറ്റൊരു പ്രധാന മാറ്റം. ഇത് വീണ്ടും ഇതേ കാലയളവിലേക്ക് പുതുക്കാൻ സാധിക്കും.
കൂടാതെ, മൂന്നാം തലമുറ വരെയുള്ള ബന്ധുക്കളെയോ, സുഹൃത്തുക്കളെയോ സന്ദർശന വിസയ്ക്ക് സ്പോൺസർ ചെയ്യാൻ ഇപ്പോൾ അനുവദിക്കും. സ്പോൺസറുടെ വരുമാനത്തെ അടിസ്ഥാനമാക്കിയാണ് ഇത്.
The United Arab Emirates has announced four new visit visa categories for specialists in artificial intelligence, entertainment, events, cruise ships, and leisure boats. This move aims to attract global talent and expertise in these fields, further solidifying the UAE's position as a hub for innovation and creativity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."