'ഗസ്സ വെടിനിര്‍ത്തല്‍; എങ്ങുമെത്തിയില്ല, ചര്‍ച്ചകള്‍ പുരോഗമിക്കുന്നു' ഉടന്‍ നടപ്പിലാകുമെന്ന ട്രംപിന്റെ സൂചനക്ക് പിന്നാലെ പ്രതികരണവുമായി നെതന്യാഹു
വാഷിങ്ടണ്‍: ഗസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പിലായേക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിന്റെ സൂചനക്ക് വിരുദ്ധമായ പ്രതികരണവുമായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു. ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാറില്‍ അന്തിമ രൂപമായിട്ടില്ലെന്ന് നെതന്യാഹു പറയുന്നത്. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് ട്രംപുമായി ചേര്‍ന്നാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ.
ഹമാസില്‍ നിന്നും ബന്ദികളെ മോചിപ്പിക്കണം. അവരുടെ ഭരണം അവസാനിപ്പിച്ച് ഗസ്സയെ നിരായുധീകരിക്കുകയും ഗസ്സയിലുള്ളവര്‍ക്കും ഇസ്‌റാഈലികള്‍ക്കും പുതിയൊരു ജീവിതം ഉണ്ടാവുകയും വേണമെന്നും നെതന്യാഹു പറഞ്ഞു.
മിഡില്‍ ഈസിറ്റില്‍ സവിശേഷമായൊന്ന് സംഭവിക്കാന്‍ പോകുന്നുവെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. വലിയൊരു മാറ്റമായിരിക്കും അതെന്നാണ് ട്രംപ് പറയുന്നത്. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തിലാണെന്നും ടംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തില്‍ കുറിക്കുന്നു.
മിഡില്‍ ഈസ്റ്റിനെ മഹത്വവല്‍ക്കരിക്കുന്നതിനായി നമുക്ക് ഒരു അവസരമുണ്ട്. സവിശേഷമായൊന്നിന് വേണ്ടി എല്ലാവരും ഒരുമിക്കുകയാണ്. ഇതാദ്യമായാണ് ഇത്തരമൊന്ന്. നമുക്ക് എല്ലാവര്‍ക്കും ചേര്‍ന്ന് ഇത് പൂര്‍ത്തിയാക്കാം- ട്രംപിന്റെ പോസ്റ്റ് ഇങ്ങനെയാണ്.
അതേസമയം, എന്ത് പ്രഖ്യാപനമാണ് മിഡില്‍ ഈസ്റ്റിനെ കുറിച്ച് ഉണ്ടാവുകയെന്നത് സംബന്ധിച്ച് ഒരു സൂചനയും ട്രംപ് നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ഗസ്സയുമായി ബന്ധപ്പെട്ടതാവാം സന്ദേശമെന്ന് നിരീക്ഷകര്‍ അനുമാനിക്കുന്നു. ഗസ്സയിലെ വെടിനിര്‍ത്തലിനെ സംബന്ധിച്ചാവും പ്രഖ്യാപനമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വൈറ്റ്ഹൗസില്‍ ഇസ്റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിന്റെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.
gaza ceasefire negotiations continue without concrete results, as israeli prime minister netanyahu reacts to donald trump’s hint that a ceasefire deal could happen soon.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."