HOME
DETAILS

ഇസ്‌റാഈലിന് നേരെ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ അയച്ച് ഹൂതികള്‍, എങ്ങും സൈറണ്‍; മിസൈല്‍ തടഞ്ഞതായി സൈന്യത്തിന്റെ അവകാശ വാദം 

  
Web Desk
September 29, 2025 | 9:56 AM

houthi rebels launch ballistic missile at israel intercepted by defense forces

തെല്‍ അവീവ്: ഇസ്‌റാഈലിന് നേരെ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ അയച്ച് ഹൂതികള്‍. ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. മിസൈല്‍ തടഞ്ഞെന്നാണ് ഇസ്‌റാഈല്‍ സൈന്യം അവകാശപ്പെടുന്നത്. എന്നാല്‍ മധ്യ ഇസ്‌റാഈലിലെങ്ങും സൈറണ്‍ മുഴങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

'യമനില്‍ നിന്ന് മിസൈല്‍ ആക്രമണമുണ്ടായി. ഇസ്‌റാഈല്‍ വ്യോമപ്രതിരോധ സംവിധാനം ആക്രമണത്തെ തടഞ്ഞു. സൈനിക വൃത്തങ്ങള്‍ പ്രസ്താവനയില്‍ അറിയിക്കുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഇസ്‌റാഈല്‍ വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരവും ഇസ്‌റാഈലിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണമുണ്ടായിരുന്നു. തെല്‍ അവീവിനെ ലക്ഷ്യമിട്ടായിരുന്നു ഹൂതികളുടെ കഴിഞ്ഞ ആഴ്ചയിലെ ആക്രമണങ്ങള്‍. ഇസ്രായേലിന് നേരെ ഹൂതികള്‍ ക്ലസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വെടിനിര്‍ത്തലില്‍ അന്തിമ രൂപമായിട്ടില്ലെന്ന് നെതന്യാഹു' ട്രംപിന്റെ അവകാശവാദങ്ങള്‍ക്ക് തിരിച്ചടി 
വാഷിങ്ടണ്‍: ഗസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പിലായേക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിന്റെ സൂചനക്ക് വിരുദ്ധമായ പ്രതികരണവുമായി ഇസ്റാഈല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു. ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാറില്‍ അന്തിമ രൂപമായിട്ടില്ലെന്ന് നെതന്യാഹു പറയുന്നത്. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് ട്രംപുമായി ചേര്‍ന്നാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ.

ഹമാസില്‍ നിന്നും ബന്ദികളെ മോചിപ്പിക്കണം. അവരുടെ ഭരണം അവസാനിപ്പിച്ച് ഗസ്സയെ നിരായുധീകരിക്കുകയും ഗസ്സയിലുള്ളവര്‍ക്കും ഇസ്റാഈലികള്‍ക്കും പുതിയൊരു ജീവിതം ഉണ്ടാവുകയും വേണമെന്നും നെതന്യാഹു പറഞ്ഞു.

മിഡില്‍ ഈസിറ്റില്‍ സവിശേഷമായൊന്ന് സംഭവിക്കാന്‍ പോകുന്നുവെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. വലിയൊരു മാറ്റമായിരിക്കും അതെന്നാണ് ട്രംപ് പറയുന്നത്. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തിലാണെന്നും ടംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ കുറിക്കുന്നു.

മിഡില്‍ ഈസ്റ്റിനെ മഹത്വവല്‍ക്കരിക്കുന്നതിനായി നമുക്ക് ഒരു അവസരമുണ്ട്. സവിശേഷമായൊന്നിന് വേണ്ടി എല്ലാവരും ഒരുമിക്കുകയാണ്. ഇതാദ്യമായാണ് ഇത്തരമൊന്ന്. നമുക്ക് എല്ലാവര്‍ക്കും ചേര്‍ന്ന് ഇത് പൂര്‍ത്തിയാക്കാം- ട്രംപിന്റെ പോസ്റ്റ് ഇങ്ങനെയാണ്.

അതേസമയം, എന്ത് പ്രഖ്യാപനമാണ് മിഡില്‍ ഈസ്റ്റിനെ കുറിച്ച് ഉണ്ടാവുകയെന്നത് സംബന്ധിച്ച് ഒരു സൂചനയും ട്രംപ് നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ഗസ്സയുമായി ബന്ധപ്പെട്ടതാവാം സന്ദേശമെന്ന് നിരീക്ഷകര്‍ അനുമാനിക്കുന്നു. ഗസ്സയിലെ വെടിനിര്‍ത്തലിനെ സംബന്ധിച്ചാവും പ്രഖ്യാപനമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വൈറ്റ്ഹൗസില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിന്റെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.

 

houthi rebels fired a ballistic missile towards israel, triggering air raid sirens across several regions. israeli defense forces claim the missile was successfully intercepted without causing damage.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൈ 150 നോട്ട് ഔട്ട്; ചരിത്രം കുറിച്ച് ഇന്ത്യൻ നായകൻ

Cricket
  •  12 days ago
No Image

46 കുഞ്ഞുങ്ങള്‍, 20 സ്ത്രീകള്‍...വെടിനിര്‍ത്തല്‍ കാറ്റില്‍ പറത്തി ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരണം 100 കവിഞ്ഞു, 250ലേറെ ആളുകള്‍ക്ക് പരുക്ക്

International
  •  12 days ago
No Image

ബാറ്റെടുക്കും മുമ്പേ അർദ്ധ സെഞ്ച്വറി; പുത്തൻ നാഴികക്കല്ലിൽ തിളങ്ങി സഞ്ജു

Cricket
  •  12 days ago
No Image

എസ്.എസ്.എല്‍.സി പരീക്ഷ 2026 മാര്‍ച്ച് അഞ്ച് മുതല്‍; ഫലപ്രഖ്യാപനം മെയ് 8 ന്

Kerala
  •  12 days ago
No Image

ശ്രേയസിന് പിന്നാലെ മറ്റൊരു സൂപ്പർതാരവും പരുക്കേറ്റ് പുറത്ത്; ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  12 days ago
No Image

38ാം വയസിൽ ലോകത്തിൽ നമ്പർ വൺ; ചരിത്രത്തിലേക്ക് പറന്ന് ഹിറ്റ്മാൻ

Cricket
  •  12 days ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂടുന്നു; 2024 മുതല്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്  279 പേര്‍

International
  •  12 days ago
No Image

പി.എം ശ്രീ: സി.പി.ഐയ്ക്ക് വഴങ്ങാന്‍ സര്‍ക്കാര്‍; പിന്‍മാറ്റം സൂചിപ്പിച്ച് കേന്ദ്രത്തിന് കത്ത് അയക്കും

Kerala
  •  12 days ago
No Image

കോടികള്‍ മുടക്കി ക്ലൗഡ് സീസിങ് നടത്തിയെങ്കിലും ഡല്‍ഹിയില്‍ മഴ പെയ്തില്ല, പാളിയത് എവിടെ? എന്തുകൊണ്ട്?

National
  •  12 days ago
No Image

ബഹ്‌റൈനിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

bahrain
  •  12 days ago