രാഷ്ട്രീയ സംഘര്‍ഷം; ഓണം-പെരുന്നാള്‍ ദിനങ്ങളില്‍ സുരക്ഷ
തിരൂര്‍: തീരദേശത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഓണം- പെരുന്നാള്‍ ദിനങ്ങളില്‍ പടിഞ്ഞാറെക്കര അഴിമുഖത്ത് വന്‍ സുരക്ഷയൊരുക്കാന്‍ തീരുമാനം. ആഘോഷ ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി പടിഞ്ഞാറെക്കര ബീച്ചില്‍ നൂറുകണക്കിനു വിനോദ സഞ്ചാരികള്‍ എത്തുന്നതു കണക്കിലെടുത്താണ് സുരക്ഷ.
മദ്യം, മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗത്തിനെതിരേ പരിശോധനയടക്കമുള്ള ശക്തമായ നടപടികളുമുണ്ടാകും. ഇതുസംബന്ധിച്ച് ഇന്നലെ തിരൂര്‍ സി.ഐ എം.കെ ഷാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തീരദേശ ജാഗ്രതാസമിതി യോഗമാണ് ശക്തമായ നടപടികള്‍ക്കു തീരുമാനമെടുത്തത്.
കടലോര ജാഗ്രതാ സമിതി തിരൂര്‍ പൊലിസ്, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുമായി സഹകരിച്ച് 16നു വടംവലി മത്സരവും നടത്തും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9497934375, 04942422046. യോഗത്തില്‍ സലാം താണിക്കാട്, എ.പി സുബൈര്‍, സിറാജ് പറവണ്ണ, സാദിഖ് പറവണ്ണ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."