കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; ടിക്കറ്റ് നിരക്ക് ഉയരും
ദുബൈ: കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഫ്‌ലൈറ്റ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഗള്‍ഫ് യാത്രക്കാരെയും ഗള്‍ഫ് വഴി അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കും സഞ്ചരിക്കുന്നവരെയും ഇത് സാരമായി ബാധിച്ചേക്കും. വിമാന കമ്പനികള്‍ തമ്മിലുള്ള മത്സരം കുറഞ്ഞാല്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നേക്കും. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്ന് ദുബൈ, അബൂദബി എന്നിവയുള്‍പ്പെടെയുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 26 മുതല്‍ റദ്ദാക്കിയേക്കും. ബെഗളുരുവില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാനും മറ്റ് വിമാനത്താവളങ്ങളിലെ സാന്നിധ്യം ഉറപ്പാക്കാനുമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കേരളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ ഒഴിവാക്കുന്നതെന്നാണ് സൂചന.
ഗള്‍ഫിലേക്ക് തിരിക്കുന്ന മലയാളികളില്‍ മിക്കവരും ആശ്രയിക്കുന്നത് കുറഞ്ഞ നിരക്കിലുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളെയാണ്. അടുത്ത മാസ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ശൈത്യാകല ഷെഡ്യൂളില്‍ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയേക്കുമെന്ന് സൂചനയുണ്ട്.
എന്നാല്‍ ഇതേ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ശെത്യകാല ഷെഡ്യൂള്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കേരള പ്രതിനിധികള്‍ വ്യക്തമാക്കി.
കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാന സര്‍വീസുകള്‍ നിരീക്ഷിക്കുന്നവരില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് തയ്യാറാക്കിയ പട്ടിക. (ആഴ്ചയിലെ സര്‍വീസുകളുടെ എണ്ണം)
- തിരുവനന്തപുരത്ത് നിന്ന്-ദുബൈ, അബൂദബി എന്നിവിടങ്ങളിലേക്ക് സര്‍വീസ് ഇല്ല. മസ്‌കത്ത്-ആഴ്ചയില്‍ നാല് സര്‍വീസ്, ദോഹ-2, ഷാര്‍ജ-5
- കോഴിക്കോട്-മസ്‌കത്ത്- 3 സര്‍വീസ്, റാസല്‍ഖൈമ-4 സര്‍വീസ്, ഷാര്‍ജ-6, അബൂദബി-4, ദമാം-3.
- കൊച്ചി-ബഹ്‌റൈന്‍-2, അബൂദബി-4, ദുബൈ-6, സലാല-1.
- കണ്ണൂര്‍-അബൂദബി-7, ഷാര്‍ജ-7, ദുബൈ-7, മസ്‌കത്ത്-4, റാസല്‍ഖൈമ-2.
air india express is preparing to reduce flights from kerala to gulf destinations, which may lead to a hike in ticket fares. travelers are concerned about higher costs and limited availability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."