HOME
DETAILS

പ്രവാസികൾക്ക് സന്തോഷവാർത്ത; സഊദിയിൽ ഇനിമുതൽ സന്ദർശന വിസയിൽ എത്തിയവർക്കും ബാങ്ക് അക്കൗണ്ട് തുടങ്ങാം

  
September 29, 2025 | 2:11 PM

happy news for expatriates visitors on saudi visit visa can now open bank accounts

റിയാദ്: സഊദിയിൽ ഇനിമുതൽ വിസിറ്റർ ഐഡി ഉപയോ​ഗിച്ചും ബാങ്ക് അക്കൗണ്ട് ആരംഭിക്കാം. രാജ്യത്തുടനീളം ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള രേഖകളിൽ ഒന്നായി "വിസിറ്റർ ഐഡി" ഉപയോഗിക്കാൻ സഊദി സെൻട്രൽ ബാങ്ക് (SAMA) അംഗീകാരം നൽകിയതോടെയാണ് ഇത്. ബാങ്കുകളിൽ അക്കൗണ്ട് തുടക്കാനുള്ള ചട്ടങ്ങളുമായി ഈ തീരുമാനം പൊരുത്തപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ തീരുമാനം. ഇത് സന്ദർശകർക്കുള്ള സേവനങ്ങൾ കാര്യക്ഷമമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആഭ്യന്തര മന്ത്രാലയം നൽകുന്ന "വിസിറ്റർ ഐഡി" വിദേശ സന്ദർശകർക്കുള്ള ഔദ്യോഗിക തിരിച്ചറിയൽ രേഖയായി പരി​ഗണിക്കും. അംഗീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ഇത് പരിശോധിക്കാനും കഴിയും. രാജ്യത്തെ സന്ദർശന കാലത്ത് ബാങ്കുകളുമായുള്ള ഇടപാടുകളിലെ ഉപഭോ​ക്തൃ സംതൃപ്തി വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബാങ്ക് അക്കൗണ്ടുകൾ വിസിറ്റർ ഐഡിയുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ, സന്ദർശകർക്ക് പ്രാദേശിക മൊബൈൽ വാലറ്റുകൾ ഉപയോഗിക്കാനും ഡിജിറ്റൽ പേയ്‌മെന്റുകളിൽ ഏർപ്പെടാനും കഴിയും. ഇത് കറൻസി നോട്ടായി പണം കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത വലിയ തോതിൽ കുറയ്ക്കും. ടൂറിസം മേഖലയുടെ വികസനത്തിന് മുൻഗണന നൽകുകയും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സഊദി സർക്കാരിന്റെ വിഷൻ 2030-ന് അനുസൃതമായാണ് നടപടി. സന്ദർശകർക്ക് ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നതിലൂടെ ദശലക്ഷക്കണക്കിന് യാത്രക്കാരെ ആകർഷിക്കാൻ കഴിയുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.

വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക രീതികളുമായി പൊരുത്തപ്പെടുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ബാങ്കിംഗ് നിയന്ത്രണങ്ങളുടെ പതിവ് അവലോകനത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് സഊദി സെൻട്രൽ ബാങ്ക് വ്യക്തമാക്കി.

നടപടി അക്കൗണ്ട് തുടങ്ങൽ പ്രവർത്തന പ്രക്രിയകൾ ലളിതമാക്കുകയും ഫിനാൻഷ്യൽ ഇൻക്ലൂഷനെ പ്രോത്സാഹിപ്പിക്കുകയും രാജ്യത്തിന്റെ ബാങ്കിംഗ് മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ പരിവർത്തന സംരംഭങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുമെന്നാണ് സഊദി സർക്കാർ പ്രതീക്ഷിക്കുന്നത്.

saudi arabia has announced that even visitors arriving on visit visas will now be allowed to open bank accounts. this move brings major relief and convenience for expatriates and visitors in the kingdom.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിവർപൂളിന്റെ തോൽവിക്ക് കാരണം വാറോ? സമനില ഗോൾ നിഷേധിച്ചതിനെച്ചൊല്ലി പ്രീമിയർ ലീഗിൽ തർക്കം മുറുകുന്നു

Football
  •  10 hours ago
No Image

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ; മട്ടന്നൂർ ഒഴികെ 1199 തദ്ദേശസ്ഥാപനങ്ങൾ അങ്കത്തട്ടിലേക്ക്

Kerala
  •  10 hours ago
No Image

അഞ്ചാമത് ഹജ്ജ് കോൺഫറൻസ്: ജിദ്ദ വിമാനത്താവളത്തിലെത്തുന്നവരുടെ പാസ്പോർട്ടിൽ പ്രത്യേക പാസ്‌പോർട്ട് സ്റ്റാമ്പ് പതിപ്പിക്കും

Saudi-arabia
  •  10 hours ago
No Image

റഷ്യൻ ഹെലികോപ്റ്റർ അപകടം; പ്രതിരോധ മേഖലാ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം

International
  •  10 hours ago
No Image

ഫീസില്‍ ബാക്കിയുള്ള 7000 കൂടി അടക്കാന്‍ കഴിഞ്ഞില്ല പരീക്ഷ എഴുതാന്‍ അനുവദിക്കാതെ പ്രിന്‍സിപ്പല്‍; യു.പിയില്‍ വിദ്യാര്‍ഥി തീ കൊളുത്തി മരിച്ചു; കോളജ് ധര്‍മശാലയല്ലെന്ന്, ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് അപമാനിച്ചെന്നും പരാതി

National
  •  11 hours ago
No Image

സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തും; കൂടിക്കാഴ്ച നടത്തി ഇന്ത്യ - സഊദി സാംസ്കാരിക മന്ത്രിമാർ

latest
  •  11 hours ago
No Image

രമേശ് ചെന്നിത്തല ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

Kerala
  •  11 hours ago
No Image

രൂപ വീണ്ടും താഴേക്ക്, മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 10

Economy
  •  11 hours ago
No Image

ദുബൈ: ടാക്സി യാത്രയിൽ പണം ലാഭിക്കാം: കുറഞ്ഞ നിരക്കിൽ ടാക്സി ബുക്ക് ചെയ്യാൻ അനുയോജ്യമായ സമയം അറിയാം

uae
  •  11 hours ago
No Image

രോഗിയുമായി പോയിരുന്ന ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ ആക്രമിച്ച് കവർച്ച; 2 പേർ അറസ്റ്റിൽ, മുഖ്യപ്രതി ഒളിവിൽ

crime
  •  11 hours ago