HOME
DETAILS
MAL
കുറ്റിപ്പുറത്തെ മലിനജലം എങ്ങോട്ടുപോകും? അഴുക്കുചാലുകളില്‍ മലിനജലം കെട്ടിക്കിടക്കുന്നു
backup
September 08 2016 | 00:09 AM
കുറ്റിപ്പുറം: മലിനജലം ഒലിച്ചുപോകാതെ കുറ്റിപ്പുറത്ത് അഴുക്കുചാലുകള്‍ വീര്‍പ്പുമുട്ടുന്നു. നേരത്തെ കോളറയും ഡിഫ്തീരിയയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നു കുറ്റിപ്പുറം ടൗണിലും പരിസരങ്ങളിലും കെട്ടിക്കിക്കുന്ന മാലിന്യങ്ങളും അഴുക്കുചാലുകളുടെ ശോചനീയാവസ്ഥയും അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.
തുടര്‍ന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവേയാണ് ഓടകളിലെ മലിനജലം ഭീഷണിയാകുന്നത്. ഓടകളില്‍ കാലങ്ങളായി അടിഞ്ഞുകൂടിയ മാലിന്യങ്ങളാണ് മലിനജലം കെട്ടിക്കിടക്കാന്‍ കാരണമെന്നാണ് പഞ്ചായത്ത് അധികൃതരുടെ നിഗമനം. ഇവ നീക്കംചെയ്യാന്‍ പഞ്ചായത്തിന്റെ ഫണ്ട് തികയാതെ വരുമെന്നും ഇതിനായി സ്പെഷല്‍ പ്രൊജക്ടിനു രൂപംനല്കി ഫണ്ട് കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."