'സൂപ്പർ സീറ്റ് സെയിൽ' പ്രഖ്യാപിച്ച് എയർ അറേബ്യ; 299 ദിർഹത്തിന് കേരളത്തിലേക്ക് പറക്കാം | Air Arabia Super Seat Sale
ദുബൈ: സൂപ്പർ സീറ്റ് സെയിൽ പ്രഖ്യാപിച്ച് പ്രമുഖ യുഎഇ ബഡ്ജറ്റ് എയർലൈനായ എയർ അറേബ്യ. ഇന്ന് മുതൽ ഒക്ടോബർ 24 വരെയാകും ടിക്കറ്റ് ബുക്ക് ചെയ്യാനാവുക. ഒരു ദശലക്ഷം ടിക്കറ്റുകളാണ് ഈ സൂപ്പർ സീറ്റ് സെയിലിൽ എയർ അറേബ്യ വിൽക്കുന്നത്. 2026 ഫെബ്രുവരി 17-നും ഒക്ടോബർ 24-നും ഇടയിലുള്ള കാലയളവിലെ ടിക്കറ്റുകളാണ് ഇപ്പോൾ ബുക്ക് ചെയ്യാനാവുക.
മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും മികച്ച ബഡ്ജറ്റ് എയർലൈനാണ് എയർ അറേബ്യ. ടിക്കറ്റുകളുടെ ലഭ്യത പരിമിതമാണെന്നും ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ഓഫർ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
യുഎഇയിലെ പ്രമുഖ നഗരങ്ങളായ ഷാർജ, അബൂദബി, റസാൽഖൈമ എന്നിവിടങ്ങളിൽ നിന്ന് യൂറോപ്പിലെയും ഏഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് നടത്തുന്ന സർവീസുകളിലും ഓഫർ ലഭ്യമാകും. അടുത്ത വർഷം യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വലിയ പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഷാർജയിൽ നിന്ന് വിവിധ നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക്
- ദോഹ-149 ദിർഹം
- അലക്‌സാണ്ട്രിയ-248 ദിർഹം
- അമ്മാൻ-249 ദിർഹം
- ജിദ്ദ-249 ദിർഹം
- കൊളംബോ, കാഠ്മണ്ഡു, ധാക്ക-349 ദിർഹം
- ബങ്കോക്ക്, ഫുക്കറ്റ്-399 ദിർഹം
അബൂദബിയിൽ നിന്നുള്ള ടിക്കറ്റ് നിരക്ക്
- തിരുവനന്തപുരം, കൊച്ചി, ചെന്നൈ, കോഴിക്കോട്-299 ദിർഹം
മുംബൈ, ഡൽഹി, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത, ജയ്പൂർ, നാഗ്പൂർ, ഗോവ, തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് യുഎഇയിലെ പ്രധാന നഗരങ്ങളിലേക്ക് നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ ലഭ്യമാണ്.
യുഎഇ, മൊറോക്കോ, ഈജിപ്ത് എന്നിവിടങ്ങളിലെ അഞ്ച് പ്രധാന ഹബ്ബുകളിൽ നിന്ന് 200-ലധികം റൂട്ടുകളിൽ സർവീസ് നടത്തുന്ന എയർ അറേബ്യ പ്രവാസികൾക്ക് ഏറ്റവും പ്രിയപ്പെട്ട എയർലൈനുകളിൽ ഒന്നാണ്.
സുഖസൗകര്യങ്ങളിലോ വിശ്വാസ്യതയിലോ വിട്ടുവീഴ്ച ചെയ്യാതെ പ്രവാസികൾക്ക് താങ്ങാനാവുന്ന വിലയിൽ ടിക്കറ്റ് പ്രദാനം ചെയ്യുന്ന എയർ അറേബ്യ മിഡിൽ ഈസ്റ്റിലെ തന്നെ മികച്ച എയർലൈനുകളിൽ ഒന്നാണ്. ജർമ്മനി, ചെക്ക് റിപ്പബ്ലിക്, തുർക്കി, ഈജിപ്ത്, ഇറ്റലി, പോളണ്ട്, ഗ്രീസ്, റഷ്യ, ഓസ്ട്രിയ, അസർബൈജാൻ തുടങ്ങിയ സ്ഥലങ്ങളെയും ജിസിസിയിലെ പ്രധാന നഗരങ്ങളായ ദോഹ, ജിദ്ദ, അമ്മാൻ എന്നിവിടങ്ങളിലേക്കും സർവീസ് നടത്തുന്ന എയർ അറേബ്യ കുതിപ്പിന്റെ പാതയിലാണ്.
air arabia has launched a 'super seat sale' offering budget-friendly flight tickets to kerala starting from only 299 dirhams. travelers can now enjoy affordable fares and plan trips with greater savings.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."