HOME
DETAILS
MAL
ബൈക്ക് ടിപ്പര്‍ ലോറിയിലിടിച്ച് യുവാവിന് പരുക്ക്
backup
September 08 2016 | 00:09 AM
തേഞ്ഞിപ്പലം: ബൈക്ക് ടിപ്പര്‍ ലോറിയിലിടിച്ച് യുവാവിന് പരുക്കേറ്റു. സുപ്രഭാതം പ്രാദേശിക ലേഖകന്‍ പള്ളിക്കല്‍ ബസാര്‍ നാണിയാട്ട് മുഹമ്മദ് കോയയുടെ മകന്‍ മശ്ഹൂര്‍ ഖാനെ (22) യാണ് പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ കാക്കഞ്ചേരി-പള്ളിക്കല്‍ബസാര്‍ റോഡിലായിരുന്നു അപകടം.
കാക്കഞ്ചേരിയില്‍നിന്നു പള്ളിക്കല്‍ ബസാറിലേക്കു പോകുകയായിരുന്ന മശ്ഹൂര്‍ഖാന്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് എതിരേവന്ന ടിപ്പറില്‍ ഇടിക്കുകയായിരുന്നു. ടിപ്പര്‍ സമീപത്തുള്ള പോക്കറ്റ് റോഡിലേക്കു പൊടുന്നനെ തിരിച്ചത് ബൈക്ക് യാത്രികന്റെ ശ്രദ്ധയില്‍പെടാത്തതാണ് അപകടകാരണമായി പറയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."