മീന്‍ വില്‍പ്പന തടഞ്ഞതിനെ ചോദ്യം ചെയ്തു; തര്‍ക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതിക്ക് ജീവപര്യന്തം കഠിന തടവ് വിധിച്ച് കോടതി
കോഴിക്കോട്: മീന്‍ വില്‍പ്പനയെ തുടര്‍ന്നുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ച സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും. 2021ലാണ് കേസിനാസ്പദമായ സംഭവം. കരിക്കാക്കുളം സ്വദേശി രാജീവിനെ കുത്തിക്കൊന്ന കേസില്‍ പ്രതി രൂപേഷിനെയാണ് കോഴിക്കോട് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ കോടതി ശിക്ഷിച്ചത്.
കരിക്കാക്കുളം കാഞ്ഞിരമുക്ക് സ്ഥലത്ത് മീന്‍ കച്ചവടം നടത്താനെത്തിയ സാഹിറെന്ന തൊഴിലാളിയെ രൂപേഷ് തടഞ്ഞിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട രാജീവന്‍ ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തി. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് പ്രതിയാ രൂപേഷ് രാജീവിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. സംഭവത്തില്‍ സാഹിര്‍ അലിക്കും കുത്തേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജീവന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
രാജീവനെ കൊലപ്പെടുത്തിയതിനും, സാഹിര് അലിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് പ്രതിക്കെതിരെ കേസെടുത്തത്. കൊലപാതകത്തിന് ജീവപര്യന്തം കഠിന തടവും, ഒരു ലക്ഷം രൂപയും പിഴയൊടുക്കണം. കൊലപാതക ശ്രമത്തിന് ഏഴ് വര്‍ഷം കഠിന തടവും വിധിച്ചിട്ടുണ്ട്. മരിച്ച രാജീവന്റെ കുടുംബത്തിന് ഒരുലക്ഷം രൂപ വിക്ടിം കോമ്പന്‍സേഷന്‍ ആക്ട് പ്രകാരം നല്‍കണമെന്ന് കോടതി വിധിച്ചു. ചേവായൂര്‍ പൊലീസ് അന്വേഷിച്ച കേസില്‍ 43 സാക്ഷികളെ വിസ്തരിച്ചു. 47 രേഖകളും 10 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.
Kozhikode First Class Additional Court sentenced to life imprisonment with rigorous punishment and a fine in a murder case
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."