The Kollam City Police Commissioner has issued an order to collect the social media details of police personnel.
HOME
DETAILS
MAL
പൊലിസ് ഉദ്യോഗസ്ഥരുടെ സോഷ്യൽ മീഡിയ വിവരങ്ങൾ ശേഖരിക്കുന്നു; അഡ്മിനോ, മെമ്പറോ ആയ ഗ്രൂപ്പുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് പൊലിസ് കമ്മീഷണർ
Web Desk
September 29, 2025 | 4:26 PM
കൊല്ലം: പൊലിസ് ഉദ്യോഗസ്ഥരുടെ സോഷ്യൽ മീഡിയ വിവരങ്ങൾ ശേഖരിക്കാൻ ഉത്തരവിട്ട് കൊല്ലം സിറ്റി പൊലിസ് കമ്മീഷണർ. പൊലിസ് ഉദ്യോഗസ്ഥർ അഡ്മിനോ മെമ്പറോ ആയ സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ വിവരങ്ങൾ ശേഖരിക്കാനാണ് നിർദേശം. ജില്ലയിലെ എസിപിമാർ, അഡീഷണൽ എസ്പിമാർ, എസ്എച്ച്ഒമാർ എന്നിവർക്കാണ് കമ്മീഷണർ കിരൺ നാരായണൻ നിർദ്ദേശം നൽകിയത്.
ഇതുസംബന്ധിച്ച മെമ്മോ ഇമെയിൽ വഴി നൽകിയിരുന്നു. വാട്സാപ്പ്, ടെലിഗ്രാം തുടങ്ങിയവയുടെ വിവരങ്ങൾ നിർബന്ധമായും ശേഖരിച്ച് ഡിക്ലറേഷൻ ഫോം ഉദ്യോഗസ്ഥരിൽ നിന്ന് പൂരിപ്പിച്ച് വാങ്ങണമെന്നും മെമ്മോയിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."