pragya singh thakur, former bhopal bjp mp and hardline hindutva propagandist, has once again made communal remarks targeting minorities.
HOME
DETAILS
MAL
ന്യൂനപക്ഷങ്ങളെ സാമ്പത്തികമായും, സാമൂഹികമായും ബഹിഷ്കരിക്കണം; ഹിന്ദു സ്ത്രീകളോട് ആയുധങ്ങൾ മൂർച്ച കൂട്ടി തയ്യാറാവാൻ ആഹ്വാനം ചെയ്ത് പ്രജ്ഞ സിങ് ഠാക്കൂർ
September 29, 2025 | 4:57 PM
ഭോപ്പാൽ: ന്യൂനപക്ഷങ്ങൾക്കെതിരെ വീണ്ടും വർഗീയ വിഷം തുപ്പി മുൻ ഭോപാൽ ബിജെപി എംപിയും തീവ്ര ഹിന്ദുത്വ പ്രചാരകയുമായ പ്രജ്ഞാ സിങ് ഠാക്കൂർ. ന്യൂനപക്ഷങ്ങളെ സാമ്പത്തികമായും, സാമൂഹികമായും ബഹിഷ്‌കരിക്കണമെന്നും, ഹിന്ദു സ്ത്രീകൾ ആയുധമെടുക്കണമെന്നും പ്രജ്ഞ സിങ് പറഞ്ഞു. ഭോപ്പാലിലെ ഛോള മന്ദിർ പ്രദേശത്ത് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) സംഘടിപ്പിച്ച ദുർഗ വാഹിനി പഥ് സഞ്ചലൻ ചടങ്ങിലായിരുന്നു പ്രജ്ഞയുടെ വർഗീയ പരാമർശം.
ന്യൂനപക്ഷങ്ങളെ സാമ്പത്തികമായും, സാമൂഹികമായും ബഹിഷ്കരിക്കണം. അവ്ർ ലവ് ജിഹാദ് നടത്തുകയാണ്. ഹിന്ദു സ്ത്രീകളെ വഞ്ചനയിലൂടെ കുടുക്കി, രക്ഷാബന്ധൻ പോലെ കുടുംബ ബന്ധങ്ങളെ പോലും ചൂഷണം ചെയ്യുന്നു. അവർ വിശ്വാസികളല്ലാത്തവരെ വീടുകളിൽ പ്രവേശിപ്പിക്കാറില്ല. അത്തരക്കാരിൽ നിന്ന് ഒന്നും കഴിക്കുകയോ വാങ്ങുകയോ ചെയ്യില്ലെന്ന് സ്ത്രീകൾ പ്രതിജ്ഞയെടുക്കണം. ക്ഷേത്രങ്ങൾക്ക് സമീപം പ്രസാദം വിൽക്കുന്ന അഹിന്ദുവിനെ കണ്ടാൽ മർദ്ദിച്ചോടിക്കണം.
'നിങ്ങളുടെ വീടുകളിൽ ആയുധങ്ങൾ സൂക്ഷിക്കണം, അവ മൂർച്ച കൂട്ടി സൂക്ഷിക്കണം. നമ്മുടെ പെൺമക്കളെ തട്ടിക്കൊണ്ടുപോയി മൃതദേഹങ്ങൾ റോഡിൽ വലിച്ചെറിയുമ്പോൾ, അത് വലിയ വേദനയാണ് ഉണ്ടാക്കുന്നത്. ശത്രു വീടിന്റെ അതിർത്തി കടന്നാൽ കഷണങ്ങളായി മുറിക്കണം,' സ്ത്രീകളും പെൺകുട്ടികളുമടങ്ങിയ ജനക്കൂട്ടത്തോട് പ്രജ്ഞാ സിങ് ആക്രോശിച്ചു.
മാത്രമല്ല ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റു മോശം സ്വഭാവവും പെരുമാറ്റ ദൂഷ്യവുമുള്ള’ മനുഷ്യനെന്നായിരുന്നെന്നും പ്രജ്ഞ പരോക്ഷമായി ആക്ഷേപമുയർത്തി. അദ്ദേഹം വസ്ത്രങ്ങൾ അലക്കാൻ പാരീസിലേക്ക് അയച്ചു, സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്തെ ഒറ്റിക്കൊടുത്തുവെന്നും പ്രജ്ഞാ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."