HOME
DETAILS

കരൂർ ദുരന്തത്തിൽ ആദ്യ അറസ്റ്റ്; ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ല സെക്രട്ടറി മതിയഴകൻ പിടിയിൽ

  
September 29, 2025 | 5:25 PM

police arrest tvk karur west district secretary mathiyazhagan in karoor rally stampede

ചെന്നൈ: കരൂർ ദുരന്തത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി തമിഴ്‌നാട് പൊലിസ്. അപകടത്തിന് പിന്നാലെ ഒളിവിൽ പോയ ടിവികെ കരൂർ വെസ്റ്റ് ജില്ല സെക്രട്ടറി മതിയഴകനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മനപൂർവ്വമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചു വകുപ്പുകളാണ് കേസിൽ ചുമത്തിയിട്ടുള്ളത്. ടിവികെ ജനറൽ സെക്രട്ടറി ആനന്ദിനെയും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. 

അതിനിടെ ദുരന്ത ഭൂമി സന്ദർശിക്കാൻ അനുമതി ആവശ്യപ്പെട്ട് വിജയ് ഹെെക്കോടതിയിൽ ഹരജി ഫയൽ ചെയ്തു. സന്ദർശനത്തിന് പൊലീസും ജില്ലാ ഭരണകൂടവും തടസ്സം നിൽക്കരുതെന്ന് ആവശ്യപ്പെട്ട് ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുന മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. കരൂർ ദുരന്തത്തിന് കാരണം ഡിഎംകെ പൊലീസ് ഗുണ്ടാ കൂട്ടുകെട്ടെന്നും ഡിഎംകെ എംഎൽഎ സെന്തിൽ ബാലാജിയാണ് ആസൂത്രകൻ എന്നും സത്യവങ്മൂലത്തിൽ ആരോപിക്കുന്നു. 

എഫ്‌ഐആറിൽ വിജയ്‌ക്കെതിരെ ഗുരുതര പരാമർശം

കരൂർ ദുരന്തത്തിൽ തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവ് നടൻ വിജയ്ക്കെതിരേ പൊലിസ് തയ്യാറാക്കിയ എഫ്.ഐ.ആറിൽ ഗുരുതര പരാമർശങ്ങൾ. നിശ്ചിത സമയപരിധി നിശ്ചയിച്ചാണ് വിജയ്ക്ക് റോഡ്‌ഷോയ്ക്ക് അനുമതി നൽകിയിരുന്നതെന്നും എന്നാൽ വിജയ് അനുമതിയിവ്വല്ലാതെ റോഡ് ഷോ അടക്കം നടത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. കൂടുതൽ ആളുകൾ എത്തുന്നതിനായി പരിപാടി മനപൂർവ്വം വൈകിച്ചു. 

രാവിലെ 9 മണിക്കാണ് റാലി ആരംഭിക്കേണ്ടിയിരുന്നത്. 11 മണിയോടുകൂടി തന്നെ പ്രദേശത്ത് വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഉച്ചയ്ക്ക് വിജയ് പ്രസംഗിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും വൈകീട്ട് 7 മണിക്കാണ് വിജയ് എത്തിയതെന്നും എഫ്.ഐ.ആറിൽ പറയുന്നു. 

വിജയ്‌നെ കാണാൻ എത്തിയവർ മരച്ചില്ലകളിൽ കയറിനിന്നിന്നു. ഈ മരച്ചില്ലകൾ പൊട്ടി വീഴുന്ന സ്ഥിതി ഉണ്ടായതായും ആളുകൾ ഉയരമുള്ള സ്ഥലങ്ങളിൽ പിടിച്ചു കയറാൻ ശ്രമിച്ചതും അപകടത്തിന് കാരണമായെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. 

ആളുകൾ അനിയന്ത്രിമായി എത്തുകയാണെന്നും അതിനാൽ മറ്റിടങ്ങളിൽ ഇറങ്ങുകയോ സ്വീകരണം ഏറ്റുവാങ്ങുകയോ ചെയ്യരുതെന്നും പൊലിസ് ഭാരവാഹികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അത് അവർ അവഗണിക്കുകയാണ് ചെയ്തതെന്നും എഫ്.ഐ.ആറിൽ പറയുന്നു. എന്നാൽ സംഭവത്തിൽ ഇതുവരെ വിജയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. 

അതേസമയം, വിജയ്യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ചികിത്സയിലിരുന്ന 65കാരി സുഗുണ ആണ് മരിച്ചത്.അതിനിടെ, വിജയ്യുടെ റാലിക്കിടെ വൈദ്യുതി മുടങ്ങിയെന്ന വാദം തമിഴ്‌നാട് സർക്കാർ നിഷേധിച്ചു. വൈദ്യുതി മുടങ്ങിയത് ജനങ്ങളെ പരിഭ്രാന്തരാക്കിയെന്നും ഇത് തിക്കിലും തിരക്കിലും കലാശിച്ചെന്നുമാണ് ആരോപണമുയരുന്നത്. 

police arrest tvk karur west district secretary mathiyazhagan in karoor rally stampede



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്: സൂഖ് അൽ-മുബാറക്കിയയിൽ പുകവലി, വളർത്തു മൃ​ഗങ്ങൾ, ബൈക്കുകൾ എന്നിവക്ക് നിരോധനം

Kuwait
  •  12 days ago
No Image

ലൈംഗികമായി പീഡിപ്പിച്ച്, എഡിറ്റ് ചെയ്ത ഫോട്ടോ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

crime
  •  12 days ago
No Image

കോഴിക്കോട് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; 20കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  12 days ago
No Image

ഡിസ്നിലാൻഡ് അബൂദബി: എപ്പോൾ തുറക്കും? എന്തൊക്കെ പ്രതീക്ഷിക്കാം?; കൂടുതലറിയാം

uae
  •  12 days ago
No Image

വീട്ടിൽ കൊണ്ടുവിടുന്നതിനിടെ 22കാരിയെ ബൈക്ക് ടാക്സി ഡ്രൈവർ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

crime
  •  12 days ago
No Image

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ: യുവതിക്ക് 9 വിരലുകൾ നഷ്ടമായ കേസ്; സ്വകാര്യ ആശുപത്രിയെ സംരക്ഷിച്ച് മെഡിക്കൽ ബോർഡ് റിപ്പോർട്ട്

National
  •  12 days ago
No Image

"ഫൈൻഡ് യുവർ ചാലഞ്ച്"; ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ശനിയാഴ്ച തുടക്കം

uae
  •  12 days ago
No Image

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പടിവാതിലിൽ; ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

Kerala
  •  12 days ago
No Image

ഷാർജ ബുക്ക്ഫെയറിലേക്ക് എളുപ്പമെത്താം; ദുബൈ, അജ്മാൻ, ഷാർജ എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക ബസ്, ബോട്ട് സർവിസുകൾ

uae
  •  12 days ago
No Image

പിഎം ശ്രീ പദ്ധതിയിൽ പുനഃപരിശോധന: മരവിപ്പിക്കാൻ തീരുമാനം, മന്ത്രിസഭാ ഉപസമിതി പരിശോധിക്കും; മുഖ്യമന്ത്രി

Kerala
  •  12 days ago