ക്രിസ്ത്യാനികളെ സംരക്ഷിക്കുന്ന ഏകരാഷ്ട്രം ഇസ്രാഈല്‍ ആണെന്ന നെതന്യാഹുവിന്റെ വാദം തള്ളി ഫലസ്തീനിലെ ചര്‍ച്ച് കമ്മിറ്റി
ജറൂസലേം: മിഡില്‍ ഈസ്റ്റില്‍ ക്രിസ്ത്യാനികളെ സംരക്ഷിക്കുന്ന ഏകരാഷ്ട്രം ഇസ്രാഈല്‍ ആണെന്ന ബെഞ്ചമിന്‍ നെതന്യുഹിവിന്റെ പ്രസ്താവന തള്ളി ഫലസ്തീനിലെ ചര്‍ച്ച് അഫയേഴ്‌സ് കമ്മിറ്റി. ഇസ്രാഈല്‍ രാജ്യം രൂപീകരിച്ചതുമുതല്‍ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചെന്നും കണക്കുകള്‍ നിരത്തി ചര്‍ച്ച് അഫയേഴ്‌സ് ഹയര്‍ പ്രസിഡന്‍ഷ്യല്‍ കമ്മിറ്റി വ്യക്തമാക്കി.
ഫലസ്തീനിലെ ക്രിസ്ത്യന്‍ സാന്നിധ്യം ഇല്ലാതാക്കിയത് ഇസ്രാഈലാണ്. ഗസയിലെ കൂട്ടക്കൊലക്കിടയിലും ക്രിസ്ത്യന്‍ പള്ളികളിലും, അനുബന്ധ സ്ഥാപനങ്ങളിലും ബോംബാക്രമണം തുടരുന്നു. ആളൊഴിഞ്ഞ യുഎന്‍ ജനറല്‍ അസംബ്ലി ഹാളില്‍, യുദ്ധക്കുറ്റവാളിയും ഐ.സി.സിയില്‍ നിന്ന് ഒളിച്ചോടുന്നയാളുമായ ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും ഫലസ്തീന്‍ ക്രിസ്ത്യാനികളെ കുറിച്ച് നുണകള്‍ പ്രചരിപ്പിക്കുകയാണ്.
ഇസ്രാഈലിന്റെ കോളനിവല്‍ക്കരണ നയങ്ങള്‍ വംശഹത്യയും, വംശീയതയും വര്‍ണ വിവേചനവും ചേര്‍ന്നതാണ്. 1928 നക്ബ വേളയില്‍ ഫലസ്തീന്‍ ജനസംഖ്യയുടെ 12.5 ശതമാനവും ക്രിസ്ത്യാനികള്‍ ആയിരുന്നു. എന്നാല്‍ ഇസ്രാഈല്‍ രാഷ്ട്ര രൂപീകരണത്തോടെ പതിനായിരക്കണക്കിന് പേര്‍ അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഇന്ന് ആകെയുള്ള ഫലസ്തീന്‍ പ്രദേശങ്ങളില്‍ വെറും 1.2 ശതമാനം മാത്രമാണ് ക്രിസ്ത്യാനികള്‍ അവശേഷിക്കുന്നത്. 1967ല്‍ ഇസ്രാഈല്‍ അധിനിവേശം നടത്തിയ പ്രദേശങ്ങളില്‍ 1 ശതമാനം മാത്രമായും ക്രിസ്ത്യന്‍ ജനസംഖ്യ കുറഞ്ഞു,' ചര്‍ച്ച് കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം യുഎന്‍ പൊതുഭയില്‍ സംസാരിക്കുന്നതിനിടെ മിഡില്‍ ഈസ്റ്റിലെ ക്രിസ്ത്യാനികളുടെ സംരക്ഷകരാണെന്ന് ഇസ്രാഈല്‍ തലവന്‍ സ്വയം അവകാശവാദമുയര്‍ത്തിയിരുന്നു. പൊതുസഭയിലെ മിക്ക രാഷ്ട്രങ്ങളും നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്‌കരിച്ചത് ചൂണ്ടിക്കാട്ടിയാണ് ചര്‍ച്ച് കമ്മിറ്റി മറുപടി നല്‍കിയത്.
the church committee in palestine has rejected israeli prime minister netanyahu’s claim that israel is the only nation protecting christians.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."