അബൂദബിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ച് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്; പിന്നാലെ രാജ്യത്തും ലുലു തുടങ്ങാന്‍ യൂസഫലിക്ക് ക്ഷണം
അബൂദബി: ഔദ്യോഗിക സന്ദര്‍ശന ഭാഗമായി യു.എ.ഇയിലെത്തിയ ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് അബൂദബി മുഷ്‌റിഫിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. വ്യാപാര നയം വിപുലമാക്കുന്നതിന്റെ ഭാഗമായി യു.എസ്, യു.കെ, എന്നിവിടങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് പ്രധാനമന്ത്രി ആല്‍ബനീസ് യു.എ.ഇയിലെത്തിയത്. അബൂദബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദും അദേഹം സന്ദര്‍ശിച്ചു.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിക്കൊപ്പം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് നടന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി, വൈവിധ്യമാര്‍ന്ന ഓസീസ് ഉല്‍പ്പന്നങ്ങള്‍ കണ്ടറിഞ്ഞു. മേത്തരം ഓസീസ് മാംസം, പഴംപച്ചക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിപുല ശേഖരമാണ് ലുലുവിലുള്ളത്.
സന്ദര്‍ശനത്തിനിടെആസ്‌ത്രേലിയയില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കാന്‍ എം.എ യൂസഫലിയെ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് പ്രത്യേകം ക്ഷണിച്ചു. കര്‍ഷകരും വിതരണക്കാരുമായി നേരിട്ട് ബന്ധമുള്ള ലുലുവിന്റെ സേവനം മികച്ച ?ഗുണമേകുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ആസ്‌ത്രേലിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ആ?ഗോള വിപണിയാണ് ലുലു ലഭ്യമാക്കുന്നതെന്നും, ലോജിസ്റ്റിസ്‌ക്‌സ് കേന്ദ്രങ്ങള്‍ വഴി മികച്ച തൊഴിലവസരമാണ് നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആസ്‌ത്രേലിയയു.എ.ഇ സ്വതന്ത്ര വ്യാപാര കരാര്‍ ഒക്ടോബര്‍ 1 മുതല്‍ നടപ്പാക്കുമെന്നും ആസ്‌ത്രേലിയയുടെ സുപ്രധാന വ്യാപാര പങ്കാളിയായി യു.എ.ഇ മാറുമെന്നും ആന്തണി ആല്‍ബനീസ് വ്യക്തമാക്കി. ആസ്‌ത്രേലിയയില്‍ നിന്നുള്ള ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളാണ് മിഡില്‍ ഈസ്റ്റിലടക്കം ലുലു ലഭ്യമാക്കുന്നതെന്നും പ്രാദേശിക കര്‍ഷകര്‍ക്കും വിതരണക്കാര്‍ക്കും പിന്തുണ നല്‍കുക കൂടിയാണ് ലുലുവെന്നും ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. പതിറ്റാണ്ടുകള്‍ നീണ്ട ബന്ധമാണ് ആസ്‌ത്രേലിയമായി ലുലുവിനുള്ളത്.
മെല്‍ബണിലുള്ള ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങള്‍ വഴി ഏറ്റവും മികച്ച പഴംപക്കറി, ഇറച്ചി ഉല്‍പ്പന്നങ്ങളാണ് മിഡില്‍ ഈസ്റ്റിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളിലേക്ക് ലുലു എത്തിക്കുന്നത്. യു.എ.ഇയിലെ ആസ്‌ത്രേലിയന്‍ അംബാസഡര്‍ റിദ്‌വാന്‍ ജാദ്വത്, ആസ്‌ത്രേലിയയിലെ യു.എ.ഇ അംബാസഡര്‍ ഫഹദ് ഉബൈദ് മുഹമ്മദ് എ.എ, ലുലു ഗ്രൂപ്പ് ഡയരക്ടര്‍ ആന്‍ഡ് ചീഫ് സസ്‌റ്റൈനബിലിറ്റി ഓഫിസര്‍ മുഹമ്മദ് അല്‍ത്താഫ്, ഗ്ലോബല്‍ ഓപറേഷന്‍ ഡയരക്ടര്‍ ഷാബു അബ്ദുല്‍ മജീദ്, മാര്‍ക്കറ്റിങ് ആന്‍ കമ്മ്യൂണിക്കേഷന്‍ ഡയരക്ടര്‍ വി.നന്ദകുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ ഭാഗമായി.
Australian Prime Minister Anthony Albanese, who arrived in the UAE as part of an official visit, visited Lulu Hypermarket in Mushrif, Abu Dhabi. Prime Minister Albanese arrived in the UAE following visits to the US and UK as part of an effort to expand trade policy. He also visited the Sheikh Zayed Grand Mosque in Abu Dhabi. Albanese said he "had a little discussion" with Lulu Hypermarket chair Yusuff Ali, as they were walking around the Abu Dhabi store, which had a display specially arranged with Australian products, including meats, cheese and biscuits.
"This company is big enough to have direct relations with [Australian] producers, whether they be mango producers, the orange producers, the meat producers that the chairman met in Mudgee that are still providing Halal-certified meat into this market," Albanese said.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."