സ്കൂള്‍ ഗ്രൗണ്ടുകളില്‍ തെരുവുനായകളുടെ 'കളി'
പൊന്നാനി: നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ തെരുവുനായകളുടെ ആക്രമണം വര്‍ധിക്കുന്നു. സ്കൂള്‍ കോമ്പൗണ്ടുകളില്‍ പോലും നായ ശല്യം രൂക്ഷമായതിനാല്‍ വിദ്യാര്‍ഥികള്‍ക്കു പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. ജീവനു ഭീഷണിയായ നായകളെ കൊന്നൊടുക്കണമെന്നു വിവിധ സ്കൂള്‍ വിദ്യാര്‍ഥികള്‍ നഗരസഭാ ചെയര്‍മാനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം നഗരത്തിലെ സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയെ സ്കൂള്‍ കോമ്പൗണ്ടില്‍ കയറി നായ്ക്കള്‍ അക്രമിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയിപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ അത്യാസന്ന നിലയിലാണ്. ബി.ഇ.എം.യു.പി സ്കൂള്‍, വിജയമാതാ സ്കൂള്‍, എ.വി ഹൈസ്കൂള്‍, ഗേള്‍സ് ഹൈസ്കുള് എന്നിവിടങ്ങളില്‍ ഇതിനു മുന്‍പും വിദ്യാര്‍ഥികളെ നായകള്‍ ഓടിച്ചിരുന്നു. ഈ സ്കൂള്‍ കോമ്പൗണ്ടുകളിലെല്ലാം നായകള്‍ കൂട്ടത്തോടെ അലഞ്ഞുതിരിയുന്നതു സ്ഥിരം കാഴ്ചയാണ്.
ഈ സാഹചര്യത്തിലാണ് ജീവനു ഭീഷണിയായ നായകളെ കൊന്നൊടുക്കണമെന്നു വിദ്യാര്‍ഥികള്‍തന്നെ നഗരസഭയോട് ആവശ്യപ്പെട്ടത്. നായകളെ വന്ധ്യംകരിക്കല്‍ മാത്രമാണ് നിയമപ്രകാരമുള്ള പോംവഴി.
എന്നാല്‍, അതുകൊണ്ടൊന്നും കാര്യമില്ലെന്നു രക്ഷിതാക്കളും അധ്യാപകരും നഗരസഭാ ഭരണ സമിതിയും ഒരുപോലെ പറയുന്നു. ഏതായാലും നായകളുടെ കാര്യത്തില്‍ കടുത്ത നടപടിയെടുക്കാന്തന്നെയാണ് തീരുമാനമെന്നു നഗരസഭാ ചെയര്മാന് പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതി കാലത്തു സംസ്ഥാനത്ത് എറ്റവും കൂടുതല്‍ നായകളെ കൊന്നൊടുക്കിയത് പൊന്നാനിയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."