HOME
DETAILS

കരൂര്‍ ദുരന്തം: ടി.വി.കെ പ്രാദേശിക നേതാവ് ജീവനൊടുക്കി; മതിയായ സുരക്ഷയൊരുക്കാത്തതിന് പിന്നില്‍ മുന്‍ മന്ത്രി സെന്തില്‍ ബാലാജിയെന്ന് ആത്മഹത്യാ കുറിപ്പ്

  
Web Desk
September 30, 2025 | 3:49 AM

karur tragedy tvk local leader dies by suicide former minister senthil balaji blamed in note

ചെന്നൈ: കരൂര്‍ ദുരന്തത്തിന് പിന്നാലെ ടി.വി.കെ (തമിഴ് വെട്രി കഴകം) പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തു. വിരാപ്പേട്ട് വില്ലേജ് സെക്രട്ടറി അയ്യപ്പനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മുന്‍മന്ത്രി സെന്തില്‍ ബാലാജിയെ അടക്കം കുറ്റപ്പെടുത്തുന്ന ആത്മഹത്യാ കുറിപ്പും സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തു. 

കരൂര്‍ ദുരന്തത്തിന് കാരണം മുന്‍ മന്ത്രിയും കരൂര്‍ എം.എല്‍.എയുമായ സെന്തില്‍ ബാലാജിയും പൊലിസുമാണെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. സെന്തില്‍ ബലാജിയുടെ സമ്മര്‍ദ്ദം കാരണമാണ് പരിപാടിക്ക് മതിയായ സുരക്ഷ ഒരുക്കാതിരുന്നതെന്നാണ് അയ്യപ്പന്‍ കുറ്റപ്പെടുത്തുന്നത്. 
സെന്തില്‍ ബാലാജിക്കെതിരെ അന്വേഷണം നടത്തണമെന്നും ജയിലിലടക്കണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്. കുറിപ്പും മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. അയ്യപ്പന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മുണ്ടിയമ്പാക്കം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

വിജയിന്റെ പ്രസംഗത്തില്‍ സെന്തില്‍ ബാലാജിയെയും വിമര്‍ശിച്ചിരുന്നു. ആ സമയത്താണ് അവിടെ വൈദ്യുതി മുടങ്ങിയത്. വൈദ്യുതി മുടങ്ങിയത് ദുരന്തത്തിന്റെ  ആക്കം കൂട്ടി. 

അതിനിടെ, കരൂര്‍ ദുരന്തത്തില്‍ തമിഴ്‌നാട് പൊലിസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. തമിഴക വെട്രി കഴകം വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ അഞ്ച് വകുപ്പുകളാണ് നിലവില്‍ ചുമത്തിയിട്ടുള്ളത്. അപകടമുണ്ടായതു മുതല്‍ ഒളിവിലായിരുന്ന മതിയഴകനെ അറസ്റ്റ് ചെയ്ത പൊലിസ് കൂടുതല്‍ അറസ്റ്റിലേക്ക് കടക്കുമെന്നാണ് സൂചന.

കരൂര്‍ ദുരന്തത്തില്‍ ടി.വി.കെക്കും വിജയിക്കുമെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത്. ഉച്ചയ്ക്ക് തുടങ്ങേണ്ട റാലിയില്‍ മനഃപൂര്‍വം മണിക്കൂറുകള്‍ വൈകിയെത്തിയ വിജയ് പരിപാടിയെ ജനക്കൂട്ടത്തെ ആകര്‍ഷിക്കാനുള്ള ഉപാധിയായും ശക്തി പ്രകടനമായും കണ്ടത് അപകടത്തിന് കാരണമായതായി എഫ്.ഐ.ആറില്‍ ചൂണ്ടികാട്ടുന്നുണ്ട്.  അതിനിടെ, 41 പേരുടെ മരണത്തിന് കാരണമായ ദുരന്തത്തില്‍ വിജയ് യെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇതിനിടെ പട്ടിണംപൊക്കത്തെ ഫ്‌ളാറ്റില്‍ വിജയ്‌യുടെ നേതൃത്ത്വത്തില്‍ ടിവികെ നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു. യോഗതീരുമാനങ്ങള്‍ പുറത്ത് വന്നിട്ടില്ല.

(ആത്മഹത്യ പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)

tvk local leader dies by suicide in karur; suicide note alleges lack of safety measures and holds former minister senthil balaji responsible.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിവർപൂളിന്റെ തോൽവിക്ക് കാരണം വാറോ? സമനില ഗോൾ നിഷേധിച്ചതിനെച്ചൊല്ലി പ്രീമിയർ ലീഗിൽ തർക്കം മുറുകുന്നു

Football
  •  7 hours ago
No Image

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ; മട്ടന്നൂർ ഒഴികെ 1199 തദ്ദേശസ്ഥാപനങ്ങൾ അങ്കത്തട്ടിലേക്ക്

Kerala
  •  7 hours ago
No Image

അഞ്ചാമത് ഹജ്ജ് കോൺഫറൻസ്: ജിദ്ദ വിമാനത്താവളത്തിലെത്തുന്നവരുടെ പാസ്പോർട്ടിൽ പ്രത്യേക പാസ്‌പോർട്ട് സ്റ്റാമ്പ് പതിപ്പിക്കും

Saudi-arabia
  •  7 hours ago
No Image

റഷ്യൻ ഹെലികോപ്റ്റർ അപകടം; പ്രതിരോധ മേഖലാ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം

International
  •  8 hours ago
No Image

ഫീസില്‍ ബാക്കിയുള്ള 7000 കൂടി അടക്കാന്‍ കഴിഞ്ഞില്ല പരീക്ഷ എഴുതാന്‍ അനുവദിക്കാതെ പ്രിന്‍സിപ്പല്‍; യു.പിയില്‍ വിദ്യാര്‍ഥി തീ കൊളുത്തി മരിച്ചു; കോളജ് ധര്‍മശാലയല്ലെന്ന്, ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് അപമാനിച്ചെന്നും പരാതി

National
  •  8 hours ago
No Image

സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തും; കൂടിക്കാഴ്ച നടത്തി ഇന്ത്യ - സഊദി സാംസ്കാരിക മന്ത്രിമാർ

latest
  •  8 hours ago
No Image

രമേശ് ചെന്നിത്തല ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

Kerala
  •  8 hours ago
No Image

രൂപ വീണ്ടും താഴേക്ക്, മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 10

Economy
  •  8 hours ago
No Image

ദുബൈ: ടാക്സി യാത്രയിൽ പണം ലാഭിക്കാം: കുറഞ്ഞ നിരക്കിൽ ടാക്സി ബുക്ക് ചെയ്യാൻ അനുയോജ്യമായ സമയം അറിയാം

uae
  •  9 hours ago
No Image

രോഗിയുമായി പോയിരുന്ന ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ ആക്രമിച്ച് കവർച്ച; 2 പേർ അറസ്റ്റിൽ, മുഖ്യപ്രതി ഒളിവിൽ

crime
  •  9 hours ago