HOME
DETAILS

വനിതാ ഏകദിന ലോകകപ്പ് ഇന്ന് മുതൽ; ആദ്യ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും

  
September 30, 2025 | 3:56 AM

womens world cup starts today first match india vs srilanka

കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ പുരുഷ ടീം കിരീടം ചൂടിയതിന്റെ ആഘോഷം മാറും മുൻപ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഏകദിന ലോകകപ്പ് പോരാട്ടങ്ങൾക്കായി ഇന്ന് കളത്തിലിറങ്ങുന്നു. ഇന്ന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയെയാണ് ഇന്ത്യൻ വനിതകൾ നേരിടുന്നത്. 

ശ്രീലങ്കയും ഇന്ത്യയും സംയുക്താമയാണ് ടൂർണമെന്റിന് വേദിയൊരുക്കുന്നത്. പ്രാഥമികഘട്ട മത്സരങ്ങൾ ശ്രീലങ്കയിലും ബാക്കി മത്സരങ്ങൾ ഇന്ത്യയിലുമാണ് നടക്കുന്നത്. ആസ്‌ത്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക തുടങ്ങിയ ടീമുകളാണ് ലോക കിരീടം തേടി കളത്തിലിറങ്ങുന്നത്. 

ഞായറാഴ്ച ഇന്ത്യ, പാകിസ്ഥാൻ വനിതകളെയും നേരിടുന്നുണ്ട്. ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ വനിതകൾ ആസ്‌ത്രേലിയക്കെതിരേ ഏകദിന പരമ്പര കളിച്ചിരുന്നു. പരമ്പര 2-1ന് നഷ്ടായെങ്കിലും ഓസീസിനെതിരേ മികച്ച പ്രകടനം നടത്താൻ ഇന്ത്യൻ വനിതകൾക്ക് കഴിഞ്ഞു. അതിന് ശേഷം ഇംഗ്ലണ്ടുമായി ഇന്ത്യ വാം അപ് മത്സരം കളിച്ചെങ്കിലും മത്സരത്തിൽ ഇന്ത്യ 152 റൺസിന്റെ വലിയ തോൽവി ഏറ്റുവാങ്ങിയുരുന്നു. എന്നിരുന്നാലും ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ആതിഥേയരെ തോൽപ്പിച്ച് അരങ്ങേറ്റം ഗംഭീരമാക്കാൻ വേണ്ടിയാണ് ഹർമൻപ്രീത് കൗറും സംഘവും കളത്തിലിറങ്ങുന്നത്. 

ഓപണർ സ്മൃതി മന്ഥനയുടെ ഫോം തന്നെയാണ് ഇന്ത്യക്ക് പ്രതീക്ഷ. ബൗളർമാരും അവസരത്തിനൊത്ത് ഉയർന്നാൽ ആദ്യ മത്സരത്തിൽ വെന്നിക്കൊടി പാറിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഗുളിക നല്‍കിയത് യുവതി ആവശ്യപ്പെട്ടിട്ട്'; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുലിന്റെ സുഹൃത്ത് ജോബി

Kerala
  •  3 days ago
No Image

സ്ഥിരമായി ഓഫിസില്‍ നേരത്തെ എത്തുന്നു; യുവതിയെ പുറത്താക്കി കമ്പനി!

International
  •  3 days ago
No Image

ബൂത്ത് കെട്ടുന്നതിനെ ചൊല്ലി തര്‍ക്കം;  സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഉച്ചയോടെ 51.05 ശതമാനം കവിഞ്ഞ് പോളിങ്; നീലേശ്വരത്ത് വനിതാ സ്ഥാനാര്‍ഥിക്ക് നേരെ കൈയ്യേറ്റ ശ്രമം

Kerala
  •  3 days ago
No Image

ഇന്ത്യയുടെ ക്യാപ്റ്റനാവാൻ എനിക്ക് സാധിക്കും: ലക്ഷ്യം വെളിപ്പെടുത്തി സൂപ്പർതാരം

Cricket
  •  3 days ago
No Image

വി.സിമാരെ സുപ്രിംകോടതി നിയമിക്കും; ഗവര്‍ണര്‍- സര്‍ക്കാര്‍ തര്‍ക്കത്തില്‍ കര്‍ശന ഇടപെടല്‍

Kerala
  •  3 days ago
No Image

സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; മുന്നിലുള്ളത് മിന്നും നേട്ടം

Cricket
  •  3 days ago
No Image

വർണ്ണാഭമായി ദർബ് അൽ സാഇ: ഖത്തർ ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കം

qatar
  •  3 days ago
No Image

ദയവായി ഇന്ത്യൻ ടീമിൽ നിന്നും ആ താരത്തെ ഒഴിവാക്കരുത്: അശ്വിൻ

Cricket
  •  3 days ago
No Image

'സി.പി.എമ്മിലെ സ്ത്രീ ലമ്പടന്മാരെ ആദ്യം മുഖ്യമന്ത്രി നിലക്ക് നിര്‍ത്തട്ടെ' മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

Kerala
  •  3 days ago