HOME
DETAILS

വരാനിരിക്കുന്ന ഹജ്ജ് സീസണിനുള്ള പ്രധാന ഒരുക്കങ്ങള്‍ വിലയിരുത്തി ഹജ്ജ്, ഉംറ മന്ത്രാലയം

  
September 30, 2025 | 6:02 AM

Saudi Arabia gears up for Hajj 1447 enhanced services tech platforms  global coordination

 

റിയാദ്: പുതിയ ഹജ്ജ് സീസണിനായുള്ള പ്രധാനപ്പെട്ട ഒരുക്കങ്ങള്‍ ഹജ്ജ്, ഉംറ മന്ത്രാലയം വിലയിരുത്തി. ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങളും മന്ത്രാലയത്തിന് കീഴില്‍ തുടരുകയാണ്. റബീഉല്‍ അവ്വല്‍ മാസത്തില്‍ പൂര്‍ത്തിയാക്കിയ യോഗങ്ങളിലൂടെയും സംരംഭങ്ങളിലൂടെയും തീര്‍ഥാടകരുടെ സേവനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയാണ് ഇത് സ്ഥിരീകരിക്കുന്നത്.

തീര്‍ഥാടകരുടെ ഗതാഗത അനുഭവത്തിന്റെ നിലവാരം ഉയര്‍ത്താന്‍ വേണ്ടി ലക്ഷ്യമിട്ടുള്ള 'സൗദി ബസുകള്‍' സംരംഭം ആരംഭിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായും ഹജ്ജ് അഫയേഴ്‌സ് ഓഫിസുകളുമായും മീറ്റിങുകള്‍ നടത്തുകയും ചെയ്തു. പുറമേ വരാനിരിക്കുന്ന സീസണിലേക്കുള്ള തയ്യാറെടുപ്പിനായി ഹജ്ജ് അഫയേഴ്‌സ് ഓഫിസുകള്‍ വഴി 60 ലധികം രാജ്യങ്ങളുടെ പ്രതിനിധികളുമായും ഏകോപനം നടത്തിയതായും മന്ത്രാലയം വിശദീകരിച്ചു.


'നുസുക് മസാര്‍' പ്ലാറ്റ്‌ഫോം വിദേശത്തു നിന്നുള്ള തീര്‍ഥാടകര്‍ക്കായി 16ല്‍ അധികം കമ്പനികള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഒരേ പ്ലാറ്റ്‌ഫോമിലൂടെ 75ല്‍ അധികം രാജ്യങ്ങള്‍ക്കുള്ള സര്‍വിസ് ഗൈഡുകളുടെ ഓട്ടോമേഷന്‍ പൂര്‍ത്തിയാക്കി. ഇന്നുവരെ 189ല്‍ അധികം ഹോസ്പിറ്റാലിറ്റി സെന്ററുകള്‍ തീര്‍ഥാടകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

വിദേശത്തു നിന്നുള്ള തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിന് 24ല്‍ അധികം കമ്പനികളെ യോഗ്യരാക്കുകയും അവരുടെ സന്നദ്ധത ഉറപ്പാക്കുകയും ചെയ്തു. സേവനങ്ങള്‍ വികസിപ്പിക്കുന്നതിനും തീര്‍ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനും അവരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുമായി മന്ത്രാലയം 25ല്‍ അധികം വര്‍ക്ക്‌ഷോപ്പുകളും നടത്തി. ഹജ്ജ് സീസണില്‍ നടപ്പാക്കുന്നതിനായി അംഗീകരിച്ച 25ല്‍ അധികം നൂതന സംരംഭങ്ങള്‍ ആരംഭിച്ചു.

സൗദിക്കുള്ളിലെ തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിന് 11ല്‍ അധികം കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കി. മന്ത്രാലയത്തിന്റെ സാമൂഹിക ഉത്തരവാദിത്ത സംരംഭങ്ങള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കാനും തുടങ്ങി. 1447 ലെ വരാനിരിക്കുന്ന ഹജ്ജ് സീസണില്‍ സന്നദ്ധസേവനം നടത്താന്‍ ആഗ്രഹിക്കുന്നവരെ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഒരു ഡാറ്റാബേസ് ആരംഭിച്ചതായും ഹജ്ജ്- ഉംറ മന്ത്രാലയം വ്യക്തമാക്കി.

ഹജ്ജ് സീസണിനായുള്ള സമഗ്ര പദ്ധതിയുടെയും വര്‍ഷം മുഴുവനും നടക്കുന്ന തയാറെടുപ്പുകളുടെയും ഭാഗമാണ് ഈ ശ്രമങ്ങളെന്നും ഹജ്ജ്, ഉംറ മന്ത്രാലയവും പറഞ്ഞു. തീര്‍ഥാടകരെ സേവിക്കാനും അവരുടെ വിശ്വാസ യാത്ര എളുപ്പത്തിലും മനസ്സമാധാനത്തോടെയും സുഗമമാക്കാനുമാണ് ലക്ഷ്യമിടുന്നത്. വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി തീര്‍ഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗം കൂടിയാണിതെന്നും ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു.

 

 

The Saudi Ministry of Hajj and Umrah has reviewed and evaluated key preparations for the upcoming Hajj season. Efforts are underway to implement various service plans for pilgrims, with continued initiatives launched during the Islamic month of Rabi' al-Awwal. These include enhancing pilgrim services and infrastructure.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

​ഗ്ലോബൽ 'ഹാരിസ്' ഓപ്പറേഷൻ; യൂറോപ്പിലെ ഏറ്റവും അപകടകാരിയായ ക്രിമിനൽ സംഘത്തലവനെ പിടികൂടി ദുബൈ പൊലിസ്

uae
  •  4 days ago
No Image

യുഎഇയിൽ വിന്റർ സീസണ് തുടക്കമായി; കിഴക്കൻ ആകാശത്ത് 'ഇക്ലീൽ അൽ അഖ്‌റബ്' ഉദിച്ചുയർന്നു

uae
  •  4 days ago
No Image

സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ

Cricket
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ ഏഴ് ജില്ലകൾ

Kerala
  •  4 days ago
No Image

ഉറക്കത്തിൽ തീ പടർന്നതറിഞ്ഞില്ല: ന്യൂയോർക്കിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

National
  •  4 days ago
No Image

സൂപ്പർലീഗ് കേരള: സെമിഫൈനൽ മത്സരങ്ങൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

Kerala
  •  4 days ago
No Image

ഫലസ്തീന്‍ നേതാവ് ബര്‍ഗൂത്തിയെ ജയിലില്‍ വെച്ച് കൊലപ്പെടുത്താന്‍ ഇസ്‌റാഈല്‍ പദ്ധതിയിടുന്നു; മുന്നറിയിപ്പുമായി ഫലസ്തീനിയന്‍ പ്രിസണേര്‍സ് സൊസൈറ്റി

International
  •  4 days ago
No Image

നിലയ്ക്കൽ - പമ്പ റോഡിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരുക്ക്

Kerala
  •  4 days ago
No Image

ബസ് യാത്രക്കാർക്ക് കൂടുതൽ സൗകര്യം: 595 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയാക്കി ദുബൈ

uae
  •  4 days ago
No Image

കാർ ഗ്ലാസ് തകർത്ത് മോഷണം: പ്രതിക്ക് 9,300 ദിർഹം പിഴ ശിക്ഷ വിധിച്ച് അൽ ദഫ്ര കോടതി

uae
  •  4 days ago