HOME
DETAILS

15ാം മത്സരത്തിൽ സ്‌മൃതി മന്ദാന വീണു; ലോകകപ്പിൽ ലങ്കക്ക് മുന്നിൽ ഇന്ത്യ വിറക്കുന്നു

  
September 30, 2025 | 1:27 PM

Smriti Mandhana had a disappointing performance in the first match The ICC Womens odi World Cup

ഗുവാഹത്തി: ഐസിസി വനിതാ ഏകദിന ലോകകപ്പിന് തുടക്കമായിരിക്കുകയാണ്. ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യ ശ്രീലങ്കയെയാണ് നേരിടുന്നത്. ഗുഹാഹത്തിയിലാണ് മത്സരം നടക്കുന്നത്. മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 

ആദ്യ മത്സരത്തിൽ തന്നെ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്‌മൃതി മന്ദാന നടത്തിയത്. മത്സരത്തിൽ 10 പന്തിൽ നിന്നും എട്ട് റൺസ് നേടിയാണ് സ്‌മൃതി മടങ്ങിയത്. രണ്ട് ഫോറുകളാണ് താരം നേടിയത്. നീണ്ട 14 ഇന്നിങ്‌സുകൾക്ക് ശേഷമാണ് സ്‌മൃതി മന്ദാന ഒറ്റ അക്കത്തിൽ പുറത്താവുന്നത്.

ലോകകപ്പിന് മുന്നോടിയായി നടന്ന ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരയിൽ മികച്ച ഫോമിലാണ് സ്‌മൃതി കളിച്ചിരുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ രണ്ട് സെഞ്ച്വറികൾ നേടി സ്‌മൃതി തിളങ്ങിയിരുന്നു. 

പരമ്പരയിലെ അവസാന മത്സരത്തിൽ നേടിയ സെഞ്ച്വറി ആയിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്. ത്സരത്തിൽ ഇന്ത്യക്കായി മിന്നൽ സെഞ്ച്വറി നേടിയാണ് സ്‌മൃതി മന്ദാന തിളങ്ങിയത്. മത്സരത്തിൽ 63 പന്തിൽ 125 റൺസാണ് സ്‌മൃതി അടിച്ചെടുത്തത്. 17 ഫോറുകളും അഞ്ചു സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്.

മത്സരത്തിൽ 50 പന്തിൽ സെഞ്ച്വറി നേടിയ സ്‌മൃതി ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന താരമായും റെക്കോർഡിട്ടു. ഇതിനു മുമ്പ് ഈ നേട്ടം വിരാട് കോഹ്‌ലിയുടെ പേരിലായിരുന്നു ഉണ്ടായിരുന്നത്. 2013ൽ ഓസ്ട്രേലിയക്കെതിരെ 52 പന്തിൽ നിന്നുമാണ് കോഹ്‌ലി സെഞ്ച്വറി നേടിയിരുന്നത്.

അതേസമയം മഴ വില്ലനായി എത്തിയതോടെ മത്സരം 48 ഓവറാക്കി ചുരുക്കിയിരിക്കുകയാണ്. നിലവിൽ ഇന്ത്യയുടെ ആറ് വിക്കറ്റുകൾ നഷ്ടമായിട്ടുണ്ട്. ഹർലീൻ ഡിയോൾ 64 പന്തിൽ 48 റൺസ് നേടി മികച്ച ചെറുത്തുനിൽപ്പ് നടത്തി. ആറ് ഫോറുകളാണ് താരം നേടിയത്. 

ശ്രീലങ്ക പ്ലെയിങ് ഇലവൻ

ചമാരി അത്തപത്തു (ക്യാപ്റ്റൻ), ഹാസിനി പെരേര, ഹർഷിത സമരവിക്രമ, വിഷ്മി ഗുണരത്‌നെ, കവിഷ ദിൽഹാരി, നിലാക്ഷി ഡി സിൽവ, അനുഷ്‌ക സഞ്ജീവനി (വിക്കറ്റ് കീപ്പർ), അച്ചിനി കുലസൂര്യ, സുഗന്ധിക കുമാരി, ഉദേഷിക പ്രബോധനി, ഇനോക രണാവെ.

ഇന്ത്യ പ്ലെയിങ് ഇലവൻ

പ്രതീക റാവൽ, സ്മൃതി മന്ദാന, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, അമൻജോത് കൗർ, സ്നേഹ റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി.

The ICC Women's Odi World Cup has begun. In the first match, hosts India will face Sri Lanka. The match will be held in Guwahati. Indian vice-captain Smriti Mandhana had a disappointing performance in the first match. Smriti returned to the match after scoring eight runs off 10 balls.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് കെ പത്മരാജനെ അധ്യാപന ജോലിയിൽ നിന്ന് പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a minute ago
No Image

ബിജെപി-ആർഎസ്എസ് നേതൃത്വവുമായി മണ്ണ് മാഫിയ സംഘത്തിന് അടുത്ത ബന്ധം; ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  41 minutes ago
No Image

'രാജസ്ഥാന് വേണ്ടി എല്ലാം നൽകി, എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു': സഞ്ജു സാംസൺ

Cricket
  •  42 minutes ago
No Image

പാലക്കാട് ചെർപ്പുളശ്ശേരി എസ്എച്ച്ഒയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  an hour ago
No Image

"ദുബൈയിൽ മാത്രമേ അധികൃതർ ഇത്ര വേഗത്തിൽ പ്രതികരിക്കുകയുള്ളൂ": റിപ്പോർട്ട് ചെയ്ത് 12 മണിക്കൂറിനുള്ളിൽ റോഡ് തകരാർ പരിഹരിച്ചു; അധികൃതരെ പ്രശംസിച്ച് സൈക്ലിസ്റ്റ്

uae
  •  an hour ago
No Image

ചെന്നൈയിലെത്തിയ സഞ്ജുവിന് നിരാശ; ആ വമ്പൻ പ്രഖ്യാപനം നടത്തി സിഎസ്കെ

Cricket
  •  an hour ago
No Image

ജോലി രാജിവെച്ച് നാട്ടിലേക്ക് പോയതിനാൽ‌ ഇപ്പോഴും ജീവൻ ബാക്കി; വാൽപ്പാറയിൽ വീട് തകർത്ത് ഒറ്റയാൻ

Kerala
  •  an hour ago
No Image

The Long Vision, Strategies and Consistent: The Growth of Saudi Arabia

Saudi-arabia
  •  2 hours ago
No Image

വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറാക്കി; ഹനമാകിയിൽ കരടിയെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു

International
  •  2 hours ago
No Image

വഞ്ചനാ കേസിൽ പ്രതിയായ ഇന്ത്യൻ പൗരനെ നാടുകടത്തി യുഎഇ

uae
  •  2 hours ago