വാട്‌സാപ്പ് വഴി അധിക്ഷേപിച്ചു; പരാതിക്കാരന് 10,000 ദിർഹം നൽകാൻ യുവതിയോട് അബൂദബി കോടതി
അബൂദബി: യുവാവിനെ വാട്ട്‌സ്ആപ്പിലൂടെ അപമാനിച്ച സ്ത്രീയോട് 10,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി സിവിൽ ഫാമിലി കോടതി. യുവതിയുടെ പ്രവൃത്തികൾ പരാതിക്കാരന്റെ സൽപ്പേര് കളങ്കപ്പെടാൻ കാരണമായെന്ന് കോടതി നിരീക്ഷിച്ചു. വൈകാരികമായ ബുദ്ധിമുട്ട്, കോടതി ഫീസ് എന്നിവ ചൂണ്ടിക്കാട്ടി 51,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതിക്കാരൻ കേസ് ഫയൽ ചെയ്തിരുന്നത്.
ഇതേ വിഷയത്തിൽ പ്രതിയായ യുവതിക്കെതിരെ നൽകിയ ക്രിമിനൽ കേസിൽ ക്രിമിനൽ കോടതി 1,000 ദിർഹം പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു യുവതിക്കെതിരെ സിവിൽ കേസും ചുമത്തിയത്.
യുവതിയുടെ മോശം പെരുമാറ്റം പരാതിക്കാരന്റെ പ്രശസ്തിക്ക് ഇടിവ് സംഭവിക്കാൻ കാരണമായെന്നും അധിക്ഷേപം യുവാവിന്റെ മാനസികാരോഗ്യത്തെ മോശമായി ബാധിച്ചുവെന്നും ആക്ഷേപം യുവാവിന്റെ അന്തസ്സിനും മനുഷ്യത്വത്തിനും മേലുള്ള കടന്നുകയറ്റമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മുൻകാല ശിക്ഷകൾ പരിഗണിച്ച കോടതി ധാർമികവും വൈകാരികവുമായ നഷ്ടങ്ങൾക്ക് പതിനായിരം ദിർഹം മതിയായ നഷ്ടപരിഹാരമാണെന്നും നിരീക്ഷിച്ചു.
an abu dhabi court has fined a woman 10,000 dirham for sending offensive messages via whatsapp, following a complaint. get the latest on this cyber defamation case and its implications.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."