ബിജെപിയുമായി സഖ്യമുണ്ടാക്കി കശ്മീരിന് സംസ്ഥാന പദവി നേടിയെടുക്കുന്നതിലും നല്ലത് മുഖ്യമന്ത്രി പദം രാജിവെക്കുന്നത്; വിട്ടുവീഴ്ച്ചക്ക് തയ്യാറല്ല; ഉമര്‍ അബ്ദുല്ല
ശ്രീനഗര്‍: ജമ്മുകശ്മീരിന് സംസ്ഥാന പദവി ലഭിക്കാന്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിലും നല്ലത് മുഖ്യമന്ത്രി പദം രാജിവെക്കുന്നതാണെന്ന് ഉമര്‍ അബ്ദുല്ല. 2015ല്‍ മുഫ്തി മുഹമ്മദും, 2016ല്‍ മെഹബൂബ മുഫ്തിയും ചെയ്തതുപോലെ ബിജെപിയെ സര്‍ക്കാരിന്റെ ഭാഗമാക്കാന്‍ ഒരുക്കമല്ലെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു. ബിജെപിയുമായി യാതൊരു തരത്തിലുള്ള വിട്ടുവീഴ്ച്ചക്കും ഒരുക്കമല്ലെന്നും, തെക്കന്‍ കശ്മീരില്‍ നടത്തിയ റാലിയില്‍ അദ്ദേഹം പറഞ്ഞു.
ബിജെപിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രത്യുപകാരമായി ജമ്മു കശ്മീരിന് സംസ്ഥാന പദവി ലഭിക്കുമായിരുന്നു. വളരെ പെട്ടെന്ന് തന്നെ അത് സാധ്യമാകുമായിരുന്നു. ഒരു വിട്ടുവീഴ്ച്ചക്ക് നിങ്ങള്‍ തയ്യാറാണോ? ഞാന്‍ തയ്യാറല്ല.
തെരഞ്ഞെടുപ്പിന് ശേഷം എന്റെ മുന്നില്‍ രണ്ട് വഴികളുണ്ടായിരുന്നു. 2015ല്‍ മുഫ്തി മുഹമ്മദ് സഈദ് സാഹിബും, 2016ല്‍ മെഹബൂബ മുഫ്തിയും ചെയ്തതുപോലെ ബിജെപിയെ സര്‍ക്കാരിന്റെ ഭാഗമാക്കുക എന്നതായിരുന്നു അത്. അവര്‍ക്ക് ബിജെപിയെ മാറ്റിനിര്‍ത്താമായിരുന്നു. ജമ്മുവിന്റെ പ്രാതിനിധ്യം നല്‍കേണ്ടതിനാല്‍ ബിജെപിയെ സര്‍ക്കാരിന്റെ ഭാഗമാക്കി എന്നാണ് ന്യായീകരണം,' ഉമര്‍ അബ്ദുല്ല പറഞ്ഞു.
ബിജെപിയെ മന്ത്രിസഭയുടെ ഭാഗമാക്കി സംസ്ഥാന പദവി നേടിയെടുക്കാന്‍ താല്‍പര്യമില്ലെന്നും, തങ്ങള്‍ കാത്തിരിക്കാന്‍ തയ്യാറാണെന്നും ഉമര്‍ അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.
Omar Abdullah says it's better to resign as Chief Minister than to join hands with the BJP to get statehood for Jammu and Kashmir.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."