മറന്നുവെച്ച മൊബൈൽ ഫോൺ യാത്രക്കാരിക്ക് തിരികെ നൽകി; ടാക്‌സി ഡ്രൈവറെ ആദരിച്ച് ഷാർജ പൊലിസ്
ഷാർജ: തന്റെ കാറിൽ മറന്നുവെച്ച യാത്രക്കാരിയുടെ മൊബൈൽ ഫോൺ തിരികെ നൽകിയ ടാക്സി ഡ്രൈവറെ ആദരിച്ച് ഷാർജ പൊലിസ്.
ഒരു കോൺഫറൻസിൽ പങ്കെടുക്കാൻ പോകുകയായിരുന്ന യുവതി തന്റെ ഫോൺ ടാക്സിയിൽ മറന്നുവെച്ചു. ഇത് കണ്ട ടാക്സി ഡ്രൈവർ വിവരം ഷാർജ പൊലിസിനെ അറിയിക്കുകയായിരുന്നു.
ജോസഫ് ബെൻസൺ എന്ന ഡ്രൈവറെ ഇതിന്റെ പേരിൽ ഷാർജ പൊലിസ് ആദരിച്ചത്. ഫോൺ കിട്ടിയ ഉടൻ തന്നെ കോൺഫറൻസ് സ്ഥലത്തെ ഒരു പൊലിസ് ഉദ്യോഗസ്ഥന് ഡ്രൈവർ ഇത് കൈമാറി.
"ഇത്തരം മനോഭാവങ്ങൾ വളരെയധികം പോസിറ്റീവായ മാതൃകയാണ്, സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ അവബോധത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും സംസ്കാരത്തെ ഇത് ശക്തിപ്പെടുത്തുന്നു" എന്ന് ഷാർജ പൊലിസ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ആഴ്ച, 200,000 ദിർഹം വിലമതിക്കുന്ന പണവും ചെക്കും അടങ്ങിയ പഴ്‌സ് തിരികെ നൽകിയ ഒരു വിദ്യാർത്ഥിയെ ദുബൈ പൊലിസ് ആദരിച്ചിരുന്നു. അൽ ഖുസൈസ് പൊലിസ് സ്റ്റേഷനിലെ അധികാരികൾ സഹപാഠികളുടെ മുന്നിൽ വെച്ച് ഒരു പ്രത്യേക അംഗീകാരം നൽകിയാണ് ഈ വിദ്യാർത്ഥിയെ ആദരിച്ചത്.
sharjah police commend a taxi driver for his honesty after he returned a mobile phone left behind by a passenger. learn more about this heartwarming act and its recognition by authorities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."