വിതരണം ചെയ്ത മത്സ്യ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തു
ആലക്കോട്: മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ആലക്കോട് പഞ്ചായത്തില്‍ വിതരണം ചെയ്ത മത്സ്യ കുഞ്ഞുങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ചത്തൊടുങ്ങിയതായി പരാതി. ഇരുന്നൂറോളം കര്‍ഷകരാണ് തിങ്കളാഴ്ച പഞ്ചായത്ത് ഓഫിസില്‍ നിന്നു മത്സ്യ കുഞ്ഞുങ്ങളെ കൈപ്പറ്റിയത്. 40 മുതല്‍ നാലായിരം മത്സ്യകുഞ്ഞുങ്ങളെ വരെ ലഭിച്ച കര്‍ഷകര്‍ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. പഞ്ചായത്ത് ഓഫിസില്‍ നിന്നും മത്സ്യ കുഞ്ഞുങ്ങളെ കൈപ്പറ്റി വീട്ടിലെത്തുന്നതിന് മുമ്പ് തന്നെ പലരുടെയും മത്സ്യങ്ങള്‍ ചത്തുപൊങ്ങി. ബാക്കിയുള്ളവയും മണിക്കൂറുകള്‍ക്കുള്ളില്‍ ചത്തുപൊങ്ങുകയായിരുന്നു. മത്സ്യ കുഞ്ഞുങ്ങളെ കൈപ്പറ്റാനായി മാസങ്ങള്‍ക്ക് മുമ്പ് അപേക്ഷ നല്കി കാത്തിരുന്നവരാണ് ഇതോടെ നിരാശരായത്. യാതൊരു സുരക്ഷിതത്വവുമില്ലാതെ മത്സ്യ കുഞ്ഞുങ്ങളെസൂക്ഷിച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മത്സ്യ കുഞ്ഞുങ്ങള്‍ ചത്തതോടെ പതിനായിരങ്ങള്‍ മുടക്കി കുളം നിത്മിച്ച പലരും ആശങ്കയിലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."