കേരളത്തില്‍ കാസ-ആര്‍എസ്എസ് വര്‍ഗീയ കൂട്ടുകെട്ട്; കര്‍ശന നടപടി വേണം; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ഗീയ മുതലെടുപ്പ് ശ്രമങ്ങള്‍ വര്‍ധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസ-ആര്‍എസ്എസ് വര്‍ഗീയ കൂട്ടുകെട്ടെന്നും, ഇക്കാര്യത്തില്‍ കര്‍ശന നിരീക്ഷണവും നടപടിയും ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. റവാഡ ചന്ദ്രശേഖര്‍ ഡിജിപിയായി ചുമതലയേറ്റ ശേഷം നടന്ന ആദ്യ പൊലിസ് ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
പൊലിസിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. പൊലിസ് പോക്‌സോ കേസ് വരെ അട്ടിമറിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് അനുവദിക്കാനാവില്ല. മൂന്നാംമുറയും, അഴിമതിയും കണ്ടുനില്‍ക്കില്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും,' മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ഡി.ഐ.ജി മുതല്‍ ഡിജിപി വരെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
പത്തനംതിട്ട എസ്പി ആയിരുന്ന വിജി വിനോദ്കുമാര്‍ പോക്‌സോ കേസ് അട്ടിമറിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ഇതടക്കം മുന്‍നിര്‍ത്തിയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
CASA-RSS Communal Alliance in Kerala; Strict Action Needed: Chief Minister Pinarayi Vijayan warns.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."