കട്ടപ്പനയിലെ ഓടയിൽ കുടുങ്ങിയ മൂന്ന് തൊഴിലാളികൾക്കും ദാരുണാന്ത്യം
ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ ഓടയിൽ കുടുങ്ങിയ മൂന്ന് തൊഴിലാളികൾക്കും ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ ജയരാമൻ, സുന്ദര പാണ്ഡ്യൻ, മൈക്കിൾ എന്നിവർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അപകടത്തിൽ പെട്ട മൂന്നുപേരെയും ഫയർഫോഴ്സ് പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, മൂന്നുപേരും രക്ഷിക്കാൻ സാധിച്ചില്ല.
അപകടം ഉണ്ടായത് കട്ടപ്പനയിലെ ഒരു നിർമാണ സൈറ്റിലാണ്. ആദ്യം ഓടയിൽ ഇറങ്ങിയ ഒരു തൊഴിലാളിയെ കാണാതായതോടെ, സഹപ്രവർത്തകരായ മറ്റു രണ്ടുപേർ അദ്ദേഹത്തെ തിരയാൻ ഓടയിലേക്ക് ഇറങ്ങുകയായിരുന്നു. പെട്ടെന്ന് മൂന്നുപേരും ഓടയിൽ കുടുങ്ങി. ഇതിനെ തുടർന്ന് നാട്ടുകാർ ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ ഫയർഫോഴ്സ് ടീം ഉടൻ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ഏകദേശം ഒന്നര മണിക്കൂർ നീണ്ട ശ്രമങ്ങളിലൂടെയാണ് മൂന്നുപേരെയും പുറത്തെടുത്തത്. എന്നാൽ, അവരുടെ അവസ്ഥ ഗുരുതരമായിരുന്നു. അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.കമ്പം സ്വദേശിയായ ജയരാമൻ,ഗൂഡല്ലൂർ സ്വദേശികളായ സുന്ദര പാണ്ഡ്യൻ,മൈക്കിൾ എന്നിവരാക്കാണ് ജീവൻ നഷ്ടമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."