തലശ്ശേരി റെയില്‍വേ സ്റ്റേഷനിലെ ഓട്ടോ ടാക്സി പ്രശ്നം താത്ക്കാലികമായി ഒത്തുതീര്‍ന്നു
തലശ്ശേരി: തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ സര്‍വ്വിസ് നടത്തുന്ന ഓട്ടോ ടാക്സികളെ ഓട്ടോ ഡ്രൈവര്‍മാര്‍ തടയുന്ന പ്രശ്നത്തിന് താത്ക്കാലികമായി ഒത്തു തീര്‍പ്പായി. ഇതേ തുടര്‍ന്ന് രണ്ടുദിവസത്തേക്ക് ഓട്ടോ ടാക്സികള്‍ ഇവിടെ പാര്‍ക്ക് ചെയ്യുന്നത് ഓട്ടോ ഡ്രൈവര്‍മാര്‍ തടയില്ല. ഇന്നലെ വൈകുന്നേരം തലശ്ശേരി ട്രാഫിക് പൊലിസ് സ്റ്റേഷനില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ നിന്ന് ഓട്ടോ ടാക്സി യൂനിയന്‍ നേതാക്കള്‍ ഇറങ്ങിപ്പോയതിനെ തുടര്‍ന്ന് ചര്‍ച്ച നിര്‍ത്തി വച്ചെങ്കിലും പിന്നീട് റെയില്‍ വെ സ്റ്റേഷനില്‍ നടത്തിയ ചര്‍ച്ചയിലാണ് താല്‍ക്കാലികമായി രണ്ടുദിവസത്തേക്ക് പ്രശ്നപരിഹാരമുണ്ടാക്കിയത്. ഓട്ടോ ടാക്സിയുടെ വാടക സംബന്ധിച്ച ഉത്തരവ് രണ്ട് ദിവസത്തിനകം എത്തിച്ചു നല്‍കാമെന്ന തീരുമാനത്തെ തുടര്‍ന്നാണ് രണ്ട് ദിവസത്തേക്ക് ഓട്ടോ ടാക്സികള്‍ റെയില്‍വെ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്യാന്‍ ഓട്ടോ തൊഴിലാളി നേതാക്കള്‍ അനുവദിച്ചത്. തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ ഓട്ടോ ടാക്സികള്‍ക്ക് പാര്‍ക്ക് ചെയ്യുന്നത് റെയില്‍വെ അനുമതിയോടെ കഴിഞ്ഞ ദിവസം മുതല്‍ അനുവദിച്ചിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇവിടെ പാര്‍ക്ക് ചെയ്യാന്‍ ഓട്ടോ ടാക്സികള്‍ എത്തിയതോടെ പ്രതിഷേധവുമായി ഓട്ടോ തൊഴിലാളികള്‍ രംഗത്തുവരികയായിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ പൊലിസ് ഇടപെട്ടത്. തലശ്ശേരി ട്രാഫിക് യൂനിറ്റില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ട്രാഫിക് എസ്.ഐ മോഹന്‍ദാസ്, അഡീഷണല്‍ എസ്.ഐ രാജീവന്, മോട്ടാര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, തൊഴിലാളി യൂനിയന്‍ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."