HOME
DETAILS

ഓസ്‌ട്രേലിയയുടെ നെഞ്ചത്ത് അയ്യരാട്ടം; മിന്നൽ സെഞ്ച്വറിയടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ

  
Web Desk
October 01, 2025 | 12:08 PM

India A captain Shreyas Iyer scored a century in the unofficial ODI match against Australia A

ഓസ്ട്രേലിയ എ ടീമിനെതിരായ അൺ ഒഫീഷ്യൽ ഏകദിന മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യൻ എ ടീം നായകൻ ശ്രേയസ് അയ്യർ. 83 പന്തിൽ 110 റൺസ് നേടിയാണ് അയ്യർ തിളങ്ങിയത്. 12 ഫോറുകളും നാല് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് അയ്യരിന്റെ തകർപ്പൻ ബാറ്റിംഗ്. 75 പന്തിൽ നിന്നുമാണ് ഇന്ത്യൻ നായകൻ സെഞ്ച്വറി പൂർത്തിയാക്കിയത്. 

2025 ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ശ്രേയസ് അയ്യർ ഇടം നേടിയിരുന്നില്ല. സമീപ കാലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും അയ്യരിന് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാതെ പോവുകയായിരുന്നു. 2025 ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനായി മിന്നും പ്രകടനമായിരുന്നു അയ്യർ നടത്തിയിരുന്നത് പഞ്ചാബിനു വേണ്ടി 17 മത്സരങ്ങളിൽ നിന്നും 644 റൺസായിരുന്നു താരം സ്വന്തമാക്കിയിരുന്നത്. ഈ സീസണിൽ ശ്രേയസിന്റെ കീഴിൽ മികച്ച മുന്നേറ്റമാണ് പഞ്ചാബ് നടത്തിയത്. നീണ്ട 11 വർഷങ്ങൾക്ക് ശേഷം പഞ്ചാബിനെ ഐപിഎൽ കലാശപോരാട്ടത്തിലേക്ക് യോഗ്യത നേടിക്കൊടുക്കാൻ അയ്യരിനു സാധിച്ചിരുന്നു. 

പഞ്ചാബ് ഫൈനലിൽ കടന്നത്തോടെ ഐപിഎല്ലിൽ മറ്റൊരു ക്യാപ്റ്റനും സ്വന്തമാക്കാൻ സാധിക്കാത്ത ഒരു റെക്കോർഡും അയ്യർ സ്വന്തമാക്കിയിരുന്നു. ഐപിഎല്ലിൽ മൂന്ന് വ്യത്യസ്ത ടീമിനെ ഫൈനലിൽ എത്തിക്കുന്ന ആദ്യ ക്യാപ്റ്റൻ ആവനാണ് അയ്യരിന് സാധിച്ചത്. ഇതിന് മുമ്പ് കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സ്, ഡൽഹി ക്യാപ്പിറ്റൽസ് എന്നീ ടീമുകളെയാണ് അയ്യർ ഫൈനലിലേക്ക് കൈപിടിച്ചുയർത്തിയത്. 

റെഡ് ബോൾ ക്രിക്കറ്റിൽ നിന്നും അയ്യർ ഇടവേള എടുത്തിരുന്നു. ഇതിനായി അയ്യർ ബിസിസിഐക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്തു. എന്നാൽ താരം ഏകദിനത്തിൽ തുടരും. ഈ മിന്നും പ്രകടനത്തിലൂടെ വരാനിരിക്കുന്ന ഓസ്‌ട്രേലിയൻ പരമ്പരയിൽ അയ്യർ ഇടം നെടുമോയെന്നും കണ്ടുതന്നെ അറിയണം. 

അതേസമയം ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 413 റൺസാണ് നേടിയത്. മത്സരത്തിൽ ഇന്ത്യക്കായി പഞ്ചാബ് കിങ്‌സ് താരം പ്രിയാൻഷ് ആര്യയും ഇന്ത്യക്കായി സെഞ്ച്വറി നേടി. 84 പന്തിൽ 101 റൺസാണ് താരം നേടിയത്. പ്രഭ്‌സിമ്രാൻ സിങ്, റിയാൻ പരാഗ്, ആയുഷ് ബദോനി എന്നിവർ അർദ്ധ സെഞ്ച്വറിയും നേടി. 

India A captain Shreyas Iyer scored a century in the unofficial ODI match against Australia A. Iyer scored 110 runs off 83 balls. Iyer's brilliant innings included 12 fours and four huge sixes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദ്വാനിയെ വാഴ്ത്തിപ്പാടി ശശി തരൂര്‍; ഒരു സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഒരു നേതാവിനെ വിലയിരുത്താനാവില്ലെന്ന്, നെഹ്‌റുവിനോടും ഇന്ദിരയോടും താരതമ്യം

National
  •  a day ago
No Image

അൽ മൽഹ കൊമേഴ്‌സ്യൽ ഏരിയയിലെ തിരക്ക് കുറയും; പുതിയ റോഡുകൾ നിർമ്മിച്ച് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി

uae
  •  a day ago
No Image

പ്രസവത്തിനെത്തിയ യുവതി മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം; തിരുവനന്തപുരം എസ്.എ.ടി ആശുപത്രിക്കെതിരെ കുടുംബം

Kerala
  •  a day ago
No Image

അസമില്‍ കുടിയിറക്ക് നടപടികള്‍ പുനഃരാരംഭിച്ച് ഭരണകൂടം; തെരുവിലേക്കിറങ്ങേണ്ടി വരുമെന്ന ഭീതിയില്‍ 600 കുടുംബങ്ങള്‍ 

National
  •  a day ago
No Image

ഇരുമ്പ് താഴ് ഉപയോഗിച്ച് അതിക്രൂരമായ ആക്രമണം: ബീഫ് സ്റ്റാളിൽ അതിക്രമിച്ചു കയറി ജീവനക്കാരനെ മർദിച്ചു; കാപ്പ കേസ് പ്രതിയടക്കം 2 പേർ അറസ്റ്റിൽ

crime
  •  a day ago
No Image

തീപിടുത്തം ഒഴിവാക്കാൻ കാറുകളിൽ നിന്ന് പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ നീക്കം ചെയ്യണം; മുന്നറിയിപ്പുമായി ഷാർജ സിവിൽ ഡിഫൻസ്

uae
  •  a day ago
No Image

പി‍ഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും ലെസ്ബിയൻ പങ്കാളിയും അറസ്റ്റിൽ; പിതാവിൻ്റെ സംശയം വഴിത്തിരിവായി

crime
  •  a day ago
No Image

കൈക്കൂലി 'ജി-പേ' വഴി: ഭൂമി തരംമാറ്റാൻ 4.59 ലക്ഷം; റവന്യൂ ഓഫീസുകളിലെ അഴിമതിയിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ

crime
  •  a day ago
No Image

ആരാധനാലയങ്ങൾക്ക് ലോകമാതൃക: ലോകത്തിലെ ആദ്യ 'LEED സീറോ കാർബൺ' സർട്ടിഫിക്കറ്റ് നേടി ഹത്തയിലെ അൽ റയ്യാൻ മസ്ജിദ്

uae
  •  a day ago
No Image

ഹോസ്റ്റൽ മുറിയിൽ ബി.ബി.എ. വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

Kerala
  •  a day ago