ബൂത്ത് വിഭജനം രാഷ്ട്രിയ പ്രതിനിധികളുടെ യോഗം ഒമ്പതിനു മുമ്പ്
ഇരിട്ടി: ഇലക്ഷന് കമ്മിഷന്റെ നിര്‍ദ്ദേശ പ്രകാരം 1400 വോട്ടര്‍മാരുള്ള ബൂത്തുകള്‍ വിഭജിക്കുമ്പോള്‍ പേരാവൂര്‍ മണ്ഡലത്തില്‍ 38 ബൂത്തുകളും മട്ടന്നൂര്‍ മണ്ഡലത്തില്‍ 19 ബൂത്തുകളും വിഭജിക്കുകയോ വോട്ടര്‍മാര്‍ കുറവായ മറ്റ് ബൂത്തുകളില്‍ കൂട്ടി ചേര്‍ക്കുകയോ വേണ്ടണ്ടി വരുമെന്ന് താലൂക്കധികൃതര്‍ അറിയിച്ചു.
ചിതറികിടക്കുന്ന ബൂത്തുകള്‍ ഏകീകരിക്കുന്നതിനും പുനര്‍ ക്രമീകരിക്കുന്നതിനും നിലവിലെ പോളിങ് ബൂത്തുകളില്‍ സൗകര്യം ഇല്ലങ്കില്‍ അവ മാറ്റിസ്ഥാപിക്കുന്നതിനും ബൂത്തുകളുടെ പേര്, ലൊക്കേഷന്‍, ഏരിയ എന്നിവ മാറ്റേണ്ടണ്ടതുണ്ടെണ്ടങ്കില് മാറ്റുന്നതിനും വേണ്ടണ്ടിയാണ് ഇലക്ഷന് കമ്മിഷന് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി ചെയ്തു തീര്‍ക്കുന്നതിന് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടെയും യോഗം ഒമ്പതിനു മുമ്പ് വില്ലേജ് തലത്തില്‍ വില്ലേജ് ഓഫിസര്‍മാര്‍ വിളിച്ചു ചേര്‍ക്കണം. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ വില്ലേജ് ഓഫിസര്‍മാരെ ബന്ധപ്പെട്ട് യോഗം നടക്കുന്നതിന്റെ തിയതിയും സ്ഥലവും ഉറപ്പ് വരുത്തണമെന്ന് താലൂക്കധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."