HOME
DETAILS

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്ക് പരുക്ക്

  
October 01, 2025 | 12:32 PM

dubai police warn motorists of truck collision on sheikh mohammed bin zayed road

ദുബൈ: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ, അൽ മക്തൂം വിമാനത്താവള റൗണ്ട്എബൗട്ടിന് മുമ്പായി 
രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ച് ഒരു ഡ്രൈവർക്ക് പരുക്കേറ്റു. സംഭവത്തെ തുടർന്ന് ദുബൈ പൊലിസ് യാാത്രക്കാർക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ക്ഷീണമോ ഉറക്കച്ചടവോ ഉള്ളപ്പോൾ വാഹനമോടിക്കുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് ഈ മുന്നറിയിപ്പ് ഓർമ്മിപ്പിക്കുന്നു. ഇത്തരം പെരുമാറ്റം മരണമോ പരുക്കുകളോ ഉണ്ടാക്കിയേക്കാം.

റോഡിലെ ചെറിയ തെറ്റുകൾ പോലും ഗുരുതരവും മാരകവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ദുബൈ പൊലിസിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക്കിന്റെ ഡയറക്ടർ ബ്രിഗേഡിയർ ജുമാ സേലം ബിൻ സുവൈദാൻ വ്യക്തമാക്കി. “പ്രത്യേകിച്ച്, ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോകുന്നത് മരണമോ ഗുരുതര പരുക്കുകളോ ഉണ്ടാക്കുന്ന അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. 

ഡ്രൈവർ ഉറങ്ങിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മുന്നിലുള്ള ട്രക്കിൽ ഇടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനമെന്ന് ബിൻ സുവൈദാൻ വിശദീകരിച്ചു. “സംഭവത്തിൽ ഡ്രൈവർക്ക് പരുക്കേറ്റു, റോഡിൽ കാര്യമായ ഗതാഗതക്കുരുക്ക് ഉണ്ടായി, ഇതിനാൽ ഗതാഗതം സുഗമമാക്കാൻ വാഹനങ്ങൾ മറ്റ് വഴികളിലേക്ക് തിരിച്ചുവിടേണ്ടി വന്നു,” അദ്ദേഹം പറഞ്ഞു.

അപകടത്തിന്റെ കാരണങ്ങൾ കൃത്യമായി കണ്ടെത്തുന്നതിന് ട്രാഫിക് അപകട വിദഗ്ധർ സ്ഥലത്തെത്തി അന്വേഷണം നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു. “അതിനിടെ, ട്രാഫിക് പട്രോളുകൾ വാഹനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കുകയും അപകടസ്ഥലം സുരക്ഷിതമാക്കുകയും ആംബുലൻസുകളും രക്ഷാപ്രവർത്തന വാഹനങ്ങളും എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുകയും ചെയ്തു. കേടായ വാഹനം വേഗത്തിൽ റോഡിൽ നിന്ന് നീക്കം ചെയ്ത് സാധാരണ ഗതാഗതം പുനഃസ്ഥാപിക്കാൻ പ്രതികരണ ടീമുകൾ ശ്രമിച്ചു,” ബിൻ സുവൈദാൻ കൂട്ടിച്ചേർത്തു.

വാഹനമോടിക്കുന്നതിന് മുമ്പ് മതിയായ വിശ്രമം ലഭിക്കേണ്ടതിന്റെ പ്രാധാന്യവും, റോഡിലെ അപ്രതീക്ഷിത സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയും ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ വ്യക്തമാക്കി. ഗുരുതരമായ അപകടങ്ങൾ തടയാനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനും, ഓരോ ഡ്രൈവറും തങ്ങളുടെ ലെയിനിൽ തുടരണമെന്നും, ട്രാഫിക് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും, ക്ഷീണം തോന്നിയാൽ ഉടൻ വാഹനങ്ങൾ നിർത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

A collision between two trucks on Sheikh Mohammed bin Zayed Road, near the Al Maktoum Airport Roundabout, has resulted in injuries and prompted Dubai Police to issue a warning to motorists. Drivers are advised to exercise caution while traveling in the affected area. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ ലോകത്തിലെ ഏറ്റവും മോശപ്പെട്ടവയില്‍' രൂക്ഷ വിമര്‍ശനമുയര്‍ത്തി ദ ഹിന്ദു മുന്‍ എഡിറ്റര്‍ എന്‍. റാം

National
  •  3 days ago
No Image

ചൈനയിലെ എഞ്ചിനീയറിങ് മികവിന്റെ പ്രതീകമായി കണക്കാക്കിയ ഹോങ്കി പാലം തകര്‍ന്നുവീണു; ഉദ്ഘാടനം കഴിഞ്ഞത് അടുത്തിടെ

International
  •  3 days ago
No Image

'ലേലത്തിന് പോകൂ, ഒരു കച്ചവടത്തിലും ഏർപ്പെടരുത്'; സഞ്ജു സാംസണെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  3 days ago
No Image

ചിപ്പി തൊഴിലാളികള്‍ നല്‍കിയ സൂചന; കോവളത്ത് കടലിനടിയില്‍ കണ്ടെയ്‌നര്‍ കണ്ടെത്തി, എം.എസ്സി എല്‍സ 3 യുടേതെന്ന് സംശയം

Kerala
  •  3 days ago
No Image

ഒരു മാസത്തിനിടെ ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 282 തവണ, കൊല്ലപ്പെട്ടത് 242 ഫലസ്തീനികള്‍

International
  •  3 days ago
No Image

'എനിക്ക് ടീമിന് ഒരു ഭാരമാകാൻ താൽപ്പര്യമില്ല'; 2026 ലോകകപ്പിനെക്കുറിച്ച് മെസ്സിയുടെ വെളിപ്പെടുത്തൽ

Football
  •  3 days ago
No Image

എയർ അറേബ്യയിൽ വമ്പൻ റിക്രൂട്ട്മെന്റ്; നിരവധി തൊഴിലവസരങ്ങൾ, അറിയേണ്ടതെല്ലാം 

uae
  •  3 days ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്‌: എല്‍.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

Kerala
  •  3 days ago
No Image

ഇനിമുതൽ കാത്തിരുന്ന് മുഷിയില്ല; തലബാത്ത് ഓർഡറുകൾ ഡ്രോൺ വഴി പറന്നെത്തും

uae
  •  3 days ago
No Image

ലോകത്തെ എക്കാലത്തെയും കുപ്രസിദ്ധമായ 10 കുറ്റകൃത്യങ്ങൾ; മനുഷ്യസ്വഭാവത്തിന്റെ ഇരുണ്ട അധ്യായങ്ങൾ

crime
  •  3 days ago