ചരിത്ര താരം, 21ാം വയസ്സിൽ ലോക റെക്കോർഡ്; വെട്ടിയത് ഇന്ത്യയുടെ മൂന്ന് നെടുംതൂണുകളെ
ഇന്റർനാഷണൽ ക്രിക്കറ്റിൽ പുതിയ ചരിത്രം കുറിച്ച് സിംബാബ്വെ താരം ബ്രെയാൻ ബെന്നറ്റ്. 2026 ടി-20 ലോകകപ്പ് യോഗ്യത മത്സരത്തിൽ ടാൻസാനിയക്കെതിരെ സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. ഇന്റർനാഷണൽ ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് ബെന്നറ്റ് മാറിയത്. 21 വയസും 324 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
22 വയസിൽ സെഞ്ച്വറി നേടിയ പാകിസ്താൻ താരം അഹമ്മദ് ഷെഹ്സാദാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. ഇന്ത്യൻ താരങ്ങളായ സുരേഷ് റെയ്ന, കെഎൽ രാഹുൽ, ശുഭ്മൻ ഗിൽ എന്നിവരാണ് മൂന്നാം സ്ഥാനത്തുള്ളത്. മൂവരും 23 വയസിൽ ആണ് അന്താരാഷ്ട്ര സെഞ്ച്വറി നേടിയത്. മത്സരത്തിൽ 60 പന്തിൽ 111 റൺസ് നേടിയാണ് താരം തിളങ്ങിയത്. 15 ഫോറുകളും രണ്ട് സിക്സുകളും ആണ് താരം നേടിയത്.
മത്സരത്തിൽ സിംബാബ്വെ 113 റൺസിന്റെ കൂറ്റൻ വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ടാൻസാനിയ 18.4 ഓവറിൽ 108 റൺസിന് പുറത്താവുകയായിരുന്നു.
Zimbabwean player Brian Bennett has created a new history in international cricket. The player shone by scoring a century against Tanzania in the 2026 T20 World Cup qualifier. Bennett became the youngest player to score a century in three format of international cricket. The player achieved this feat at the age of 21 years and 324 days.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."