HOME
DETAILS

ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജിസിസി റെയിൽ‌വേ 2030 ഡിസംബറോടെ പൂർത്തിയായേക്കും

  
October 01, 2025 | 1:13 PM

gcc rail network across six gulf nations eyes december 2030 completion milestone

ദുബൈ/റിയാദ്: 2030 അവസാനത്തോടെ ജിസിസി റെയിൽ‌വേ പൂർത്തിയാക്കുമെന്ന് റിപ്പോർട്ടുകൾ. ജിസിസിയിലെ സഊദി, യുഎഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നീ ആറ് അംഗരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന വിധത്തിലാണ് റെയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏകദേശം 2,177 കിലോമീറ്ററാണ് ജിസിസി റെയിലിന്റെ ദൈർഘ്യം. ജിസിസി റെയിലിന്റെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞാൽ താമസക്കാരുടെ യാത്രാ സമയം കുറയ്ക്കാനും മേഖലയിലെ വ്യാപാര, സാമ്പത്തിക വിനിമയം സുഗമമാക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യാത്രാ സമയം കുറയ്ക്കുന്നതിലൂടെ റെയിൽ ശൃംഖല മേഖലയിൽ വിപ്ലവാത്മകമായ മാറ്റം സൃഷ്ടിക്കും. ജിസിസി റെയിൽ നിലവിൽ വരുന്നതോടെ  അബൂദാബിയിൽ നിന്നും റിയാദിലേക്ക് വെറും അഞ്ച് മണിക്കൂർ കൊണ്ട് എത്താനാകും. പൗരന്മാരുടെയും താമസക്കാരുടെയും സഞ്ചാര സ്വാതന്ത്ര്യം സുഗമമാക്കുന്നതിനൊപ്പം, ജിസിസി രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിനും സംയുക്ത നിക്ഷേപത്തിനും റെയിൽ സൗകര്യമൊരുക്കും.

ഖലീജ് ടൈംസ് നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ, അതിർത്തി കടന്നുള്ള റെയിൽ ശൃംഖല തടസ്സമില്ലാതെ മുന്നോട്ട് പോകുന്നുവെന്ന് ഉറപ്പാക്കാൻ ജിസിസി അംഗരാജ്യങ്ങൾ രാജ്യങ്ങളിലുടനീളമുള്ള സുരക്ഷ, പരിസ്ഥിതി, സാങ്കേതിക നിയന്ത്രണങ്ങൾ പ്രത്യേകം വിന്യസിക്കേണ്ടതുണ്ട്. അതിർത്തികളിലെ അമിതമായ കാലതാമസം ഒഴിവാക്കാൻ യാത്രക്കാർക്കും ചരക്കുകൾക്കും കാര്യക്ഷമമായ കസ്റ്റംസ്, ഇമിഗ്രേഷൻ പ്രക്രിയകൾ നടപ്പിലാക്കേണ്ടതും നിർണായകമാണ്.

ഇതനിടെ യുഎഇയുടെ ഇത്തിഹാദ് റെയിലിന്റെ നിർമ്മാണ പ്രവൃത്തികൾ ഷാർജയിൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ജോലിക്കായി പലപ്പോഴും മറ്റ് എമിറേറ്റുകളിലേക്ക് യാത്ര ചെയ്യുകയും മണിക്കൂറുകളോളം ട്രാഫിക്കിൽ ചെലവഴിക്കുകയും ചെയ്യുന്ന ഷാർജ നിവാസികൾക്ക് ഇത്തിഹാദ് റെയിൽ വലിയ ആശ്വാസമായിരിക്കും.

the gcc railway project, a 2,100-km mega rail link connecting saudi arabia, uae, qatar, bahrain, kuwait, and oman, is slated for completion by end of 2030, promising enhanced trade, tourism, and seamless passenger travel across the gulf region.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോ. ഷഹീന് ഭീകരബന്ധമുണ്ടെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് മുന്‍ ഭര്‍ത്താവും കുടുംബവും

National
  •  2 days ago
No Image

എസ്.ഐ.ആര്‍:പ്രവാസികള്‍ക്കായുള്ള കോള്‍സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

latest
  •  2 days ago
No Image

'നിന്റെ അച്ഛനെ ഞാൻ കൊന്നു, മൃതദേഹം ട്രോളിബാഗിൽ വെച്ച് വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്'; ഭർത്താവിനെ കൊന്ന് മകളെ വിളിച്ചുപറഞ്ഞ് ഭാര്യ മുങ്ങി

crime
  •  2 days ago
No Image

ബിഹാറില്‍ അല്‍പ്പസമയത്തിനകം വോട്ടെണ്ണല്‍ തുടങ്ങും

National
  •  2 days ago
No Image

സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ; എസ്.ഐ.ആർ നിർത്തിവയ്ക്കണം,സർക്കാർ ഹൈക്കോടതിയിൽ

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഇന്നു മുതൽ പത്രിക സമർപ്പിക്കാം

Kerala
  •  2 days ago
No Image

വിസ വാഗ്ദാനം ചെയ്ത് സംസാരശേഷിയില്ലാത്ത ദമ്പതികളെ കബളിപ്പിച്ചു; 17 പവനും ഐഫോണും തട്ടിയ യുവാവ് അറസ്റ്റിൽ

crime
  •  2 days ago
No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 days ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  2 days ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  2 days ago