ഇന്ത്യൻ ടീമിനൊപ്പം ചരിത്രം കുറിച്ച് രാജസ്ഥാൻ താരം; ഞെട്ടിച്ച് സഞ്ജുവിന്റെ പടയാളി
ഓസ്ട്രേലിയക്കെതിരായ യൂത്ത് ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 428 റൺസിന്റെ കൂറ്റൻ റൺസാണ് ഇന്ത്യ പടുത്തുയർത്തിയത്. ഇന്ത്യക്കായി വൈഭവ് സൂര്യവംശി, വേദാന്ത ത്രിവേദി എന്നിവർ സെഞ്ച്വറി നേടി കരുത്തുകാട്ടിയപ്പോൾ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്നു. 192 പന്തിൽ 140 റൺസ് ആണ് വേദാന്ത ത്രിവേദി നേടിയത്. 19 ഫോറുകളാണ് താരം നേടിയത്.
വൈഭവ് സൂര്യവംശി 86 പന്തിൽ നിന്നും 113 റൺസ് നേടിയാണ് തിളങ്ങിയത്. എട്ട് ഫോറുകളും ഏഴ് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ തകർപ്പൻ ഇന്നിങ്‌സ്. ഇതോടെ ഇന്ത്യക്കായി യൂത്ത് ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമായി മാറാനും രാജസ്ഥാൻ യുവതാരത്തിനു സാധിച്ചു. ഇന്ത്യക്കായി ഇതുവരെ 14 സിക്സുകളാണ് താരം നേടിയിട്ടുള്ളത്.
മത്സരത്തിൽ രണ്ട് സെഞ്ച്വറിക്ക് പുറമെ ഖിലാൻ പട്ടേൽ 49 പന്തിൽ നിന്നും 49 റൺസും നേടി മികച്ച പ്രകടനം നടത്തി. ഓസ്ട്രേലിയൻ ബൗളിങ്ങിൽ ജോൺ ജയിംസ്, ഹെയ്ഡൻ ഷില്ലർ എന്നിവർ മൂന്നു വീതം വിക്കറ്റുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.
India posted a mammoth 428 runs in the first innings of the Youth Test against Australia. Vaibhav Suryavanshi scored a century for India. Vaibhav Suryavanshi shone by scoring 113 runs off 86 balls. The star's brilliant innings consisted of eight fours and seven huge sixes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."