HOME
DETAILS

വ്യാജ മദ്യം നിർമ്മിച്ച് വിൽപ്പന നടത്തിയ പ്രവാസി യുവതി കുവൈത്തിൽ അറസ്റ്റിൽ

  
October 01, 2025 | 1:26 PM

kuwait arrests asian expat woman for running fake alcohol factory and sales

കുവൈത്ത് സിറ്റി: നിയമവിരുദ്ധമായി മദ്യം നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്ന പ്രവാസി യുവതി അറസ്റ്റിൽ. ഇവർക്കെതിരെ ഖൈത്താൻ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെന്റ് അന്വേഷണം ആരംഭിച്ചു. എത്ര കാലമായി ഇവർ ഇത് ചെയ്തുവരികയായിരുന്നു എന്നതിനെക്കുറിച്ചും അസംസ്കൃത വസ്തുക്കളുടെ ഉറവിടങ്ങളെക്കുറിച്ചും പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന മദ്യമാണെന്ന് കാണിക്കാൻ വേണ്ടി രൂപകൽപ്പന ചെയ്ത ഉപകരണങ്ങളുടെയും ലേബലുകളുടെയും ഉപയോഗത്തെക്കുറിച്ചും സുരക്ഷാ ഉദ്യോ​ഗസ്ഥർ അന്വേഷിക്കും.

മഹ്ബൗള പ്രദേശത്തെ യുവതിയുടെ താമസ സ്ഥലത്ത് നടത്തിയ റെയ്ലിൽ മദ്യം നിർമ്മിക്കാൻ ഉപയോ​ഗിക്കുന്ന ഉപകരണങ്ങളും വിൽപ്പനയ്ക്ക് തയ്യാറാക്കിയ 300 ലധികം കുപ്പി മദ്യവും സുരക്ഷാ ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്തു. ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങളുടെ മറവിൽ മദ്യം ഉത്പാദിപ്പിക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള ഒരു കേന്ദ്രമായി യുവതി തന്റെ താമസ സ്ഥലം ഉപയോ​ഗിക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ഇവരുടെ താമസ സ്ഥലത്ത് പൊലിസ് റെയ്ഡ് നടത്തിയത്. പാർലമെന്ററി അനുമതിയോടെ നടത്തിയ ശേഷം പ്രതിയെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

മറ്റൊരു ഓപ്പറേഷനിൽ, ഫർവാനിയ സുരക്ഷാ ഡയറക്ടറേറ്റിന്റെ പട്രോളിംഗ് സംഘം ഇന്നലെ രാത്രി ജഹ്റ പ്രദേശത്ത് പ്രാദേശിക മദ്യവും ഇറക്കുമതി ചെയ്ത മദ്യവും വിൽപ്പന നടത്തിയ മറ്റൊരു ഏഷ്യൻ പ്രവാസിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് 18 കുപ്പി മദ്യം കണ്ടെടുത്തു.

kuwaiti authorities arrest an asian expat woman in mahboula for illegal production and distribution of counterfeit liquor, seizing over 300 bottles and equipment in a raid, amid crackdown on illicit alcohol trade.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനശബ്ദമെന്ന്; പൊലിസെത്തി പരിശോധിച്ചപ്പോള്‍ ബസിന്റെ ടയര്‍ പൊട്ടിയത് 

National
  •  2 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: പവർ ബാങ്കിനും ഇ-സിഗരറ്റിനും പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ച് ഒമാൻ എയർ

oman
  •  2 days ago
No Image

എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍, സുപ്രിംകോടതിയെ സമീപിച്ചുകൂടെയെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

കന്നഡ സൂപ്പർസ്റ്റാർ ഉപേന്ദ്രയുടെ ഫോൺ ഹാക്ക് ചെയ്ത് വാട്സാപ്പ് തട്ടിപ്പ്; പ്രതി പിടിയിൽ

crime
  •  2 days ago
No Image

തുർക്കി സൈനിക വിമാന ദുരന്തം; അനുശോചനം രേഖപ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

എസ്.എസ്.കെ ഫണ്ട് കിട്ടിയിട്ടില്ലെങ്കില്‍ എനിക്ക് ഉത്തരവാദിത്തമില്ല, ഞങ്ങളൊന്നും മണ്ടന്മാരല്ല; ബിനോയ് വിശ്വത്തിനെതിരെ മന്ത്രി ശിവന്‍കുട്ടി

Kerala
  •  2 days ago
No Image

പാകിസ്താനിലെ സ്ഫോടനം; ഭയന്ന താരങ്ങളെ വിരട്ടി കളിപ്പിക്കാൻ ലങ്കൻ ക്രിക്കറ്റ് ബോർഡ്; പരമ്പര റദ്ദാക്കിയാൽ കർശന നടപടി

Cricket
  •  2 days ago
No Image

കുതിച്ചുയർന്ന് സ്വർണവില: 24കാരറ്റ് ഗ്രാമിന് 500 ദിർഹം കടന്നു

uae
  •  2 days ago
No Image

കണ്ണൂരില്‍ നഗരഭരണം പിടിക്കാന്‍ കച്ചകെട്ടി മുന്നണികള്‍; ജില്ലാപഞ്ചായത്തിലേക്ക് പുതുമുഖ പട്ടികയുമായി സി.പി.എം

Kerala
  •  2 days ago
No Image

ജന്മദിനാഘോഷത്തിനിടെ ദളിത് നേതാവ് കുത്തേറ്റു മരിച്ചു; പ്രതിയെ തല്ലിക്കൊന്ന് ജനക്കൂട്ടം

crime
  •  2 days ago