മുണ്ടക്കൈ, ചൂരൽമല പുനരധിവാസം: 260.56 കോടി രൂപ സഹായം അനുവദിച്ച് കേന്ദ്രം; അസമിന് 1270.788 കോടി
തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ 260.56 കോടി രൂപ സഹായം അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാണ് ഈ തുക അനുവദിച്ചത്. ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. അസം സംസ്ഥാനത്തിന് 1270.788 കോടി രൂപയും കേന്ദ്രം അനുവദിച്ചിട്ടുണ്ട്. 9 സംസ്ഥാനങ്ങൾക്കായി ആകെ 4645.60 കോടി രൂപയാണ് കേന്ദ്രം ദുരന്ത നിവാരണം, പുനർനിർമാണം, മിറ്റിഗേഷൻ പ്രോജക്ടുകൾക്കായി അനുവദിച്ചിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായുള്ള അന്തിമ ചർച്ചയിൽ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ വെജയതിലകന്റെ നേതൃത്വത്തിലുള്ള സംഘം പങ്കെടുത്തു. എന്നാൽ, ഇപ്പോൾ കേന്ദ്രം അനുവദിച്ചിരിക്കുന്നത് 260 കോടി രൂപ മാത്രമാണ്. ദുരന്തബാധിതരുടെ പുനരധിവാസം, ജീവനോപാധി പുനരുദ്ധാരണം, മരിച്ചവരുടെ ആശ്രിതർക്കുള്ള പിന്തുണ എന്നിവയ്ക്കായി ഈ തുക ഉപയോഗിക്കാനാണ് ഉദ്ദേശിച്ചത്.
കേരളം വയനാട് ദുരന്തത്തെ "അതീവഗുരുതര ദേശീയ ദുരന്തം" ആയി പ്രഖ്യാപിക്കണമെന്നും ദുരന്ത നിർമാർജന നിയമത്തിന്റെ 13-ാം വകുപ്പ് പുനഃപ്രാബല്യത്തിൽ വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇതിന് ഇതുവരെ ഏതെങ്കിലും അനുകൂല പ്രതികരണം ലഭിച്ചിട്ടില്ല. സംസ്ഥാന സർക്കാർ ഇതിനിടെ എൽസ്റ്റൺ എസ്റ്റേറ്റിൽ 64 ഹെക്ടർ സ്ഥലത്ത് പുനരധിവാസ പദ്ധതി ആരംഭിച്ചു, 2026 ജനുവരി വരെ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ.
The central government has allocated ₹260.56 crore for the rehabilitation of Mundakkai and Chooralmala, while Assam has been granted ₹1270.788 crore to support recovery and rebuilding efforts in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."