HOME
DETAILS

ഓരോ ചെടിച്ചട്ടിക്കും 95 രൂപ കൈക്കൂലി: കളിമൺ കോർപ്പറേഷൻ ചെയർമാനെ അറസ്റ്റ് ചെയ്ത സംഭവം; പദവിയിൽ നിന്ന് നീക്കാൻ നിർദേശം 

  
Web Desk
October 01, 2025 | 4:02 PM

95 rupees bribe per flower pot clay pot corporation chairman arrested order to remove from post

തൃശൂർ: കേരള സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ കെ.എൻ.കുട്ടമണിയെ കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തു. ഇതിനോടനുബന്ധിച്ച് മന്ത്രി ഒ.ആർ.കേളു ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റാൻ നിർദേശം നൽകി. 25,000 രൂപയുടെ കൈക്കൂലി ആവശ്യപ്പെട്ടതാണ് കേസിന് കാരണം.

വില്ലടം സ്വദേശിയായ കുട്ടമണി സിഐടിയുവിന്റെ സംസ്ഥാന കമ്മിറ്റി അംഗവും സിപിഐ(എം) പ്രവർത്തകനുമാണ്. ചിറ്റശ്ശേരി സ്വദേശി വൈശാഖന്റെ പരാതിയെത്തുടർന്ന് തൃശൂർ വിജിലൻസ് സംഘം നടത്തിയ അതിവിദഗ്ധമായ ഓപ്പറേഷനിലൂടെയാണ് വലയിലാക്കിയത്.  കോർപ്പറേഷൻ ചെയർമാൻ എന്ന പദവി ദുരുപയോഗം ചെയ്ത് 'കമ്മീഷൻ' എന്ന പേരിൽ കൈക്കൂലി ആവശ്യപ്പെടുന്നത് കുട്ടമണിയുടെ പതിവാണെന്ന് ആരോപണമുണ്ട്.

5372 മണ്പാത്രങ്ങൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണ് കേസ്. ഓരോ പാത്രത്തിനും 3 രൂപ വീതം കമ്മീഷൻ ആവശ്യപ്പെടുകയും ആകെ 25,000 രൂപയാണ് കുട്ടമണി വാങ്ങാൻ ശ്രമിച്ചത്. ഓരോ ചെടിച്ചട്ടിക്കും 95 രൂപയാണ് വില നിശ്ചയിച്ചിരുന്നത്. വളാഞ്ചേരി കൃഷിഭവനു കീഴിലെ പദ്ധതിയ്ക്ക് വേണ്ടിയാണ് ഈ വിതരണം നടന്നത്. ചിറ്റശ്ശേരിയിലെ മണ്പാത്ര നിർമാണ യൂണിറ്റ് ഉടമയായ വൈശാഖനോടാണ് കുട്ടമണി കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യ ഗണ്ഡുവായ 10,000 രൂപ തൃശൂർ വടക്കേ സ്റ്റാൻഡിലെ ഇന്ത്യൻ കോഫി ഹൗസിൽ സ്വീകരിക്കുന്നതിനിടെയാണ് വിജിലൻസ് സംഘം കുട്ടമണിയെ പിടികൂടിയത്.

സിഐടിയുവിന്റെ സംസ്ഥാന കമ്മിറ്റി അംഗവും സിപിഐ(എം)-ന്റെ സജീവ പ്രവർത്തകനുമായ കുട്ടമണിക്കെതിരെ പരമ്പരാഗത മണ്പാത്ര തൊഴിലാളികളിൽ നിന്ന് നിരവധി പരാതികൾ പാർട്ടി നേതൃത്വത്തിന് മുമ്പ് എത്തിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തി വിജിലൻസ് അന്വേഷണം ആരംഭിച്ചു.

 

K.N. Kuttamani, chairman of the Kerala State Clay Pot Production Marketing Welfare Development Corporation, was arrested by Vigilance for demanding a Rs 25,000 bribe (Rs 3 per pot) for supplying 5,372 clay flower pots worth Rs 95 each to a Valanchery agricultural project. A CPI(M) and CITU leader, he faces removal from his post on Minister O.R. Kelu's orders amid prior complaints from pot workers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിൽക്കാനുള്ള വാഹനങ്ങൾ റോഡിൽ പ്രദർശിപ്പിച്ചാൽ പണികിട്ടും; 60 ദിവസം വരെ വാഹനം കണ്ടുകെട്ടുമെന്ന് കുവൈത്ത്

latest
  •  a day ago
No Image

ഞൊടിയിടയിൽ ടൂറിസം വിസ; ‘വിസ ബൈ പ്രൊഫൈൽ’ പദ്ധതി പ്രഖ്യാപിച്ച്‌ സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

കളിക്കിടെ തോർത്ത് കഴുത്തിൽ കുരുങ്ങി ഒമ്പത് വയസ്സുകാരൻ മരിച്ചു

Kerala
  •  a day ago
No Image

SIR and Vote Split: How Seemanchal, a Muslim-Majority Area, Turned in Favor of NDA

National
  •  a day ago
No Image

ബിഹാർ കണ്ട് ‍ഞെട്ടേണ്ട; തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും സ്വന്തം അജണ്ട നടപ്പിലാക്കുമ്പോൾ മറ്റൊരു ഫലം പ്രതീക്ഷിക്കാനില്ല; ശിവസേന

National
  •  a day ago
No Image

ശിവപ്രിയയുടെ മരണ കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയ; വിദഗ്ധ സമിതിയുടെ റിപ്പോർട്ട് തള്ളി ഭർത്താവ്

Kerala
  •  a day ago
No Image

പരിശോധനക്കായി വാഹനം തടഞ്ഞു; ഡിക്കി തുറന്നപ്പോൾ അകത്ത് ഒരാൾ; ഡ്രൈവറുടെ മറുപടി കേട്ട് ഞെട്ടി പൊലിസ്

National
  •  a day ago
No Image

അരിയിൽ ഷുക്കൂർ വധക്കേസ് പ്രതി തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി; വിവാദം

Kerala
  •  a day ago
No Image

ഈദ് അൽ ഇത്തിഹാദ് 2025: നവംബർ 19 മുതൽ ഡിസംബർ 2 വരെ വിപുലമായ പരിപാടികളുമായി ഷാർജ

uae
  •  a day ago
No Image

സഹപ്രവർത്തകനെ പരസ്യമായി അപമാനിച്ചു: പ്രതിയോട് 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  a day ago