കേന്ദ്ര സർക്കാർ നടപടി ഭരണഘടനയെ അവഹേളിക്കുന്നത്; ആർഎസ്എസ് നൂറാം വാർഷികത്തോടനുബന്ധിച്ച് സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കിയ നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ആർഎസ്എസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കിയ കേന്ദ്രസർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ നടന്ന ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷത്തിനിടെയാണ് കേന്ദ്രസർക്കാർ ഈ സ്റ്റാമ്പും നാണയവും പുറത്തിറക്കിയത്. കേന്ദ്ര സർക്കാരിന്റെ ഈ നടപടി ഭരണഘടനയെ അവഹേളിക്കുന്നതാണെന്ന് അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. ആർഎസ്എസിന്റെ സംഭാവനകളെ പ്രകീർത്തിച്ചുകൊണ്ടാണ് നരേന്ദ്ര മോദി ചടങ്ങിൽ ഇവ അവതരിപ്പിച്ചത്.
അത്സമയം, ആർഎസ്എസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ 100 രൂപാ നാണയവും തപാൽ സ്റ്റാമ്പും വിവാദത്തിലായിരിക്കുകയാണ്. ഭാരതമാതയുടെ ചിത്രം നാണയത്തിൽ ഉൾപ്പെടുത്തിയത് ഭരണഘടനയ്ക്ക് 'ഗുരുതരമായ മുറിവും അവഹേളനവുമാണെന്നാണ് വ്യാപക വിമർശനം ഉയരുന്നത്. 1963-ലെ റിപ്പബ്ലിക് ദിന പരേഡിൽ യൂണിഫോം ധരിച്ച ആർഎസ്എസ് പ്രവർത്തകരെ ചിത്രീകരിക്കുന്ന സ്റ്റാമ്പ് ചരിത്രത്തെ തെറ്റായി അവതരിപ്പിക്കുന്നതാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഡോ. ബിആർ അംബേദ്കർ അന്താരാഷ്ട്ര കേന്ദ്രത്തിൽ ഇന്നലെ നടന്ന ആഘോഷപരിപാടിയിൽ വെച്ചാണ് ഭാരതാംബ ചിത്രം ഉൾപ്പെടുത്തിയ നാണയം പ്രധാനമന്ത്രി പുറത്തിറക്കിയത്. സ്വാതന്ത്രാനന്തര ഇന്ത്യൻ നാണയത്തിൽ ആദ്യമായാണ് ഭാരതമാതയുടെ ചിത്രം ഉൾപ്പെടുത്തി നാണയം പുറത്തിറക്കുന്നത്.
ഔദ്യോഗിക നാണയത്തിൽ ആർഎസ്എസിന്റെ പ്രതീകമായ ഹിന്ദു ദേവതയുടെ ചിത്രം ഉൾപ്പെടുത്തുന്നത് ഭരണഘടനയുടെ മതനിരപേക്ഷതയ്ക്ക് അപമാനമാണ്' എന്നാണ് പ്രധാന വിമർശനം. രാജ്യത്തിന് ഗുരുതരമായ മുറിവും അവഹേളനവുമാണ്' സൃഷ്ടിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. തപാൽ സ്റ്റാമ്പിനെച്ചൊല്ലിയും വിമർശനങ്ങൾ ഉയർന്നു. 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിനിടെ ആർഎസ്എസ് പ്രവർത്തകർ കാണിച്ച ദേശസ്നേഹത്തിനുള്ള അംഗീകാരമായി 1963 റിപ്പബ്ലിക് ദിന പരേഡിൽ അവരെ ക്ഷണിച്ചിരുന്നുവെന്ന് ആർഎസ്എസ് വാദിക്കുന്നു. എന്നാൽ, ഈ അവകാശവാദം 'നുണയും ചരിത്ര വികലമായും' വിമർശകർ തള്ളിക്കളയുന്നു. ജവഹർലാൽ നെഹ്‌റു സർക്കാർ ആർഎസ്എസിനെ ഔദ്യോഗികമായി ക്ഷണിച്ചതിന് തെളിവില്ല. 1963-ലെ പരേഡ് റിപ്പോർട്ടുകളിൽ യൂണിഫോം ധരിച്ച 3,000-ത്തിലധികം ആർഎസ്എസ് സന്നദ്ധരെക്കുറിച്ച് പരാമർശമില്ല. റിപ്പബ്ലിക് ദിന പരേഡ് ഒരു ലക്ഷത്തിലധികം പൗരന്മാരുടെ വലിയ സമ്മേളനമായിരുന്നു, അതിൽ ആർഎസ്എസ് പ്രവർത്തകർ സാധാരണ പൗരന്മാരെപ്പോലെ പങ്കെടുത്തിരിക്കാം, പക്ഷേ ഔദ്യോഗിക യൂണിഫോം വിഭാഗമായിരുന്നില്ല.
Kerala Chief Minister Pinarayi Vijayan has strongly criticized the Central government's decision to release a commemorative stamp and coin to mark the 100th anniversary of the Rashtriya Swayamsevak Sangh (RSS).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."