HOME
DETAILS
MAL
ഇന്ന് വിജയദശമി; ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും
October 02, 2025 | 1:16 AM
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങൾക്ക് വിരാമമിട്ട് ഇന്ന് വിജയദശമി. ആയിരക്കണക്കിന് കുട്ടികളാണ് ഇന്ന് ആദ്യാക്ഷരം കുറിക്കുക. സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും കുട്ടികളെ എഴുതിനിരുത്തും.
കോട്ടയം പനച്ചിക്കാട് ക്ഷേത്രം, പറവൂർ ദക്ഷിണ മൂകാംബിക, കൊല്ലൂർ മൂകാംബിക ക്ഷേത്രം, മലപ്പുറം തുഞ്ചൻ സ്മാരകം എന്നിവിടങ്ങളിൽ എഴുത്തിനിരുത്തൽ ആരംഭിച്ചിട്ടുണ്ട്. കർണാടകയിലെ കൊല്ലൂർ ക്ഷേത്രത്തിൽ കുട്ടികളെ എഴുത്തിന് ഇരുത്താനുള്ള മലയാളികളുടെ തിക്കും തിരക്കുമാണ് കാണാനാവുന്നത്.
ഇന്ന് പുലർച്ചെ മുതൽ എഴുത്തിനിരുത്താനുള്ള ആളുകളുടെ തിരക്കാണ് എല്ലായിടത്തും അനുഭവപ്പെടുന്നത്. മുഖ്യ തന്ത്രി നിത്യാനന്ദ അടികയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ഇരുപതിലധികം ഗുരുക്കന്മാരാണ് ഇവിടെ കുട്ടികളെ എഴുത്തിനിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."