HOME
DETAILS

ചാവക്കാട് പൊലിസുകാരെ ആക്രമിച്ച് പ്രതി; രണ്ട് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു

  
October 02, 2025 | 2:29 AM

Accused attacks policemen in Chavakkad two officers stabbed

തൃശൂർ: ചാവക്കാട് രണ്ട് പൊലിസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു. ചാവക്കാട് സ്വദേശിയായ നിസാറാണ് പൊലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ചാവക്കാട് എസ്ഐ, സിപിഒ എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് പുലർച്ചയായിരുന്നു സംഭവം നടന്നത്. 

സഹോദരനെ കുത്തി പരുക്കേൽപ്പിച്ച കേസിൽ കസ്റ്റഡിയിലെടുക്കാനാണ് നിസാറിനെ തേടി പൊലിസ് എത്തിയത്.  ഈ സമയം പൊലിസുകാർക്കെതിരെ നിസാർ ആക്രമണം നടത്തുകയായിരുന്നു.  പരുക്ക് ഗുരുതരമായ എസ്ഐയുടെ കൈക്ക് ശാസ്ത്രക്രിയ നടന്നുവെന്നും പോലീസ് വ്യക്തമാക്കി. 

ആദ്യഘട്ടത്തിൽ നിസാറിനെ കസ്റ്റഡിയിൽ എടുക്കാനായി എത്തിയ പൊലിസുകാരനായ ശരത്തിനെ കുത്തുകയും അരുണിന് പരുക്കേൽക്കുകയും ചെയ്യുകയായിരുന്നു.  ഇവരെ ആശുപത്രിയിലേക്ക് മാറ്റിയശേഷം എത്തിയ പൊലിസുകാരെയും നിസാർ ആക്രമിച്ചു. തുടർന്ന് മൂന്ന് ഉദ്യോഗസ്ഥർക്ക് കൂടി പരുക്കേറ്റു. നാട്ടുകാരുടെ സഹായത്തോടെയാണ് നിസാറിനെ പൊലിസ് അറസ്റ്റ് ചെയ്തത്. പരുക്കേറ്റ നിസാറിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്‌കൃതം അറിയാത്ത എസ്എഫ്ഐ നേതാവിന് സംസ്കൃതത്തിൽ പിഎച്ച്.ഡി; ശുപാർശക്കെതിരെ വിസിക്ക് പരാതി

Kerala
  •  a month ago
No Image

ഫുജൈറയിൽ ബാങ്ക് ഉപഭോക്താക്കളെ കൊള്ളയടിച്ച തട്ടിപ്പ് സംഘം പിടിയിൽ; മറ്റ് എമിറേറ്റുകളിലും സമാന തട്ടിപ്പ്

uae
  •  a month ago
No Image

താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷം: സ്കൂളിൽ കുട്ടികൾ എത്തുന്നില്ല; പൊലിസിനെ ഭയന്ന് പല രക്ഷിതാക്കളും വിദ്യാർഥികളും ഒളിവിൽ; പ്രശ്നത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  a month ago
No Image

ലിവ് ഇൻ പങ്കാളിയുടെ കൊലപാതകം; കൊലചെയ്യപ്പെട്ട യുവാവിന്റെ ഹാർഡ് ഡിസ്കിൽ 15-ലേറെ യുവതികളുടെ അശ്ലീലദൃശ്യങ്ങൾ

crime
  •  a month ago
No Image

ഷാർജയിലെ വാടക താമസക്കാർക്ക് സുവർണ്ണാവസരം; പാട്ടക്കരാറിലെ പിഴകൾക്ക് പൂർണ്ണ ഇളവ് പ്രഖ്യാപിച്ച് എക്സിക്യൂട്ടീവ് കൗൺസിൽ

uae
  •  a month ago
No Image

തോൽവിയിലും തലയുയർത്തി ചെന്നൈ താരം; മിന്നൽ സെഞ്ച്വറിയടിച്ച് ധോണിയുടെ വജ്രായുധം

Cricket
  •  a month ago
No Image

സംസ്ഥാന സ്കൂൾ കായിക മേള; സ്വർണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരം

Others
  •  a month ago
No Image

അപേക്ഷയിലെ തിരുത്തലുകൾക്ക് ഇനി വീണ്ടും ഫോം പൂരിപ്പിക്കേണ്ട; ഇ-പാസ്‌പോർട്ടിനൊപ്പം യുഎഇയിലെ പ്രവാസികൾക്ക് പുതിയ ആനുകൂല്യങ്ങളും

uae
  •  a month ago
No Image

ശമ്പളം തീരുന്ന വഴി അറിയുന്നില്ലേ? ദുബൈയിലെ ജീവിതച്ചെലവ് കുറയ്ക്കാൻ ഈ 14 വിദ്യകൾ പരീക്ഷിച്ചു നോക്കൂ

uae
  •  a month ago
No Image

കൊവിഡ് കാലത്ത് മരിച്ച ആരോഗ്യപ്രവർത്തകർക്ക് ആശ്വാസം: ഇൻഷുറൻസ് തുക ഉറപ്പാക്കാൻ കേന്ദ്രത്തിന് സുപ്രിം കോടതിയുടെ നിർദേശം

National
  •  a month ago