HOME
DETAILS
MAL
പൂജ അവധി; മംഗളൂരു സെൻട്രൽ-ഹസ്രത് നിസാമുദീൻ സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ
Web Desk
October 02, 2025 | 3:23 AM
ചെന്നൈ: പൂജ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് മംഗളൂരു സെൻട്രൽ-ഹസ്രത് നിസാമുദീൻ വൺവേ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. ഒക്ടോബർ അഞ്ചു ഞായറാഴ്ച വൈകിട്ട് 3.15നാണ് മംഗളൂരു സെൻട്രലിൽ നിന്നും ട്രെയിൻ പുറപ്പെടുക. ട്രെയിൻ നാലാം ദിവസം പുലർച്ചെ 2.15ന് ഹസ്രത് നിസാമുദീനിൽ എത്തും.
ട്രെയിനിന് കേരളത്തിൽ 17 സ്റ്റോപ്പുകളാണ് ഉള്ളത്. പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, ഫറോക്ക്, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശേരി, കണ്ണൂർ, കണ്ണപുരം, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോഡ് എന്നീ സ്റ്റേഷനുകളിലാണ് സ്റ്റോപ്പുകൾ ഉള്ളത്.
മുൻകൂട്ടിയുള്ള റിസർവേഷൻ ആരംഭിച്ചുവെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഒരു എസി ടു ടയർ, 17 സ്ലീപ്പർ ക്ലാസ്, രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകളുമായാണ് ട്രെയിൻ സർവീസ് നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."