HOME
DETAILS

വീടിനുള്ളിലേക്ക് പാഞ്ഞു കയറിയ പുള്ളിപ്പുലിയെ വാതിലില്‍ പിടിച്ചു കെട്ടി യുവതി 

  
Web Desk
October 02, 2025 | 3:45 AM

tiger enters house in udaipur brave woman ties it up and alerts forest officials

 

ഉദയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. ഒരു വീട്ടിനുള്ളിലേക്കു കയറിവരുകയാണ് പുലി.  കയറി വന്ന പുള്ളിപ്പുലിയെ പിടിച്ചു കെട്ടി യുവതി. വീടിനുള്ളിലേക്ക് പുലി കയറി വന്നതോടെ വീട്ടിലുണ്ടായിരുന്നവര്‍ എല്ലാം പല വഴിക്കിറങ്ങി ജീവനും കൊണ്ടോടി. എന്നാല്‍ വീട്ടിലുണ്ടായിരുന്ന ഒരു യുവതി ഓടാതെ അവിടെ തന്നെ ധൈര്യത്തോടെ നിന്ന് പുലിയെ നേരിടുകയായിരുന്നു. കൈയില്‍ കിട്ടിയ ഒരു കയര്‍ എടുത്ത് പുലിയെ കെട്ടി വീടിന് മുന്നിലെ വാതിലില്‍ തന്നെ കെട്ടിയിട്ടാണ് യുവതി ഈ വന്യമൃഗത്തെ കൈകാര്യം ചെയ്തത്.  പിന്നാലെ തന്നെ യുവതി വനം വകുപ്പിനെ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു. കെട്ടു പൊട്ടിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന പുലിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ യുവതിയെ അഭിനന്ദിച്ചും വിമര്‍ശിച്ചുമൊക്കെ കമന്റുകളും എത്തി.

എന്തായാലും സ്ഥലത്തെത്തിയ വനം വകുപ്പ് പുള്ളിപ്പുലിയെ പിടിച്ച് അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ തുറന്ന് വിടുകയും ചെയ്തു. രസകരമായ രീതിയിലാണ് ഈ വിഡിയോയോട് സൈബര്‍ ലോകം പ്രതികരിക്കുന്നത്. വല്യ അപകടത്തില്‍ ചെന്നു ചാടിയതെന്നാവും പുലി കരുതിയതെന്നും യുവതി പുലിയെ കെട്ടിയിട്ടില്ലായിരുന്നെങ്കില്‍ നാട്ടുകാര്‍ ആക്രമിച്ച് കൊന്നേനെ എന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്.

 കുടുംബത്തെ മുഴുവനും വിരട്ടുന്ന പെണ്ണിനോടാണോ കളിയെന്നാണ് മറ്റൊരാളുടെ  കമന്റ്. സാധാരണക്കാരിയായ സ്ത്രീയുടെ ശക്തിയെ കുറച്ച് കാണരുതെന്നും പ്രതികരിക്കുന്നവരുടെ കമന്റുമുണ്ട്. ഒരു പുള്ളിപ്പുലിയുടെ അവസ്ഥ ഇതാണെങ്കില്‍, ഭര്‍ത്താവിന്റെ അവസ്ഥ എന്തായിരിക്കും എന്ന തരത്തില്‍ തമാശകളും ആള്‍ക്കാര്‍ വിഡിയോയ്ക്ക് നല്‍കുന്ന പ്രതികരണത്തിലുണ്ട്.

അതേസമയം യുവതിക്ക് ആവേശം കൂടിപ്പോയെന്നും പുലി കുറച്ചുകൂടി ശക്തനായിരുന്നെങ്കില്‍ എന്താവുമായിരുന്നു സ്ഥിതിയെന്നും രൂക്ഷമായ വിമശനം ഉയര്‍ത്തുന്നവരും വിഡിയോയുടെ കമന്റ് ബോക്‌സിലുണ്ട്. എന്നാല്‍ പുള്ളിപ്പുലി വീടിന്റെ ഉള്ളില്‍ എങ്ങനെയാണ് കയറിയതെന്ന് വ്യക്തമായിട്ടില്ല. പുലിയെ വാതിലില്‍  കെട്ടിയിട്ട ശേഷം പുറത്ത് ഒരു പുതപ്പുമിട്ട ശേഷമാണ് വനം വകുപ്പിനെ യുവതി അറിയിച്ചത്. 

 

 

In a dramatic incident in Udaipur, Rajasthan, a tiger entered a residential house, causing panic among its occupants. While others fled for safety, a courageous young woman stayed back and bravely confronted the wild animal. Using a rope she found nearby, she managed to tie the tiger to the front gate of the house.

After securing the animal, she immediately contacted the forest department. Video footage of the tiger struggling to break free went viral online, prompting a mix of admiration and criticism for the woman's daring act. Many praised her bravery, while others expressed concern about the risk involved.

https://www.instagram.com/reel/DPL2O49ARUA/?utm_source=ig_web_copy_link



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അൽ മൽഹ കൊമേഴ്‌സ്യൽ ഏരിയയിലെ തിരക്ക് കുറയും; പുതിയ റോഡുകൾ നിർമ്മിച്ച് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി

uae
  •  a day ago
No Image

പ്രസവത്തിനെത്തിയ യുവതി മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം; തിരുവനന്തപുരം എസ്.എ.ടി ആശുപത്രിക്കെതിരെ കുടുംബം

Kerala
  •  a day ago
No Image

അസമില്‍ കുടിയിറക്ക് നടപടികള്‍ പുനഃരാരംഭിച്ച് ഭരണകൂടം; തെരുവിലേക്കിറങ്ങേണ്ടി വരുമെന്ന ഭീതിയില്‍ 600 കുടുംബങ്ങള്‍ 

National
  •  a day ago
No Image

ഇരുമ്പ് താഴ് ഉപയോഗിച്ച് അതിക്രൂരമായ ആക്രമണം: ബീഫ് സ്റ്റാളിൽ അതിക്രമിച്ചു കയറി ജീവനക്കാരനെ മർദിച്ചു; കാപ്പ കേസ് പ്രതിയടക്കം 2 പേർ അറസ്റ്റിൽ

crime
  •  a day ago
No Image

തീപിടുത്തം ഒഴിവാക്കാൻ കാറുകളിൽ നിന്ന് പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ നീക്കം ചെയ്യണം; മുന്നറിയിപ്പുമായി ഷാർജ സിവിൽ ഡിഫൻസ്

uae
  •  a day ago
No Image

പി‍ഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും ലെസ്ബിയൻ പങ്കാളിയും അറസ്റ്റിൽ; പിതാവിൻ്റെ സംശയം വഴിത്തിരിവായി

crime
  •  a day ago
No Image

കൈക്കൂലി 'ജി-പേ' വഴി: ഭൂമി തരംമാറ്റാൻ 4.59 ലക്ഷം; റവന്യൂ ഓഫീസുകളിലെ അഴിമതിയിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ

crime
  •  a day ago
No Image

ആരാധനാലയങ്ങൾക്ക് ലോകമാതൃക: ലോകത്തിലെ ആദ്യ 'LEED സീറോ കാർബൺ' സർട്ടിഫിക്കറ്റ് നേടി ഹത്തയിലെ അൽ റയ്യാൻ മസ്ജിദ്

uae
  •  a day ago
No Image

ഹോസ്റ്റൽ മുറിയിൽ ബി.ബി.എ. വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

Kerala
  •  a day ago
No Image

വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ അധോലോക നേതാക്കൾ പിടിയിൽ; ഇന്ത്യയിലേക്ക് നാടുകടത്തും: സുരക്ഷാ ഏജൻസികളുടെ നീക്കം വിജയം

crime
  •  a day ago