HOME
DETAILS

In-depth: യുഎഇയിലെ 11 നഗരങ്ങളെ ബന്ധിപ്പിപ്പിക്കും; അബൂദബിയിൽനിന്ന് ദുബൈയിലേക്ക് 57 മിനുട്ടും ഫുജൈറയിലേക്ക് 105 മിനിട്ടും യാത്രാസമയം; രാജ്യത്തിന്റെ അന്തസ്സിന് ഒത്ത സൗകര്യങ്ങൾ | Etihad Rail

  
ജലീൽ പട്ടാമ്പി
October 02, 2025 | 4:41 AM

UAE Etihad Rail unveils train designs ahead of 2026 launch will connect 11 cities across country

അബൂദബി: സംയോജിതവും സുരക്ഷിതവും കാര്യക്ഷമവുമായ ഒരു റെയിൽ ശൃംഖല നടപ്പാക്കാനുള്ള അഭിലാഷത്തിനനുസൃതമായി 2026ഓടെ യാത്രാ സേവനങ്ങൾ ആരംഭിക്കാനുള്ള ഒരുക്കത്തിൽ ആണ് യു.എ.ഇയുടെ ദേശീയ റെയിൽ ശൃംഖലയുടെ ഡെവലപർ ഓപറേറ്ററായ ഇത്തിഹാദ് റെയിൽ (Etihad Rail). ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം, നഗരങ്ങളും സമൂഹങ്ങളും തമ്മിലുള്ള കണക്റ്റിവിറ്റി ശക്തിപ്പെടുത്താൻ ഈ നെറ്റ്വർക് സഹായകമാകുമെന്നും അധികൃതർ പറഞ്ഞു.

അബൂദബിയിൽ റെയിൽവേ, ഗതാഗതം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായുള്ള ഗ്ലോബൽ റെയിൽ 2025 പ്രദർശന-സമ്മേളന രണ്ടാം പതിപ്പിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇത്തിഹാദ് റെയിൽ മൊബിലിറ്റി ഡെപ്യൂട്ടി സി.ഇ.ഒ അസ്സ അൽ സുവൈദി എമിറേറ്റ്സ് ന്യൂസ് ഏജൻസിയോട് (വാം) അറിയിച്ചതാണിക്കാര്യം. ലോക്കൽ ട്രാൻസ്‌പോർട് പ്രൊവൈഡർമാർ, മുനിസിപ്പാലിറ്റികൾ, സാങ്കേതിക പ്ലാറ്റ്ഫോമുകൾ എന്നിവയുമായി സഹകരിച്ച് 'ഇന്റഗ്രേറ്റഡ് ഫസ്റ്റ് അറ്റ് മൈൽ സൊല്യൂഷനു'കളിലൂടെ സുഗമവും ബന്ധിതവുമായ യാത്രകൾ ഉറപ്പാക്കാൻ ഇത്തിഹാദ് റെയിൽ തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കും.

“ഡിജിറ്റൽ ടിക്കറ്റുകൾ ആദ്യം” എന്ന സമീപനം സ്വീകരിക്കുന്നതിനൊപ്പം, സുഖ സൗകര്യങ്ങൾ, വിശ്വാസ്യത, താങ്ങാനാവുന്ന നിരക്ക് എന്നിവ സംയോജിപ്പിക്കുന്ന ലോകോത്തര യാത്രാ അനുഭവം കമ്പനി വികസിപ്പിക്കുന്നതായി അവർ വെളിപ്പെടുത്തി. കൂട്ടിയിടി അപകട സാധ്യതകൾ ഇല്ലാതാക്കി സുരക്ഷ വർധിപ്പിക്കുന്ന, റോഡുകളിൽ നിന്ന് പൂർണമായും വേർപെടുത്തിയ റൂട്ടുകൾ റെയിൽ ശൃംഖലയിൽ ഉണ്ടാകും.

യാത്രാസമയം കുറയും

യാത്രാ സമയം കൃത്യവും വിശ്വസനീയവുമായ ടൈം ടേബിളുകൾ അടിസ്ഥാനമാക്കിയാകും. ഇതനുസരിച്ച്, അബൂദബിയിൽ നിന്ന് ദുബൈയിലേക്ക് 57 മിനുട്ടും, അബൂദബിയിൽ നിന്ന് ഫുജൈറയിലേക്ക് 105 മിനിട്ടും, അബൂദബിയിൽ നിന്ന് റുവൈസിലേക്ക് 70 മിനുട്ടും ആണ് സമയമെടുക്കുക.

2025-10-0210:10:81.suprabhaatham-news.png
 
 

യാത്രക്കാർക്ക് ജോലി/വായന/വിശ്രമ സൗകര്യങ്ങൾക്കായി പ്രത്യേക ഇടങ്ങൾ ഉണ്ടായിരിക്കും. ഇത് തങ്ങളുടെ യാത്രാ സമയത്തെ ഫലപ്രദമായി ചെലവഴിക്കാൻ ഏറ്റവും നല്ല മാർഗം ഒരുക്കും.

ഒരു ട്രെയിനിൽ 400 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് നിർമിതി. ഒന്നിലധികം ദൈനംദിന യാത്രകൾ നടത്താമെന്നും, വ്യക്തികളെയും കുടുംബങ്ങളെയും ഗ്രൂപ്പുകളെയും കാര്യക്ഷമമായി കൊണ്ടുപോകാനുള്ള ശേഷി വർധിപ്പിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.

എല്ലാവർക്കും സംയോജിതവും പ്രാപ്യവുമായ ശൃംഖല കെട്ടിപ്പടുക്കുന്നതിൻ്റെ പ്രധാന ഭാഗമാണ് ആസൂത്രണം ചെയ്യുന്നതെന്ന് രാജ്യത്തുടനീളമുള്ള സ്റ്റേഷനുകളെക്കുറിച്ച് വിശദീകരിക്കവേ അവർ പ്രസ്താവിച്ചു. പടിഞ്ഞാറു ഭാഗത്തെ അൽ സില മുതൽ കിഴക്കുള്ള ഫുജൈറ വരെ റുവൈസ്, അൽ മിർഫ, ഷാർജ, അൽ ദൈദ്, അബൂദബി, ദുബൈ എന്നീ സ്ഥലങ്ങളിലൂടെയാണ് ഇത്തിഹാദ് ട്രെയിൻ കടന്നു പോവുക. 11 നഗരങ്ങളെയും പ്രദേശങ്ങളെയും പാസഞ്ചർ സേവനങ്ങൾ ബന്ധിപ്പിക്കുന്നതാണ്.

2025-10-0210:10:63.suprabhaatham-news.png
 
 

പാസഞ്ചർ ട്രെയിൻ സർവിസിന്റെ ഓരോ ഘട്ടത്തിലും ഗുണനിലവാരം, സുരക്ഷ, വിശ്വാസ്യത എന്നിവയ്ക്ക് മുൻ‌തൂക്കം നൽകും. 2026 എന്ന ലക്ഷ്യ തീയതി സാക്ഷാത്കരിക്കാൻ കമ്പനി അങ്ങേയറ്റം പ്രതിജ്ഞാബദ്ധമാണെന്നും അസ്സ അൽ സുവൈദി ഊന്നിപ്പറഞ്ഞു.

അബൂദബി-ദുബൈ അതിവേഗ പാത സംബന്ധിച്ച് പ്രതികരിക്കവേ, ഇരു നഗരങ്ങൾക്കുമിടയ്ക്ക് മണിക്കൂറിൽ 350 കിലോ മീറ്റർ വേഗത്തിലാണ് ട്രെയിൻ സഞ്ചരിക്കുകയെന്നും, ഈ രണ്ട് നഗരങ്ങൾക്കും മധ്യേ വെറും 30 മിനുട്ടിനുള്ളിൽ യാത്ര ചെയ്യാൻ സാധിക്കുമെന്നും അൽ സുവൈദി അവകാശപ്പെട്ടു. അടുത്ത 50 വർഷത്തിനുള്ളിൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തി(ജി.ഡി.പി)ലേയ്ക്ക് ഏകദേശം 145 ബില്യൺ ദിർഹം സംഭാവന ചെയ്യാൻ ഈ പദ്ധതി സഹായിക്കും. പുതുതലമുറ വ്യവസായ സംരംഭം ഒരു മുൻനിര ലക്ഷ്യസ്ഥാനമെന്ന നിലയിൽ രാജ്യത്തിൻ്റെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.

സൗരോർജത്തിലുള്ള ഗുവൈഫാത് ചരക്ക് ടെർമിനൽ വർഷാവസാനത്തോടെ പൂർത്തിയാകും

അൽ ഗുവൈഫാത് ചരക്ക് ടെർമിനലിൽ പുനരുപയോഗ സൗരോർജം വിതരണം ചെയ്യുന്ന പദ്ധതി ഈ വർഷാവസാനത്തോടെ പൂർത്തിയാകുമെന്ന് ഇത്തിഹാദ് റെയിൽ പബ്ലിക് പോളിസി ആൻഡ് സസ്റ്റൈനബിലിറ്റി ഡയരക്ടർ അദ്റ അൽ മൻസൂരി അറിയിച്ചു. ഇത്തിഹാദ് റെയിൽ ശൃംഖലയിലെ ആദ്യ സൗരോർജ പദ്ധതിയായി ഇത് മാറും. അടുത്ത ഘട്ടത്തിൽ ശേഷിക്കുന്ന സ്റ്റേഷനുകളിലേക്ക് ശുദ്ധമായ ഊർജ വിതരണം വ്യാപിപ്പിക്കാനുള്ള പദ്ധതികളുമുണ്ട്.

അബൂദബിയിൽ ഇന്നലെ ആരംഭിച്ച റെയിൽവേ, ഗതാഗതം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായുള്ള ഗ്ലോബൽ റെയിൽ 2025 പ്രദർശനത്തിന്റെയും സമ്മേളനത്തിന്റെയും രണ്ടാം പതിപ്പിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് (വാം) നൽകിയ പ്രസ്താവനകളിൽ, മറ്റുള്ളവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും സുസ്ഥിരമായ ഗതാഗത മാർഗങ്ങളിലൊന്നാണ് റെയിൽവേയെന്ന് അൽ മൻസൂരി നിരീക്ഷിച്ചു. കാലാവസ്ഥാ നിഷ്പക്ഷതയ്ക്കും മികച്ച സുസ്ഥിരതാ രീതികൾ സ്വീകരിക്കുന്നതിനുമുള്ള യു.എ.ഇയുടെ കാഴ്ചപ്പാടുമായി ഇത് യോജിക്കുന്നു.

2025-10-0210:10:25.suprabhaatham-news.png
 
 

2050 ആകുമ്പോഴേയ്ക്കും ഇത്തിഹാദ് റെയിൽ കര ഗതാഗത മേഖലയിലെ ഉദ്‌വമനം 21% വരെ കുറയ്ക്കുന്നതിന് സംഭാവന നൽകുമെന്ന് അവർ പറഞ്ഞു. ഇത് ഏകദേശം 8.2 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് ഉദ്‌വമനത്തിന് തുല്യമാണ്.

കഴിഞ്ഞ വർഷം മുതൽ പരമ്പരാഗത മാർഗങ്ങൾക്ക് പകരം റെയിൽ ഗതാഗത സേവനങ്ങൾ ഉപയോഗിക്കുന്നതിലൂടെ നേടിയ കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിന്റെ തോത് സ്ഥിരീകരിക്കുന്ന സർട്ടിഫിക്കറ്റുകൾ കമ്പനി ഉപയോക്താക്കൾക്ക് നൽകാൻ തുടങ്ങിയിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. ചില ഉപയോക്താക്കൾക്ക് അവരുടെ ഉദ്‌വമനം 70% വരെ കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്റ അൽ മൻസൂരി ചൂണ്ടിക്കാട്ടി.

അതിർത്തി കടന്നുള്ള പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുള്ള പ്രധാന കേന്ദ്രമായി ഗുവൈഫാത് ചരക്ക് ടെർമിനൽ പ്രവർത്തിക്കുന്നു. സഊദി അറേബ്യയുടെ അതിർത്തിയിൽ തന്ത്രപ്രധാന സ്ഥാനം വഹിക്കുന്നതിനാൽ, കൂടുതൽ പരിസ്ഥിതി സൗഹൃദ ചരക്ക് പ്രവർത്തനങ്ങൾ വളർത്തിയെടുക്കുക എന്ന ഇത്തിഹാദ് റെയിലിന്റെ ലക്ഷ്യങ്ങളുമായി യോജിപ്പിച്ച്, പ്രാദേശികമായി സുസ്ഥിര ലോജിസ്റ്റിക് പരിഹാരങ്ങൾ ത്വരിതപ്പെടുത്താൻ ടെർമിനൽ സവിശേഷ സ്ഥാനം പിടിച്ചിരിക്കുന്നു.

സൗരോർജ സാങ്കേതിക വിദ്യ അതിന്റെ ശൃംഖലയിൽ സംയോജിപ്പിക്കുന്നതിലൂടെ, ഇത്തിഹാദ് റെയിലിന്റെ ഗുവൈഫാത് ടെർമിനൽ ഒടുവിൽ സ്വയംപര്യാപ്തമാകും. സുസ്ഥിരമായി പ്രവർത്തിക്കുന്നതിനും കാർബൺ കാൽപ്പാടുകൾ കുറയ്ക്കുന്നതിനും പുനരുപയോഗ ഊർജം ഉപയോഗപ്പെടുത്തും. അങ്ങനെ, കാര്യക്ഷമ-ഹരിത ലോജിസ്റ്റിക്സിനും അടിസ്ഥാന സൗകര്യങ്ങൾക്കും പുതിയ മാനദണ്ഡം സ്ഥാപിക്കും.

യാത്രക്കാർ ഓട്ടോമേറ്റഡ് ബാരിയറിൽ ടിക്കറ്റുകൾ സ്കാൻ ചെയ്യണം 

കറുപ്പും ചുവപ്പും നിറങ്ങളിലുള്ള ഐകണിക് ഇത്തിഹാദ് റെയിൽ ലോഗോയുള്ള സിൽവർ ട്രെയിൻ ക്യാബിന്റെ മാതൃക അബൂദബിയിലെ എക്‌സിബിഷനിൽ പ്രദർശിപ്പിച്ചു. എകോണമി, ഫാമിലി, ഫസ്റ്റ് എന്നിങ്ങനെ

ഓരോ ട്രെയിനിലും മൂന്ന് ക്യാബിനുകൾ ആണുണ്ടാവുക. എകോണമി ക്ലാസിൽ ഇരുണ്ട ചാര നിറത്തിലുള്ള സീറ്റുകളാകും. ഫാമിലി ക്ലാസിൽ പരസ്പരം അഭിമുഖമായുള്ള സീറ്റുകളും, ഇടയിൽ നീളമുള്ള ഒരു മേശയും ഉണ്ടായിരിക്കും. ഫസ്റ്റ് ക്ലാസ് സീറ്റുകൾ യാത്രക്കാരുടെ സുഖ സൗകര്യങ്ങൾക്കായി വിശാലവും ക്രമീകൃതവുമാകും. എല്ലാ സീറ്റുകൾക്കും പിന്നിൽ ട്രേ ടേബിളുകൾ ലഭ്യമാകുന്നതാണ്. കൂടാതെ, ഓരോ ക്യാബിനിലും ലഗേജുകൾക്കായി ഓവർ ഹെഡ് സ്ഥലവും ഉണ്ടായിരിക്കും. കൂടുതൽ വലിയ ലഗേജുകൾക്കായി പ്രത്യേക ഇടവുമുണ്ടാകും.

സ്റ്റേഷനിൽ പ്രവേശിക്കുന്നതിന് യാത്രക്കാർ ഓട്ടോമേറ്റഡ് ബാരിയറിൽ അവരുടെ ടിക്കറ്റുകൾ സ്കാൻ ചെയ്യണം. ഓൺലൈനായി നേരത്തെ ടിക്കറ്റ് ബുക് ചെയ്യുന്നത് ഉചിതമാണെങ്കിലും, ട്രെയിൻ സ്റ്റേഷനുകളിൽ ടിക്കറ്റ് മെഷിനുകളും ലഭ്യമാകുമെന്ന് ഒരു വക്താവിനെ ഉദ്ധരിച്ചുള്ള പ്രമുഖ ദേശീയ മാധ്യമ റിപ്പോർട്ടിൽ പറഞ്ഞു. ഒരു സാംപിൾ ടിക്കറ്റ് വെൻഡിംഗ് മെഷിനും ഇവിടെ പ്രദർശിപ്പിച്ചിരുന്നു. യാത്രക്കാർക്ക് ഇഷ്ടപ്പെട്ട ക്ലാസ്, ആരംഭ-അവസാന ലക്ഷ്യ സ്ഥാനങ്ങൾ എന്നിവ തിരഞ്ഞെടുക്കാനും പ്രത്യേക അഭ്യർത്ഥനകൾ ഇവിടെ പരാമർശിക്കാനും കഴിയും. കറുപ്പ്-ചാര നിറങ്ങളിൽ, മെഷിൻ ബാങ്ക് നോട്ടുകൾ, കാർഡ്, ആപ്പിൾ പേ എന്നിവ സ്വീകരിക്കും.

അബൂദബിയിൽ നിന്ന് ഫുജൈറയിലേക്കുള്ള ട്രെയിൻ യാത്രയുടെ നിരക്കുകൾ എത്രയാണെന്നും, അവസാന മൈൽ ഗതാഗത ഓപ്ഷനുകൾ ഏതൊക്കെയായിരിക്കുമെന്നും ഇതു വരെ വെളിപ്പെടുത്തിയിട്ടില്ല.

നെറ്റ്‌വർക്കിലുടനീളം രണ്ട് വ്യത്യസ്ത തരം ട്രെയിനുകളാണ് ഓടുക. ഓരോന്നിനും വ്യത്യസ്ത എണ്ണം സീറ്റുകൾ ഉണ്ടാകും. ചൈനീസ് സി.ആർ.സി ക്യാബിനുകളിൽ 365 സീറ്റുകളും; സ്പാനിഷ് സി.എ.എഫ് ക്യാബിനുകളിൽ 369 സീറ്റുകളും ഉണ്ടായിരിക്കും. രണ്ട് ക്യാബിനുകളുടെയും രൂപകൽപനയിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകും.

Etihad Rail unveiled the final design of its high-speed train, which is set to launch commercial operations in 2026. Etihad Rail provided a sneak peek of its new train at the Global Rail Conference in Abu Dhabi. Etihad Rail high-speed train will have three cabins: economy class, family class and first class.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മോദിയുടെ യു.എസ് സന്ദര്‍ശനത്തിന് മുന്നോടിയായി പൊതുപരിപാടിയില്‍ ഉമര്‍ഖാലിദിന്റെ ജയില്‍ കുറിപ്പുകള്‍ വായിച്ചു, മോദി നെതന്യാഹുവിന് തുല്യനെന്ന് തുറന്നടിച്ചു'  വൈറലായി മംദാനിയുടെ മുന്‍കാല വീഡിയോകള്‍

International
  •  4 days ago
No Image

'ചെറിയ' ടൈപ്പിങ് പിഴവ്, യുവാവിന് ഒരു വർഷം ജയിൽ ശിക്ഷ; കളക്ടർക്ക് 2 ലക്ഷം പിഴ, ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

crime
  •  4 days ago
No Image

എമിറേറ്റ്‌സ് ഗ്രൂപ്പിൽ വൻ നിയമനം: 3,700-ൽ അധികം പേർക്ക് ജോലി നൽകി, നിയമനം തുടരുന്നു

uae
  •  4 days ago
No Image

'ഞാൻ ആകെ തകർന്നു, ഒരുപാട് കരഞ്ഞു'; ആ മരണം ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  4 days ago
No Image

നഗ്നവീഡിയോ ഭർത്താവിന് കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്ത്, ക്രൂരമായി മർദ്ദിച്ച കേസിൽ യുവാവ് പൊലിസ് പിടിയിൽ

crime
  •  4 days ago
No Image

മനുഷ്യത്വത്തിന് വേണ്ടി യുഎഇ: ആഗോള സഹായമായി നൽകിയത് 370 ബില്യൺ ദിർഹം

uae
  •  4 days ago
No Image

പ്രണയപ്പകയിലെ ക്രൂരതയ്ക്ക് ജീവപര്യന്തം; 19-കാരിയെ കുത്തിവീഴ്ത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തിക്കൊന്ന 'കവിത കൊലപാതക' കേസിൽ പ്രതിക്ക് 5 ലക്ഷം രൂപ പിഴയും

crime
  •  4 days ago
No Image

ഹമാസിനെ ഇല്ലാതാക്കും വരെ ഗസ്സയില്‍ ആക്രമണം തുടരുമെന്ന് ആവര്‍ത്തിച്ച് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി

International
  •  4 days ago
No Image

'ഞാന്‍ മരിച്ചാല്‍ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥ' 48 കാരന്‍ മരിച്ചത് ചികിത്സ കിട്ടാതെയെന്ന് ബന്ധുക്കള്‍,തിരുവനന്തപുരം മെഡിക്കല്‍ കോളജിനെതിരെ പരാതി

Kerala
  •  4 days ago
No Image

കടം വീട്ടാനായി വീട്ടുടമസ്ഥയെ കൊന്ന് സ്വർണമംഗല്യസൂത്രം മോഷ്ടിച്ച ദമ്പതികൾ പൊലിസ് പിടിയിൽ

crime
  •  4 days ago