HOME
DETAILS

'ഗസ്സാ..നീ ഞങ്ങള്‍ക്ക് വെറും നമ്പറുകളോ യു.എന്‍ പ്രമേയങ്ങളോ അല്ല, നിങ്ങളെ ഞങ്ങള്‍ മറക്കില്ല... പാതിവഴിക്ക് അവസാനിപ്പിക്കാനായി തുടങ്ങിയതല്ല ഈ ദൗത്യം'  46 രാജ്യങ്ങളില്‍ നിന്നുള്ള 497 മനുഷ്യര്‍പറയുന്നു

  
Web Desk
October 02, 2025 | 11:57 AM

gaza you are not just numbers to us 497 activists from 46 countries send a powerful message

'പ്രിയപ്പെട്ട ഗസ്സാ...നിന്നെ ഞങ്ങള്‍ കാണുന്നു. നീ ഞങ്ങള്‍ക്ക് വെറും നമ്പറുകളോ യു.എന്‍ പ്രമേയങ്ങളോ അല്ല. നിന്നെ ഞങ്ങള്‍ മറന്നു കളയില്ല'  കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നിലക്കടലലകളെ സാക്ഷിയാക്കി ഫലസ്തീന്‍ പതാക ഉയര്‍ത്തി പ്പിടിച്ച് കുഞ്ഞുതിരകളില്‍ ചാഞ്ചാടുന്ന ബോട്ടില്‍ തല ഉയര്‍ത്തി നിന്ന് ലോകത്തെ അതിശയിപ്പിച്ച പോരാളി ഗ്രെറ്റ തുന്‍ബര്‍ഗ് ലോകത്തോട് പറഞ്ഞ ദൃഢമായ വാക്കുകള്‍. ഗസ്സയിലെ കുഞ്ഞുമക്കള്‍ക്ക് പ്രതീക്ഷയുടെ സമ്മാനപ്പൊതികളുമായി 497 മനുഷ്യരടങ്ങിയ ആ കുഞ്ഞുസംഘങ്ങള്‍ യാത്ര ആരംഭിച്ചതിങ്ങനെയാണ്. നിങ്ങളിലേക്ക് ഞങ്ങള്‍ എത്തുക തന്നെ ചെയ്യും. ഇസ്‌റാഈല്‍ നരാധമന്‍മാരുടെ മുഴുവന്‍ വേലിക്കെട്ടുകളും തല്ലിത്തകര്‍ത്ത് ഒരുനാള്‍ നിങ്ങളുടെ പ്രതീക്ഷകളിലേക്ക് നിങ്ങളുടെ കാത്തിരിപ്പിലേക്ക് നിങ്ങളുടെ കിനാക്കളിലേക്ക് സ്‌നേഹത്തിന്റെ ഈ വെളിച്ചവുമായി ഞങ്ങള്‍ എത്തുക തന്നെ ചെയ്യും. പാതി വഴിയില്‍ ഉപേക്ഷിക്കാനായി തുടങ്ങിയതല്ല ഞങ്ങള്‍ ഈ യാത്ര. ഞങ്ങളല്ലെങ്കില്‍ മറ്റൊരാള്‍ ഇത് പൂര്‍ത്തിയാക്കും. ഇതിന്റെ അവസാനം ഞങ്ങള്‍ നിങ്ങളിലേക്ക് എത്തിച്ചേരുക എന്നത് തന്നെയാണ്- ഫലസ്തീനിലെ മനുഷ്യര്‍ക്ക് അവര്‍ നല്‍കിയ വാക്കാണ്. 

കുഞ്ഞുബോട്ടുകളില്‍ പുറപ്പെടും മുമ്പ് ഗ്രെറ്റ കുറിച്ചതും അതു തന്നെ. 
'ഞങ്ങള്‍ ഡസന്‍ കണക്കിന് ബോട്ടുകളില്‍ നിങ്ങളിലേക്ക് പുറപ്പെടുകയാണ്. വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നുള്ളവര്‍.  നിങ്ങള്‍ക്കുള്ള സഹായങ്ങളും വഹിച്ച്. എന്നാല്‍ തീര്‍ത്തും സമാധാനപരമായ ഈ യാത്രയെ തകര്‍ക്കാന്‍ ഇസ്‌റാഈല്‍ ശ്രമിക്കുന്നുണ്ട്. 

ഫലസ്തീനികളും മനുഷ്യാവകാശ സംഘടനകളും വളരെക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം അതായത് ഗസ്സയില്‍ നടക്കുന്നത് വംശഹത്യയാണെന്ന് യു.എന്‍ കമ്മീഷന്‍ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നു. പതിറ്റാണ്ടുകളുടെ അധിനിവേശത്തിന്റെയും വര്‍ണ്ണവിവേചനത്തിന്റെയും മാരകമായ അടിച്ചമര്‍ത്തലിന്റെയും തുടര്‍ച്ചയായി ഒരു മുഴുവന്‍ ജനതയെയും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ ആസൂത്രിതമായി ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിക്കിടുകയും ബോംബാക്രമണം നടത്തുകയും ചെയ്യുന്നു. അന്താരാഷ്ട്ര നിയമപ്രകാരം ഇത് തടയാനും അവരുടെ പങ്കാളിത്തം അവസാനിപ്പിക്കാനും യഥാര്‍ത്ഥ സമ്മര്‍ദ്ദം ചെലുത്താനും രാജ്യങ്ങള്‍ക്ക് നിയമപരമായ ബാധ്യതകളുണ്ട്. ആ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ അവര്‍ പൂര്‍ണ്ണമായും പരാജയപ്പെടുക മാത്രമല്ല, അങ്ങനെ ചെയ്യാതിരിക്കുക എന്നത് അവര്‍ മനഃപൂര്‍വ്വം തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.

അതുകൊണ്ടാണ് ഞങ്ങള്‍ ഈ യാത്ര ചെയ്യുന്നത്. ഇസ്‌റാഈലിന്റെ ചെയ്തികളെ തടയുന്നിടത്ത് അധികാരത്തിലിരിക്കുന്ന നമ്മുടെ വംശീയവാദികള്‍ പരാജയപ്പെട്ടപ്പോള്‍ ഞങ്ങള്‍ മുന്നോട്ട് നീങ്ങുകയാണ്. ഗസ്സയില്‍ മാത്രമല്ല, ലോകമെമ്പാടും ഈ യുദ്ധ കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നത് തടയാന്‍ കഴിയാത്ത ഘടനകള്‍ക്കെതിരായ വെല്ലുവിളിയായാണ് ഞങ്ങളുടെ ഈ യാത്ര.  എല്ലാത്തരം വംശീയതയും അടിച്ചമര്‍ത്തലും ഇല്ലാത്ത ഒരു ലോകത്തിനായാണ് ഞങ്ങള്‍ കപ്പല്‍ കയറുന്നത്' അവരുടെ യാത്രയുടെ തുടക്കത്തില്‍ അവര്‍ കുറിച്ചതാണിത്. 

എട്ടാം വയസ്സില്‍ താന്‍ കേട്ടറിഞ്ഞ് പരിസര മലിനീകരണത്തിന്റെ പ്രശ്‌നങ്ങളില്‍ നിന്ന് ചിന്തിച്ചു തുടങ്ങിയതാണ് അവര്‍. ഒരു കുഞ്ഞുബാനറുമായി തങ്ങള്‍ക്ക് ശ്വസിക്കാന്‍ വായുവും ജീവിക്കാന്‍ ഭീൂമിയും വേണമെന്ന് വിളിച്ചു പറഞ്ഞ് സ്വീഡിഷ് അധികാരത്തളങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധമാവുമ്പോഴും അവര്‍ ന്നേ ചെറുതാണ്. മണ്ണിനും മരങ്ങള്‍ക്കും കടലിനുമൊപ്പം മനുഷ്യര്‍ക്ക് വേണ്ടിയും അവര്‍ കലഹിച്ചു. തിന്മകള്‍ കാണുമ്പോള്‍ മിണ്ടാതിരിക്കാന്‍ കഴിയില്ലായിരുന്നു കുഞ്ഞു ഗ്രെറ്റക്ക്. പിന്നെ അവരെങ്ങിനെ ഗസ്സയിലെ കുഞ്ഞുമക്കളുടെ നോവിനു മുന്നില്‍ നിശബ്ദയാവും. ഒരു തവണയല്ല എത്ര തവണ വേണമെങ്കിലും പ്രതിഷേധത്തിന്റെ തീക്കാറ്റായു ഉയരാതിരിക്കും. 

നീലക്കടലോളങ്ങള്‍ക്ക് നടുവില്‍ ഇസ്‌റാഈലിന്റെ മരണമിസൈലുകള്‍ ഏത് നിമിഷവും പതിച്ചേക്കാമെന്നൊരു സാധ്യതയില്‍ പോലും അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. നെതന്യാഹുവിനേയോ അയാളുടെ സൈന്യത്തെയോ ഞങ്ങള്‍ക്ക് ഭയമില്ല. ഞങ്ങള്‍ ഞങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും. 

' ഇത് പാതിവഴിക്ക് ഉപേക്ഷിതച്ച് പോകാനുള്ള ദൗത്യമല്ല' അവസാനമായി അവര്‍ നല്‍കിയ സന്ദേശങ്ങളിലൊന്നായിരുന്നു ഇത്. ഗസ്സയിലേക്കുള്ള തന്റെ മൂന്നാമത്തെ യാത്രയിലാണ് അവര്‍ ഇത് പറയുന്നതെന്നോര്‍ക്കണം. പതിറ്റാണ്ടുകളായുള്ള അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കാനാണ് ഈ യാത്ര. അങ്ങേഅറ്റം ക്രൂരമായ ഇസ്രാഈലിന്റെ നടപടികള്‍ അവസാനിപ്പിക്കണം. മതി...ഇനി വേണ്ട എന്ന് സയണിസ്റ്റ് സൈന്യത്തോട് താക്കീത് ചെയ്യുന്നു അവര്‍. 

നിങ്ങള്‍ ദൗത്യം ഉപേക്ഷിച്ച് മടങ്ങണമെന്ന് ആജ്ഞാപിച്ച സൈനികര്‍ക്കു മുന്നില്‍ നെഞ്ച് വിരിച്ചു നിന്ന് തിയാഗോ പറഞ്ഞതിങ്ങനെ' ഫലസ്തീന്‍ ജനതയെ കൊന്നൊടുക്കാനാണ് നിങ്ങളുടെ തീരുമാനമെങ്കില്‍ മടങ്ങാന്‍ ഞങ്ങളും ഒരുക്കമല്ല. മാനുഷിക ദൗത്യവുമായി വന്നവരാണ് ഞങ്ങള്‍. ഇത് പൂര്‍ത്തിയാക്കാതെ മടക്കമില്ല'  

മെഡിറ്ററേനിയന്‍ കടലിലൂടെ ഒന്നച്ച് യാത്ര തുടങ്ങിയ നല്‍പത്തിമൂന്ന് ബോട്ടുകള്‍. ഇസ്‌റാഈല്‍ തീര്‍ത്ത ഓരോ തടസ്സങ്ങള്‍ക്ക് മുന്നിലും തളരാതെ ചെറുത്ത് നിന്നവര്‍.  497 പോരാളികള്‍. ഇവരില്‍ 223 പേരെ ഇസ്‌റാഈല്‍ കസ്റ്റഡിയില്‍ എടുത്തെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ട്. എത്ര പേരെ കസ്റ്റഡിയിലെടുത്താലും കൊന്ന് തള്ളിയാലും ഈ യാത്രകള്‍ അവസാനിക്കില്ല. ഗസ്സയുടെ നീതിക്കായി ഫലസ്തീന്റെ സ്വാതന്ത്രത്തിനായി ഈ യാത്രകള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും. ബോട്ടിലുള്ളവര്‍ക്ക് ഗസ്സയില്‍ കാലുകുത്താനായാലും ഇല്ലെങ്കിലും ഫ്രീഡം സുമൂദ് ഫ്‌ലോട്ടിലയിലുള്ള ഓരോത്തരേയും നൂറ്റാണ്ടിന്റെ മനുഷ്യരായി കാലം അടയാളപ്പെടുത്തും.  46 രാജ്യങ്ങളില്‍ നിന്നുള്ള 497 മനുഷ്യര്‍. 
 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുഞ്ഞുങ്ങളുടെ സുരക്ഷ പ്രധാനം: 10 വയസ്സിൽ താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തരുത്; ഖത്തർ ആഭ്യന്തര മന്ത്രാലയം

latest
  •  3 days ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു; രണ്ടാനച്ഛനും കൂട്ടുനിന്ന അമ്മയ്ക്കും 180 വര്‍ഷം കഠിനതടവ്

Kerala
  •  3 days ago
No Image

അൽ ഐനിൽ ആദ്യമായി 'മനാർ അബൂദബി'; രാത്രിയിൽ പ്രകാശപൂരിതമായി ഈന്തപ്പനത്തോട്ടങ്ങൾ

uae
  •  3 days ago
No Image

യുഎഇയിൽ നാളെ 'ബീവർ സൂപ്പർമൂൺ'; ഈ വർഷത്തെ ഏറ്റവും വലുതും തിളക്കമേറിയതുമായ ചന്ദ്രനെക്കാണാൻ അവസരം

uae
  •  3 days ago
No Image

'കൗതുകം' വിനയായി, വാരണാസി-മുംബൈ ആകാശ എയർ വിമാനത്തിന്റെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമം; യാത്രക്കാരൻ അറസ്റ്റിൽ

National
  •  3 days ago
No Image

അടുത്ത ബില്ലിലും ഷോക്കടിക്കും; നവംബറിലും സര്‍ചാര്‍ജ് പിരിക്കാന്‍ കെ.എസ്.ഇ.ബി

info
  •  3 days ago
No Image

'5 വർഷം മുമ്പുള്ള മെസ്സി നമുക്കില്ല'; 2026 ലോകകപ്പ് ജയിക്കാൻ അർജൻ്റീനയുടെ തന്ത്രം മാറ്റണമെന്ന് മുൻ താരം

Football
  •  3 days ago
No Image

അഞ്ച് ഫലസ്തീനികള്‍ക്ക് കൂടി മോചനം; ഗസ്സയില്‍ വീണ്ടും സന്തോഷക്കണ്ണീര്‍

International
  •  3 days ago
No Image

ലോറിയില്‍ തട്ടി നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചു; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

പ്ലാറ്റ്‌ഫോമില്‍ ഉറങ്ങിയത് ചോദ്യം ചെയ്തു; ആര്‍.പി.എഫ് ഉദ്യോഗസ്ഥന് ക്രൂരമര്‍ദ്ദനം; താല്‍ക്കാലിക ജീവനക്കാരന്‍ പിടിയില്‍

Kerala
  •  3 days ago