അഴിമതിക്കെതിരായ നടപടി ശക്തമാക്കി സഊദി; 134 സർക്കാർ ജീവനക്കാർ അറസ്റ്റിൽ
റിയാദ്: അഴിമതിക്കെതിരെയുള്ള നടപടികളുടെ ഭാഗമായി സെപ്റ്റംബറിൽ 134 സർക്കാർ ജീവനക്കാരെ അറസ്റ്റ് ചെയ്തതായി സഊദി അധികൃതർ അറിയിച്ചു. കസ്റ്റഡിയിലെടുത്തവരിൽ ചിലരെ ജാമ്യത്തിൽ വിട്ടയച്ചതായി സഊദി ഓവർസൈറ്റ് ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റി (നസഹ) വ്യക്തമാക്കി.
വിവിധ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് 387 സർക്കാർ ജീവനക്കാരെക്കുറിച്ച് അന്വേഷിച്ചതായും ഇതിനു ശേഷമാണ് പ്രതികളെ അറസ്റ്റു ചെയ്തതെന്നും അധികൃതർ അറിയിച്ചു. സെപ്റ്റംബറിൽ മാത്രം രാജ്യത്തുടനീളം 2,662 പരിശോധനകളാണ് നസഹ ഉദ്യോഗസ്ഥർ നടത്തിയത്.
ആഭ്യന്തരം, നാഷണൽ ഗാർഡ്, പ്രതിരോധം, മുനിസിപ്പാലിറ്റികൾ, ഭവന നിർമ്മാണം, വിദ്യാഭ്യാസം, ആരോഗ്യം, നീതി, ഹജ്ജ്, ഉംറ എന്നിവയുൾപ്പെടെ നിരവധി പ്രധാന മന്ത്രാലയങ്ങളിൽ സേവനമനുഷ്ഠിച്ച ജീവനക്കാരാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ കൈക്കൂലി, അധികാര ദുർവിനിയോഗം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അധികൃതർ പ്രതികൾക്കെതിരെ ക്രിമിനൽ, സിവിൽ കേസുകൾ ആരംഭിച്ചിട്ടുണ്ട്.
saudi arabia's oversight and anti-corruption authority (nazaha) has arrested 134 government employees over corruption charges including bribery and abuse of power during september 2025. this marks a significant escalation in the kingdom's ongoing anti-graft efforts, targeting public sector misconduct across various ministries. the move underscores saudi's commitment to transparency amid vision 2030 reforms, sparking discussions on accountability and economic integrity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."