19 മാസത്തെ ശമ്പളം നൽകിയില്ല; മുൻ ജീവനക്കാരന് ഒരു കോടി രൂപയിൽ കൂടുതൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി
ദുബൈ: മുൻ ജീവനക്കാരന്റെ 19 മാസത്തെ ശമ്പളം തടഞ്ഞുവെച്ച കമ്പനിക്ക് കടുത്ത ശിക്ഷ വിധിച്ച് യുഎഇ കോടതി. യുഎഇയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയോടാണ് ദുബൈയിൽ താമസിക്കുന്ന ഇന്ത്യൻ സിവിൽ എഞ്ചിനീയർക്ക് 475,555 ദിർഹം (ഒരു കോടി പതിനാല് ലക്ഷം) നഷ്ടപരിഹാരം നൽകാൻ അബൂദബി ലേബർ കോടതി ഉത്തരവിട്ടത്.
19 മാസമായി യുവാവിന് കമ്പനി ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ നൽകിയിരുന്നില്ല. 15 വർഷമായി സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവാവ് ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ കമ്പനിയിൽ നിന്ന് രാജി വെച്ചിരുന്നു. മുൻ ജീവനക്കാരന്റെ ഗ്രാറ്റുവിറ്റിയും 19 മാസത്തെ ശമ്പളവുമടക്കമുള്ള തുക നൽകുന്നതടക്കമുള്ള കാര്യത്തിൽ കമ്പനി അലംഭാവം കാണിക്കുകയായിരുന്നു.
തൊഴിൽ തർക്കങ്ങളിലെ സാധാരണ നടപടിക്രമം പോലെ, ഈ വർഷം ജൂണിൽ ജീവനക്കാരൻ ആദ്യമായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ (MoHRE) പരാതി നൽകി.
മന്ത്രാലയത്തിന്റെ മധ്യസ്ഥതയിൽ പ്രശ്നം പരിഹരിക്കാൻ കഴിയാതെ വന്നതോടെ വിഷയം ഔദ്യോഗികമായി അബൂദബി ലേബർ കോടതിയിലേക്ക് റഫർ ചെയ്തു. ഈ ഘട്ടത്തിലാണ് തൊഴിലാളി ഹമദ് ബിൻ ജർവാൻ അഡ്വക്കേറ്റ്സ് & ലീഗൽ കൺസൾട്ടൻസിയെ (എച്ച്ബിജെ) സമീപിച്ചത്, കേസ് അഭിഭാഷകൻ മിഹ്ജ അഹ്മദ്, അഭിഭാഷകൻ സഹദുദ്ദീൻ മൂപ്പൻ എന്നിവരെ ഏൽപ്പിച്ചു.
"ജോലിയുടെ അവസാനത്തോട് അടുക്കുമ്പോൾ, ഒരു വർഷത്തിലേറെയായി ശമ്പളം ലഭിക്കാത്തതിനാൽ അദ്ദേഹത്തിന് നിരവധി മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു," മിഹ്ജ പറഞ്ഞു. "ദൈനംദിന ചെലവുകൾക്കായി അദ്ദേഹത്തിന് കടം വാങ്ങേണ്ടി വന്നു, അത് തിരിച്ചടയ്ക്കാൻ അദ്ദേഹം നന്നേ ബുദ്ധിമുട്ടിയിരുന്നു. ഇത് കുറച്ച് അവധിയെടുക്കാൻ അദ്ദേഹത്തെ നിർബന്ധിതനാക്കി. ഇത് ചൂണ്ടിക്കാട്ടി, കമ്പനി അദ്ദേഹത്തെ സെറ്റിൽ ചെയ്യാൻ വിസമ്മതിക്കുകയായിരുന്നു."
ജോലി രാജിവച്ച ശേഷം ഇന്ത്യയിലേക്ക് പോയ യുവാവ് യുഎഇയിലേക്ക് തന്നെ മടങ്ങിയെത്തിയ ശേഷം മറ്റൊരു കമ്പനിയിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
യുഎഇ തൊഴിൽ നിയമപ്രകാരം, സേവനാവസാന ആനുകൂല്യങ്ങൾ, വേതനം നൽകാതിരിക്കൽ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്കുള്ള അവകാശവാദങ്ങൾ നിയമപരമായ പരിമിതി കാലയളവിനുള്ളിൽ ഫയൽ ചെയ്യണം. നിലവിൽ, തൊഴിലാളിക്ക് അവകാശവാദങ്ങൾക്ക് അർഹത ലഭിച്ച തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ ക്ലെയിമുകൾ സമർപ്പിക്കണമെന്ന് നിയമം അനുശാസിക്കുന്നു.
uae court mandates company to pay more than 1 crore rupees in damages to former worker after withholding 19 months' wages; this landmark ruling emphasizes strong labor protections for expatriates facing salary delays in the gulf region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."